കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമീറിന്റെ തന്ത്രം വിജയിച്ചു; ഖത്തറിലേക്ക് ആളുകള്‍ ഒഴുകുന്നു!! സംഭവിക്കുന്ന മാറ്റങ്ങള്‍ ഇങ്ങനെ...

Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തറിന്റെ വളര്‍ച്ച അതിവേഗം | Oneindia Malayalam

ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിനുള്ള വിസയ്ക്ക് ഇളവ് നല്‍കിയ നടപടി വിജയം കാണുന്നു. ഖത്തറിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു. ഖത്തര്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന രീതിയിലാണ് ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ വരവ്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട വേളയിലാണ് അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നിര്‍ദേശ പ്രകാരം വിസാ സൗജന്യം ഏര്‍പ്പെടുത്തിയത്.

ഇപ്പോള്‍ ഖത്തറിന് വരുമാനത്തില്‍ മുതല്‍കൂട്ടാകുന്ന തീരുമാനമായി മാറിയിരിക്കുകയാണ് അമീറിന്റെ തീരുമാനം. ലണ്ടന്‍ കേന്ദ്രമായുള്ള വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ആല്‍പെന്‍ കാപിറ്ററും ഖത്തറിന്റെ വളര്‍ച്ച വിവരിച്ചുള്ള രിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ ഇങ്ങനെ...

 ഖത്തറിന്റെ വളര്‍ച്ച അതിവേഗം

ഖത്തറിന്റെ വളര്‍ച്ച അതിവേഗം

ഖത്തറിന്റെ വളര്‍ച്ച അതിവേഗമാണെന്ന് ആല്‍പെന്‍ കാപിറ്ററിന്റെ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. 2022 ആകുമ്പോഴേക്കും ഖത്തറിലേക്ക് 29 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. കൊച്ചുരാജ്യമായ ഖത്തറിലേക്ക് ഇത്രയും പേര്‍ എത്തുക എന്നത് ഗള്‍ഫ് മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന കാര്യമാണ്.

വിദേശ സന്ദര്‍ശകര്‍ 17 ലക്ഷമാകും

വിദേശ സന്ദര്‍ശകര്‍ 17 ലക്ഷമാകും

ഈ വര്‍ഷം അവസാനത്തോടെ ഖത്തര്‍ സന്ദര്‍ശിക്കുന്ന വിദേശികളുടെ എണ്ണം 17 ലക്ഷമാകും. ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ വന്‍ തുക നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1420 കോടി ഡോളറാണ് ചെലവഴിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 4.5 ശതമാനം വര്‍ധനവാണിതെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

ജിസിസിയിലെ ഏറ്റവും വലിയ ഫണ്ട്

ജിസിസിയിലെ ഏറ്റവും വലിയ ഫണ്ട്

വിനോദ കാര്യങ്ങള്‍ക്ക് വേണ്ടി ജിസിസിയില്‍ ഏറ്റവും ഫണ്ട് നീക്കിവയ്ക്കുന്ന രാജ്യം ഖത്തറാണ്. ബിസിനസ് മീറ്റിങ്ങ്, കായിക പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ ഖത്തറില്‍ വര്‍ധിച്ചിട്ടുണ്ട്. ഹോട്ടല്‍ വ്യവസായ മേഖലയിലും ഖത്തര്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. ഓരോ ബിസിനസ് മീറ്റിങിലൂടെയും ഖത്തറിലേക്ക് നിക്ഷേപം വര്‍ധിക്കുകയാണ്.

2022 ആകുമ്പോഴുള്ള മാറ്റം

2022 ആകുമ്പോഴുള്ള മാറ്റം

2022ല്‍ ഖത്തറിലാണ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം. ടൂര്‍ണമെന്റിന്റെ ഭാഗമായി വന്‍ സൗകര്യങ്ങളാണ് ഖത്തര്‍ നടപ്പാക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മുന്‍കൂട്ടി കണ്ടാണ് ഹോട്ടല്‍ രംഗത്ത് വികസനം വരുത്തുന്നത്. 10 ലക്ഷം പേരെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതാണ് ഈ നിക്ഷേപങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 13350 കോടി റിയാല്‍ ലഭിക്കും

13350 കോടി റിയാല്‍ ലഭിക്കും

2028 ആകുമ്പോള്‍ ഖത്തര്‍ ജിഡിപിയിലേക്ക് 13350 കോടി റിയാല്‍ കൂട്ടിച്ചേര്‍ക്കാന്‍ പര്യാപ്തമാകും ഖത്തര്‍ ടൂറിസം മേഖല. പത്ത് വര്‍ഷം കൊണ്ട് ഇരട്ടി ലാഭമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ ജിഡിപിയുടെ പത്ത് ശതമാനമാണ് ടൂറിസം മേഖലയില്‍ നിന്ന് മാത്രം ലഭിച്ചത്. ഇതാണ് വന്‍ കുതിച്ചുചാട്ടം നടത്തുമെന്ന് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യക്കാര്‍ക്കുള്ള ഇളവ്

ഇന്ത്യക്കാര്‍ക്കുള്ള ഇളവ്

ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് പോകുന്നതിന് നിലവില്‍ മുന്‍കൂര്‍ വിസ ആവശ്യമില്ല. ടിക്കറ്റെടുത്ത് ഖത്തറിലേക്ക് പോകാം. വിമാനത്താവളത്തില്‍ എത്തിയ ശേഷം വിസയ്ക്ക് തുല്യമായ രേഖ ഇന്ത്യക്കാര്‍ക്ക് നല്‍കും. മൂന്ന് മാസം വരെ ഇത്തരത്തില്‍ ഖത്തറില്‍ തങ്ങാം. രാജ്യത്ത് എത്തുമ്പോള്‍ മടക്ക ടിക്കറ്റ് കൈവശം വേണമെന്ന് മാത്രം. 84 രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഈ സൗകര്യം അനുവദിച്ചിട്ടുള്ളത്.

തനിച്ച് മുന്നേറുന്നു

തനിച്ച് മുന്നേറുന്നു

നേരത്തെ ജിസിസി രാജ്യങ്ങളുടെ സഹകരണത്തോടെയായിരുന്നു ഖത്തറിന്റെ നീക്കങ്ങളെല്ലാം. കയറ്റുമതി ഇറക്കുമതിയെല്ലാം സൗദിയെയും യുഎഇയെയും ആശ്രയിച്ചായിരുന്നു കൂടുതലും. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഖത്തറിന്റെ ബന്ധങ്ങളില്‍ മാറ്റംവന്നു. തുര്‍ക്കിയും ഇറാനും യൂറോപിലേയും ഏഷ്യയിലെയും പ്രധാന രാജ്യങ്ങളുമാണ് ഖത്തറിന്റെ നിലവിലെ ചങ്ങാതിമാര്‍.

പ്രതിസന്ധിയിലായ നിമിഷം

പ്രതിസന്ധിയിലായ നിമിഷം

2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഉപരോധം ചുമത്തിയത്. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. കുവൈത്ത് മധ്യസ്ഥശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഒമാന്‍ പല കാര്യങ്ങളിലും ഖത്തറിനൊപ്പം നില്‍ക്കുന്നുണ്ട്.

21 പുതിയ ഹോട്ടലുകള്‍

21 പുതിയ ഹോട്ടലുകള്‍

ഇപ്പോള്‍ ഖത്തര്‍ ലക്ഷ്യമിടുന്നത് ഏറ്റവും മികച്ച രീതിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം എങ്ങനെ നടത്താമെന്നതാണ്. സ്‌റ്റേഡിയങ്ങളുടെ നിര്‍മാണം തകൃതിയാണ്. അതിന് പുറമെ വിദേശികളായ അതിഥികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുകയാണ്. 21 പുതിയ അത്യാഢംബര ഹോട്ടലുകളാണ് ഖത്തറില്‍ ഒരുങ്ങുന്നത്.

46000 മുറികള്‍

46000 മുറികള്‍

കഴിഞ്ഞ വര്‍ഷം ഖത്തറില്‍ ലഭ്യമായിരുന്ന ഹോട്ടല്‍ മുറികള്‍ 22461 ആയിരുന്നു. 2022ല്‍ ഇത് ഇരട്ടിയാക്കി ഉയര്‍ത്താനാണ് തീരുമാനം. അതിന്റെ ഭാഗമായിട്ടാണ് 21 പുതിയ സ്റ്റാര്‍ ഹോട്ടലുകള്‍ നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഖത്തറിലെത്തുന്ന വിദേശികള്‍ക്ക് താമസിക്കാന്‍ 46000 മുറികള്‍ ലഭിക്കും.

ദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപി; കര്‍മപദ്ധതി തയ്യാറാക്കി!! ആകെ 130 സീറ്റുകള്‍, നഷ്ടം നികത്തുംദക്ഷിണേന്ത്യ പിടിക്കാന്‍ ബിജെപി; കര്‍മപദ്ധതി തയ്യാറാക്കി!! ആകെ 130 സീറ്റുകള്‍, നഷ്ടം നികത്തും

പ്രവാസികളെ പുറത്താക്കുന്നു; മലയാളികള്‍ നാട്ടിലേക്ക്!! സൗദിയും കുവൈത്തും ശക്തമായ നടപടിക്ക്പ്രവാസികളെ പുറത്താക്കുന്നു; മലയാളികള്‍ നാട്ടിലേക്ക്!! സൗദിയും കുവൈത്തും ശക്തമായ നടപടിക്ക്

English summary
Tourist arrivals in Qatar 'may touch 2.9mn by 2022'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X