യുഎഇയില്‍ വാട്സ്ആപ്പ് കോളിംഗ്!സത്യം ഇതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി, സോഷ്യല്‍ മീഡിയ നടന്നത്
അബുദാബി: യുഎഇയില്‍ വാട്സ്ആപ്പ് കോളിംഗ് ആരംഭിച്ചെന്ന സംഭവത്തില്‍ ടെലികോം വകുപ്പിന്റെ വെളിപ്പെടുത്തല്‍. യുഎഇയില്‍ വാട്സ്ആപ്പ് കോളിംഗ് ലഭ്യമാണെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് യുഎഇയുടെ ടെലികോം റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കിയിട്ടുള്ളത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയെ ഉദ്ധരിച്ച് എമറാത്ത് അല്‍ യൂം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്സ്ആപ്പ് കോളിംഗ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വ്യാജമാണെന്നും അവ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
വൈഫൈ കണക്ഷനില്‍ നിന്ന് വാട്സ്ആപ്പില്‍ കോള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്നാണ് ചില യുഎഇ നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വാട്സ്ആപ്പോ സമാനമായ ആപ്പുകളോ ഉപയോഗിച്ച് യുഎഇയില്‍ വോയ്സ് കോള്‍ ചെയ്യാന്‍ കഴിയില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി നേരത്തെ പലതവണ വ്യക്തമാക്കിയിരുന്നു.

യുഎഇ നിവാസികള്‍ക്ക് വാട്സ്ആപ്പ്, സ്കൈപ്പ് എന്നിവ വഴി വോയ്സ് കോളുകള്‍ ചെയ്യാന്‍ കഴിയുമെന്നും അതിനാല്‍ വിഒഐപി സര്‍വീസ് അണ്‍ബ്ലോക്ക് ചെയ്യണമെന്നും യുഎഇ ടെലികോം കമ്പനിയെ സമീപിച്ച ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബില്യണയര്‍ ആവശ്യപ്പെട്ടിരുന്നു. യുഎഇയിലെ ടെലികോം കമ്പനികളായ എത്തിസലാത്ത്, ഡു എന്നിവ രാജ്യത്ത് ഒന്നാമതെത്തുന്നതിനായി വിഒഐപി കോളുകള്‍ അനുവദിക്കുന്നുമുണ്ടെന്നും അല്‍ ഹത്ബൂര് ഗ്രൂപ്പ് ചെയര്മാന് ഖലാഫ് അല്‍ ഹബ്ത്തൂര്‍ കൂട്ടിച്ചേര്‍ത്തു.
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം












Click it and Unblock the Notifications