Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ഒരു മാസം കൂടി യുഎഇയിൽ തുടരാൻ അനുമതി;പിഴ ഈടാക്കില്ല

ദുബൈ; ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് ഒരു മാസം കൂടി രാജ്യത്ത് തുടരാൻ അനുമതി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അല്‍ മക്തുമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം യാതൊരു ഫീസും അടയ്ക്കാതെ തന്നെ ടൂറിസ്റ്റ് വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാൻ സാധിക്കും.

dubai

ജനിതക മാറ്റം വന്ന കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുകയും വിമാന സർവ്വീസുകൾ താത്കാലികമായി നിർത്തലാക്കുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചതോടെ നിരവധി വിദേശികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകാതെ തുടരുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുമാനം.

പുതുവർഷ അവധിദിനങ്ങൾ ചെലവഴിക്കാൻ നിലവിൽ യുഎഇയിൽ എത്തിയ വിനോദ സഞ്ചാരികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ തീരുമാനം സഹായകരമാകും.വിനോദസഞ്ചാരികൾക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും യുഎഇയിൽ താമസിക്കുന്ന സമയത്ത് എല്ലാ സന്ദർശകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഭരണകുടം അറിയിച്ചു.

അതേസമയം പുതുവത്സരത്തെ വരവേൽക്കാൻവിപുലമായ പരിപാടികളാണ് യുഎഇ ഒരുക്കിയിരുക്കു്നത്. അതേസമയെ കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+