കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക മുഴുവന്‍ ഇരുട്ടില്‍!! ട്രംപിന് കൂസലില്ല!! എന്താണീ സൂര്യഗ്രഹണം?

ഡൊണാള്‍ഡ് ട്രംപ് നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിച്ചു

  • By Anoopa
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയെ മുഴുവന്‍ ഇരുട്ടിലാക്കി തിങ്കളാഴ്ച വൈകുന്നേരം സൂര്യന്‍ ചന്ദ്രനു പിന്നില്‍ മറഞ്ഞു. നട്ടുച്ചക്കു പോലും കൂരാക്കൂരിരുട്ട്. തത്സമയം സംപ്രേക്ഷണം ചെയ്ത് നാസ, ഒട്ടും കൂസലില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിച്ച് ഡൊണാള്‍ഡ് ട്രംപ്. ഹോട്ടലുകളില്‍ സഞ്ചാരികളുടെ തിക്കും തിരക്കും.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട സൂര്യഗ്രഹണമാണ് നടന്നത്. അമേരിക്ക രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പൂര്‍ണ്ണഗ്രഹണം. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലുള്ളവര്‍ സൂര്യഗ്രഹണം കണ്ടു.

എന്താണീ സൂര്യഗ്രഹണം. എങ്ങനെയാണ് സൂര്യഗ്രഹണം സംഭവിക്കുമ്പോള്‍ ഭൂമി ഇരുട്ടിലാകുന്നത്. സൂര്യഗ്രഹണത്തെക്കുറിച്ച് കൂടുതല്‍ അറിയാം..

എന്താണ് സൂര്യഗ്രഹണം..?

എന്താണ് സൂര്യഗ്രഹണം..?

കറുത്ത വാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന പ്രതിഭാസമാണിത്. ഇതു മൂലം സൂര്യന്‍ പൂര്‍ണ്ണമായോ ഭാഗികമായോ മറയും. അകം ശൂന്യമായ വൃത്താകൃതിയിലായിരിക്കും സൂര്യന്‍ കാണപ്പെടുക. പുറമേ പ്രകാശിക്കുന്ന ഒരു വളയം മാത്രം കാണാം. സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന്റെ പരമാവധി ദൈര്‍ഘ്യം 7 മിനിറ്റ് 31 സെക്കന്റ് ആണ്. എങ്കിലും സാധാരണ ഇതിലും കുറവാണ് സംഭവിക്കാറുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം നടന്നത് 2009 ജൂലെ 22 ന് ആയിരുന്നു. 6 മിനിറ്റ് 39 സെക്കന്റായിരുന്നു ദൈര്‍ഘ്യം.

കൂസലില്ലാതെ ട്രംപ്

കൂസലില്ലാതെ ട്രംപ്

നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ തിങ്കളാഴ്ച നടന്ന സൂര്യഗ്രഹണം ഡൊണാള്‍ഡ് ട്രംപ് സ്‌പെഷ്യല്‍ ഗ്ലാസുകള്‍ ഇല്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസിലെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടാണ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും മകന്‍ ബാരന്‍ ട്രംപും സൂര്യഗ്രഹണം വീക്ഷിച്ചത്. നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയ ട്രംപിനെ നോക്കരുത് എന്നുപദേശിച്ച് വൈറ്റ് ഹൗസ് ജീവനക്കാര്‍ തടയുകയായിരുന്നു.

ഇന്ത്യയില്‍

ഇന്ത്യയില്‍

ഇന്ത്യയില്‍ രാത്രി 9.15 നും 2.34 നും ഇടയിലായിരുന്നു സൂര്യഗ്രഹണം സംഭവിച്ചത്. ഹിന്ദു വിശ്വാസമനുസരിച്ച് ബാക്ടീയരിയകളും വിനാശകാരികളായ ജീവികളും എത്തുന്ന സമയമാണിത്. സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാത്തതിനാലാണ് ബാക്ടീരിയകളുടെ ആക്രമണങ്ങളുണ്ടാകുന്നതെന്ന് ശാസ്ത്രലോകം വിശദീകരിക്കുന്നു.

ഓണ്‍ലൈനില്‍

ഓണ്‍ലൈനില്‍

സൂര്യഗ്രഹണം ഓണ്‍ലൈനില്‍ കാണാനുള്ള സൗകര്യവും യുഎയില്‍ ഒരുക്കിയിരുന്നു. നാസക്കു പുറമേ ദുബായ് അസ്‌ട്രോണമി ഗ്രൂപ്പും സൂര്യഗ്രഹണം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

അപശകുനം

അപശകുനം

ഹിന്ദു വിശ്വാസമനുസരിച്ച് തിന്‍മയുടെ ശക്തി സൂര്യനെ വിഴുങ്ങുന്ന സമയമാണ് സൂര്യഗ്രഹം. അതുകൊണ്ടു തന്നെ ഇവര്‍ക്ക് സൂര്യഗ്രഹണം അപശകുനമാണ്.

English summary
Total Solar Eclipse Carves Its Path Across the U.S
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X