ബുദ്ധന് കാണിക്കയായി ഐഫോണ്‍ സിക്സ്
ബെയ്ജിംഗ്: പണക്കാരായവര്‍ തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ക്ഷേത്രങ്ങളിലും മറ്റും നല്കുന്നതു വാര്‍ത്തയാകാറുണ്ട്. ചിലര്‍ ക്ഷേത്രത്തിനാവശ്യമായ സ്വര്‍ണം മുഴുവന്‍ നല്കുമ്പോള് ചിലര്‍ സ്വര്‍ണ പ്രതിമകളും കോടിക്കണക്കിന് രൂപയും രത്നങ്ങളുമെല്ലാം നല്‍കാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു ബുദ്ധക്ഷേത്രത്തില്‍ കഴിഞ്ഞദിവസം ഒരാള്‍ നല്കിയ സംഭാവന കൗതുകമായി.
തന്റെ ഏറ്റവും പുതിയ ഐ ഫോണ്‍ 6 ആണ് യുവാവ് ബുദ്ധന് കാണിക്കയായി നല്‍കിയത്. കോംഗ് ചു എന്ന 31കാരനാണ് ബുദ്ധനോടുള്ള തന്റെ സ്നേഹം ഐഫോണ്‍ നല്കി പ്രകടമാക്കിയത്. കാണിക്കയിടാനുള്ള പെട്ടിയില്‍ ഐ ഫോണ്‍ നിക്ഷേപിക്കുകയായിരുന്നു. തെക്കന്‍ ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിലാണ് സംഭവം.

യുവാവ് ക്ഷേത്രത്തിലെ കാണിക്കയില്‍ ഐ ഫോണ്‍ നിക്ഷേപിക്കുത് ചിലരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവര്‍ ഉടന്‍ ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ ഉടന്‍ സ്ഥലത്തെത്തി കാണിക്കപ്പെട്ടി തുറന്ന് ഐഫോണ്‍ പുറത്തെടുത്തു. തുടര്‍ന്ന് ക്ഷേത്രത്തിനകത്തുണ്ടായിരുന്ന യുവാവിന് തന്നെ തിരിച്ചു നല്‍കുകയും ചെയ്തു.
വിലകൂടിയ സമ്മാനത്തിന് അവര്‍ യുവാവിനോട് നന്ദി പറഞ്ഞു. എന്നാല്‍ പണം മാത്രമേ തങ്ങള്‍ സ്വീകരിക്കാറുള്ളുവെന്ന് അവര്‍ വ്യക്തമാക്കി. മാത്രമല്ല, ഇത്തരം ഫോണ്‍ തങ്ങള്‍ക്ക് ഉപയോഗിക്കാനറിയില്ലെന്നും യുവാവിനെ അറിയിച്ചു. ബുദ്ധ ഭഗവാന് തന്റെ കൈയ്യിലുള്ള വിലപ്പെട്ടത് നല്‍കാനാണ് താന്‍ ആഗ്രഹിച്ചതെന്നും അതുകൊണ്ടാണ് മൊബൈല്‍ ഫോണ്‍ നല്‍കിയതെന്നും യുവാവ് പ്രതികരിച്ചു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications