മാറിടം തുറന്ന് യുവതി പാഞ്ഞടുത്തു... മുദ്രാവാക്യം വിളിച്ചു, കണ്ണ് തള്ളി മറ്റുള്ളവര്‍, വീഡിയോ കാണാം
മരിനെ ലെ പെന്നിന്റെ മീറ്റിങിനിടയിലേക്ക് മേല്‍വസ്ത്രം ഉപേക്ഷിച്ച് യുവതി പാഞ്ഞടുക്കുകയായിരുന്നു. റാഡിക്കല്‍ ഫെമിനിസ്റ്റ് സംഘടനയായ ഫെമെനിലെ യുവതിയാണ് ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
പാരീസ്: ഫ്രഞ്ച് പ്രസിഡന്റാകാന്‍ സാധ്യതയുള്ള മരിനെ ലെ പെന്നിനെതിരെ മേല്‍വസ്ത്രം ഉപേക്ഷിച്ച് യുവതിയുടെ പ്രതിഷേധം. മരിനെ ലെ പെന്നിന്റെ മീറ്റിങിനിടയിലേക്ക് മേല്‍വസ്ത്രം ഉപേക്ഷിച്ച് യുവതി പാഞ്ഞടുക്കുകയായിരുന്നു. റാഡിക്കല്‍ ഫെമിനിസ്റ്റ് സംഘടനയായ ഫെമെനിലെ യുവതിയാണ് ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
തന്റെ വിദേശ നയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി വ്യാഴാഴ്ച പാരീസില്‍ മരിനെ വിളിച്ചു കൂട്ടിയ പ്ര,സ് കോണ്‍ഫറന്‍സിനിടെയാണ് അപൂര്‍വ്വ പ്രതിഷേധം നടന്നത്. തീവ്ര വലതുപക്ഷമായ നീഷണല്‍ ഫ്രണ്ടിന്റെ പ്രസിഡന്‍ഖറ് കൂടിയാണ് മരിനെ. മരിനെ വ്യാജ ഫെമിനിസ്റ്റാണെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു യുവതി പ്രശഅനമുണ്ടാക്കിയത്.

മേല്‍ വസ്ത്രം
മരിനെ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റായിരുന്നു മേല്‍ വസ്ത്രമിടാതെ യുവതി പ്രതിഷേധിച്ചത്. ബോഡിഗാര്‍ഡുമാര്‍ പ്രതിഷേധക്കാരിയെ പെട്ടെന്ന് നീക്കം ചെയ്തിരുന്നു.
ഫെമെന്‍
മരിനെയുടെ പരിപാടിയില്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട യാതൊരു കാര്യവുമില്ലെന്നും സ്ത്രീയും പുരുഷനും സമത്വം കൈവരിക്കുന്നതിനായുള്ള നിര്‍ദേശങ്ങളൊന്നും മരിനെ ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്നും ഫെമെന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു.

മരിനെ ലെ പെന്‍
മരിനെ ലെ പെന്‍ കപടനാട്യക്കാരിയായ റപ്ലബിക്കനാണെന്നും അവര്‍ ഫെമിനിസ്റ്റോ മതേതരവാദിയോ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നയാളോ അല്ലെന്ന് ഫഎമെന്‍ ആരോപിക്കുന്നു.

ഭൂരിപക്ഷം വര്‍ധിപ്പിക്കും
അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വെകളില്‍ മരിനെ അവരുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ അവസാനമാണ് ഫ്രാന്‍സില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉക്രെയിന്‍
ഉക്രെയിന്‍ കേന്ദ്രീകരിച്ച് സ്ഥാപിക്കപ്പെട്ട സംഘടനയാണ് ഫെമെന്‍ എങ്കിലും നിലവില്‍ പാരീസ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. മരിനെ ലെ പെന്നിനെ ഇതിന് മുമ്പും ഈ സംഘടന എതിര്‍ത്തിട്ടുണ്ട്.

മെയ് ദിന പ്രഭാഷണം
2015ല്‍ ഇതിലെ അംഗങ്ങള്‍ നാസി സല്യൂട്ട് നടത്തുകയും ബുള്‍ ഹോണ്‍ മുഴക്കി മരിനെയുടെ മെയ് ദിന പ്രഭാഷണം ശബ്ദത്തില്‍ മുക്കി കളയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications