കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്തന സര്‍ജറി ചെയ്ത ഡോക്ടര്‍ക്കെതിരെ നഗ്നയായി യുവതിയുടെ പ്രതിഷേധം

  • By Anwar Sadath
Google Oneindia Malayalam News

അരിസോണ: സ്തന സര്‍ജറി ചെയ്ത ഡോക്ടര്‍ക്കെതിരെ അര്‍ദ്ധ നഗ്നയായി യുവതിയുടെ പ്രതിഷേധം. അമേരിക്കയിലെ അരിസോണ സംസ്ഥാനത്തിലെ അമി അഷ്‌ക്രോഫ്റ്റ് എന്ന യുവതിയാണ് വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധവുമായി മാധ്യമശ്രദ്ധ ആകര്‍ഷിച്ചത്. അരിസോണ മെഡിക്കല്‍ ബോര്‍ഡ് മീറ്റിങ് നടക്കുമ്പോള്‍ അതിന് പുറത്തായിരുന്നു യുവതിയുടെ പ്രതിഷേധം.

2012ല്‍ യുവതിയുടെ സ്തനം പ്ലാസ്റ്റിക് സര്‍ജനായ ഡോ. വില്യം ലൈറ്റണ്‍ ഓപ്പറേറ്റ് ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം തനിക്ക് വിട്ടുമാറാത്ത വേദനയാണെന്നാണ് യുവതിയുടെ പരാതി. തന്റെ ജീവിതം നശിച്ചെന്നും വേദനമൂലം ആത്മഹത്യയുടെ വക്കിലാണെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വേദനമൂലം ജോലി ചെയ്യാന്‍പോലും പറ്റാത്ത അവസ്ഥയിലാണെന്നും അവര്‍ പറയുന്നു.

arizona

ഇതേ തുടര്‍ന്ന് അമി ഡോക്ടര്‍ക്കെതിരെ അരിസോണ മെഡിക്കല്‍ ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. പരാതി ബോര്‍ഡ് പരിഗണിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പുറത്ത് യുവതിയുടെ പ്രതിഷേധം. എന്നാല്‍, അമിയുടെ പരാതി 12 അംഗ ബോര്‍ഡ് തള്ളുകയാണുണ്ടായത്. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കേണ്ട കാരണമൊന്നുമില്ലെന്ന് ബോര്‍ഡ് പ്രതികരിച്ചു.

കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും നാളുകളായുള്ള യുവതിയുടെ പ്രതിഷേധം മൂലം തന്റെ കക്ഷിയായ ഡോക്ടര്‍ക്ക് പേരുദോഷം സംഭവിച്ചുകഴിഞ്ഞെന്നായിരുന്നു ഡോക്ടറുടെ അറ്റോര്‍ണി മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, ഡോക്ടര്‍ റിട്ടയര്‍ ചെയ്യുന്നതുവരെയോ ഡോക്ടറുടെ ലൈസന്‍സ് കാന്‍സല്‍ ചെയ്യുന്നതുവരെയോ പ്രതിഷേധം തുടരുമെന്നാണ് യുവതി അറിയിച്ചിരിക്കുന്നത്.

English summary
Topless woman protests plastic surgeon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X