കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ വാട്സ്ആപ്പ് കോളിംഗ്!സത്യം ഇതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി, സോഷ്യല്‍ മീഡിയ നടന്നത്

Google Oneindia Malayalam News

അബുദാബി: യുഎഇയില്‍ വാട്സ്ആപ്പ് കോളിംഗ് ആരംഭിച്ചെന്ന സംഭവത്തില്‍ ടെലികോം വകുപ്പിന്റെ വെളിപ്പെടുത്തല്‍. യുഎഇയില്‍ വാട്സ്ആപ്പ് കോളിംഗ് ലഭ്യമാണെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് യുഎഇയുടെ ടെലികോം റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കിയിട്ടുള്ളത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയെ ഉദ്ധരിച്ച് എമറാത്ത് അല്‍ യൂം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്സ്ആപ്പ് കോളിംഗ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ വ്യാജമാണെന്നും അവ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

വൈഫൈ കണക്ഷനില്‍ നിന്ന് വാട്സ്ആപ്പില്‍ കോള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്നാണ് ചില യുഎഇ നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വാട്സ്ആപ്പോ സമാനമായ ആപ്പുകളോ ഉപയോഗിച്ച് യുഎഇയില്‍ വോയ്സ് കോള്‍ ചെയ്യാന്‍ കഴിയില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി നേരത്തെ പലതവണ വ്യക്തമാക്കിയിരുന്നു.

whatsapp423-

യുഎഇ നിവാസികള്‍ക്ക് വാട്സ്ആപ്പ്, സ്കൈപ്പ് എന്നിവ വഴി വോയ്സ് കോളുകള്‍ ചെയ്യാന്‍ കഴിയുമെന്നും അതിനാല്‍ വിഒഐപി സര്‍വീസ് അണ്‍ബ്ലോക്ക് ചെയ്യണമെന്നും യുഎഇ ടെലികോം കമ്പനിയെ സമീപിച്ച ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബില്യണയര്‍ ആവശ്യപ്പെട്ടിരുന്നു. യുഎഇയിലെ ടെലികോം കമ്പനികളായ എത്തിസലാത്ത്, ഡു എന്നിവ രാജ്യത്ത് ഒന്നാമതെത്തുന്നതിനായി വിഒഐപി കോളുകള്‍ അനുവദിക്കുന്നുമുണ്ടെന്നും അല്‍ ഹത്ബൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഖലാഫ് അല്‍ ഹബ്ത്തൂര്‍ കൂട്ടിച്ചേര്‍ത്തു.

English summary
TRA clariffied WhatsApp calling working in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X