ഞങ്ങളുടെ മാറിടം നിങ്ങളെ ശല്യപ്പെടുത്തിയേക്കാം..പക്ഷേ അവ വില്പനയ്ക്കല്ല..
ബ്യൂണസ് ഐറിസിൽ പെണ്ണുങ്ങൾ അർധനഗ്നരായി തെരുവിൽ
ബ്യൂണസ് ഐറിസ്: പല സമരങ്ങളും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ അര്‍ജന്റീനയിലെ തെരുവില്‍ ഒരു കൂട്ടം സ്ത്രീകള്‍ തെരുവിലിറങ്ങിയത് വ്യത്യസ്തമായ സമരരീതിയും കൊണ്ടാണ്.
നഗ്നരായാണ് ബ്യൂണസ് ഐറിസില്‍ പെണ്ണുങ്ങള് സമരത്തിന് ഇറങ്ങിയത്. ചുമ്മാ അങ്ങ് തുണിയഴിച്ച് ഇറങ്ങിയതല്ല. അതിനൊരു കാരണമുണ്ട്.

ബീച്ചില്‍ നഗ്നരായി സണ്‍ബാത്ത് ചെയ്യാന്‍ അനുവദിക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസം സമീപത്തുള്ള ബീച്ചില്‍ ടോപ് ലെസ്സായി ഇരുന്ന യുവതിയെ പൊലീസ് വിരട്ടിയിരുന്നു. ഇതാണ് സമരത്തിന് തുടക്കമിടാന്‍ കാരണമായത്.

അര്‍ധനഗ്നയായി സണ്‍ബാത്ത് ചെയ്ത യുവതിയോട് ബീച്ച് വിട്ടുപോകാനായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. അര്‍ധനഗ്നരായ സ്ത്രീകള്‍ക്ക് പിന്തുണയുമായി അനേകം മറ്റു സ്ത്രീകളും തെരുവിലിറങ്ങി.

നിങ്ങളെ ശല്യപ്പെടുത്തുന്ന ഞങ്ങളുടെ മുലകള്‍ വില്പനയ്ക്ക് വെച്ചതല്ല എന്ന് നഗ്നമേനിയില്‍ എഴുതിവെച്ചുകൊണ്ടാണ് സ്ത്രീകള്‍ തെരുവ് കീഴടക്കിയത്. പുരുഷന്മാര്ക്ക് മാത്രമല്ല അവകാശങ്ങളുള്ളത് എന്നോര്‍മ്മിപ്പിക്കുക കൂടിയാണ് അര്‍ജന്റീനയിലെ പെണ്ണുങ്ങള്

അര്‍ധനഗ്നരായി സണ്‍ബാത്ത് ചെയ്യാന്‍ പുരുഷന്മാരെപ്പോലെ തങ്ങള്‍ക്കും അവകാശം വേണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ബീച്ചില്‍ അര്‍ധനഗ്നയായി സണ്‍ബാത്ത് ചെയ്യുന്നതില്‍ നിന്നും യുവതിയെ പൊലീസ് വിലക്കിയത്.

സ്ത്രീകളുടെ അര്‍ധനഗ്നത ഒരു കുറ്റമല്ലെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നു.എന്നാല്‍ അശ്ലീല പ്രദര്‍ശനം തടയാനുള്ള നിയമപ്രകാരമാണ് യുവതിയെ വിലക്കിയത് എന്നാണ് പൊലീസിന്റെ ന്യായീകരണം.

അര്‍ജന്റീനയില്‍ സ്ത്രീ-പുരുഷ അസമത്വം വളരെ കൂടുതലാണ് എന്നാണ് സമരക്കാര്‍ പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങള്‍ പരാതിപ്പെടുമ്പോള്‍ നിയമം സഹായത്തിനെത്തുന്നില്ല. എന്നാല്‍ പെണ്ണിന്റെ മാറിടം കണ്ടാല്‍ നിയമത്തിന് വലിയ പ്രശ്നമാണെന്നും സമരക്കാര്‍ ആരോപിക്കുന്നു.
സർക്കാരിന്റെ ഇരട്ടത്താപ്പിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications