കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറു മറയ്ക്കാതെ പ്രതിഷേധം; യുവതി പാരീസ് ബ്രിഡ്ജില്‍ തൂങ്ങി

  • By Anwar Sadath
Google Oneindia Malayalam News

പാരിസ്: മാറു മറയ്ക്കാതെ മനുഷ്യാവകാശ പ്രതിഷേധം സംഘടിപ്പിക്കുന്ന ഫിമെന്‍ പ്രവര്‍ത്തക പാരിസിലെ ബ്രിഡ്ജില്‍ തൂങ്ങി. ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെതിരെയായിരുന്നു സംഘടനയുടെ പ്രതിഷേധം. മാറില്‍ വസ്ത്രങ്ങളൊന്നും ധരിക്കാന്റെ ഇറാനിയന്‍ ദേശീയ പതാക ചായം പൂശിയായിരുന്നു യുവതിയുടെ തൂങ്ങിനില്‍പ്പ്.

മോക്ക് എക്‌സിക്യൂഷന്‍ സ്‌റ്റൈലില്‍ കയറില്‍ തൂങ്ങിനിന്ന പ്രവര്‍ത്തകയെ പിന്നീട് പോലീസ് എത്തി അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. മാറു മറയ്ക്കാതെ യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച് ശ്രദ്ധേയമായ മനുഷ്യാവകാശ സംഘടനയാണ് ഫിമെന്‍. ഇറാനിലെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.

topless

ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ഓര്‍മപ്പെടുത്തലാണ് തങ്ങളുടെ പ്രതിഷേധമെന്ന് ഫിമെന്‍ സംഘടനയുടെ ഫ്രാന്‍സിലെ വക്താവ് സാറ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. വര്‍ഷം 800 ഓളം ആളുകളെയാണ് ഇറാനില്‍ തൂക്കിലേറ്റുന്നത്. അത്തരം ഒരു രാജ്യത്തിന്റെ തലവനെയാണ് ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു.

സ്വവര്‍ഗ രതിക്കാരും, ഫെമിനിസ്റ്റുകളും, സ്വതന്ത്ര ചിന്തകരുമായവരെയാണ് ഇറാന്‍ തൂക്കിലേറ്റുന്നത്. മനുഷ്യാവകാശത്തിനോ സ്വതന്ത്ര ചിന്തകള്‍ക്കോ അവിടെ ഇടമില്ലെന്ന് സാറ പറയുന്നു. എന്തായാലും ഫിമെന്‍ സംഘാടകരുടെ പ്രതിഷേധം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഫ്രാന്‍സില്‍ നിന്നും 100 എയര്‍ ബസ് പ്ലെയിനുകള്‍ വാങ്ങാന്‍ ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ ഒപ്പുവെക്കും.

English summary
Topless Femen activist hangs from Paris bridge in anti-Rouhani protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X