കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കൊപ്പം കൈകോര്‍ത്ത് ചൈനയും റഷ്യയും..... സൗദിക്കും അമേരിക്കയ്ക്കുമെതിരെ പടയൊരുക്കം!!

Google Oneindia Malayalam News

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ ഏഷ്യയിലെ വമ്പന്‍ ശക്തികള്‍ക്ക് അതൃപ്തി. സൗദി അറേബ്യയും അമേരിക്കയും ചേര്‍ന്ന് ആഗോള രാജ്യങ്ങളെ ഭയപ്പെടുത്താനാണ് ഇതുവഴി ശ്രമിക്കുന്നതെന്നാണ് ഇന്ത്യ, ചൈന, റഷ്യ എന്നിവര്‍ കരുതിയിരിക്കുന്നത്. അതേസമയം ഇവര്‍ മൂന്ന് പേരും സൗദിക്കും അമേരിക്കയ്ക്കുമെതിരെ പുതിയ സഖ്യം രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇറാനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് ഇതിന് തടസ്സം നില്‍ക്കുന്നത്.

അതേസമയം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏകാധിപതിയെ പോലെ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ഇവര്‍ വിലയിരുത്തുന്നു. അതോടൊപ്പം ഇറാന് ഏര്‍പ്പെടുത്തിയ ഉപരോധവും ഇവരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഇന്ത്യ വളരെ കഷ്ടപ്പെട്ടിട്ടാണ് അമേരിക്കയില്‍ നിന്ന് ഇളവ് നേടിയെടുത്തത്. ഇത് ഇന്ത്യയുടെ ശക്തി കുറച്ച് കാണിക്കുന്നതിന് തുല്യമായി പോയി എന്ന് വിദേശകാര്യ മന്ത്രാലയത്തിനും അഭിപ്രായമുണ്ട്.

ചബഹാര്‍ തുറമുഖത്തിന് ഇളവ്

ചബഹാര്‍ തുറമുഖത്തിന് ഇളവ്

ഇറാനില്‍ നിന്ന് എണ്ണ വാങ്ങാനുള്ള അനുമതി അമേരിക്ക കഴിഞ്ഞ ദിവസം ഇന്ത്യക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇറാനില്‍ ഇന്ത്യക്കുള്ള ചബഹാര്‍ തുറമുഖത്തിന്റെ കാര്യത്തില്‍ മൗനത്തിലായിരുന്നു യുഎസ്സ്. ഒടുവില്‍ ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇളവ് നല്‍കിയത്. എന്നാല്‍ തങ്ങള്‍ക്ക് ഇതിനായി കാല് പിടിക്കേണ്ട അവസ്ഥയുണ്ടായി എന്നാണ് ഇന്ത്യ കരുതുന്നത്. സൗദി ഏഷ്യന്‍ മേഖലയിലെ കാര്യത്തില്‍ അമേരിക്കയെ തെറ്റിദ്ധരിപ്പിച്ചെന്ന വാദവും ഇന്ത്യ ഉയര്‍ത്തുന്നുണ്ട്.

ശത്രുക്കള്‍ ഒന്നിക്കുന്നു

ശത്രുക്കള്‍ ഒന്നിക്കുന്നു

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം റഷ്യയുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ വ്‌ളാദിമിര്‍ പുടിന്‍ വന്നശേഷം അത് മരവിച്ച നിലയിലായിരുന്നു. അടുത്തിടെ മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങിയതോടെ ഈ ബന്ധം ശക്തിപ്പെട്ടിരിക്കുകയാണ്. ഇത് അമേരിക്കയെ എതിര്‍ത്ത് കൊണ്ടായിരുന്നു. മറ്റൊന്ന് ചൈനയുമായുള്ള ബന്ധമാണ്. ചൈന ഇന്ത്യ ശത്രുവായി കാണുന്ന രാജ്യമാണ്. അതിര്‍ത്തിയിലെ പ്രശ്‌നമാണ് പ്രധാന കാരണം. മറ്റൊന്ന് പാകിസ്താനെ സഹായിക്കുന്നതാണ്. എന്നാല്‍ ശത്രുത മറന്ന് ഒന്നിക്കാന്‍ തയ്യാറാണെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്.

ചരടുവലിക്കുന്നത് ഇറാന്‍

ചരടുവലിക്കുന്നത് ഇറാന്‍

യുഎസ്സും സൗദിയും ചേര്‍ന്ന് ഏകപക്ഷീയമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് ഇറാന്‍ ആരോപിക്കുന്നു. ഉപരോധം ഏര്‍പ്പെടുത്തിയതും ഇതിന്റെ ഭാഗമാണെന്ന് ഹസന്‍ റൂഹാനം ആരോപിക്കുന്നു. ഏഷ്യയിലെ പ്രമുഖ രാജ്യങ്ങള്‍ ചേര്‍ന്ന് സഖ്യം രൂപീകരിച്ചാല്‍ ഇവരെ തുറന്നെതിര്‍ക്കാമെന്നായിരുന്നു ഇറാന്‍ കരുതിയത്. ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തോടെ ഇവരെല്ലാം പ്രത്യക്ഷത്തില്‍ സൗദിക്ക് എതിരാണ്. മുമ്പ് ഇത്തരമൊരു നീക്കം ഇറാന്‍ നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. മുമ്പ് അഹമ്മദി നെജാദിന്റെ കാലത്തായിരുന്നു ഇത്തരമൊരു നീക്കം നടത്തിയത്.

സൗദിയെ ഒറ്റപ്പെടുത്തുന്നു

സൗദിയെ ഒറ്റപ്പെടുത്തുന്നു

ഏഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ പിടിവള്ളി സൗദി അറേബ്യയാണ്. ഇതില്ലാതാക്കാനാണ് ഇറാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആദ്യം സൗദിയുടെ എണ്ണ വ്യാപാരം പ്രതിസന്ധിയിലാക്കുകയാണ് ഇറാന്‍ ചെയ്തത്. ഇപ്പോള്‍ റഷ്യ, ചൈന, ഇന്ത്യ എന്നിവര്‍ ഇന്ധനം നല്‍കുന്നത് ഇറാനാണ്. അതും അവരുടെ കറന്‍സിയിലാണ് വിനിമയം നടക്കുന്നത്. ഇന്ത്യക്ക് ഷിപ്പിംഗ് ചാര്‍ജില്ലാതെയാണ് ഇറാന്‍ എണ്ണ നല്‍കുന്നത്. മറ്റൊന്ന് യൂറോപ്പ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഉണ്ടെന്നതാണ്. പ്രമുഖ രാജ്യങ്ങളെല്ലാം ഖഷോഗിയുടെ മരണത്തോടെ സൗദിയെ കൈയ്യൊഴിഞ്ഞ അവസ്ഥയാണ്.

പ്രതിസന്ധി ഒഴിയുന്നില്ല

പ്രതിസന്ധി ഒഴിയുന്നില്ല

സൗദിക്ക് മറ്റൊരു പ്രതിസന്ധി കൂടി തേടിയെത്തിയിരിക്കുകയാണ്. ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ ലയിപ്പിച്ച് കളഞ്ഞു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടില്‍ നിന്ന് ഹൈഡ്രോ ക്ലോറിക് ആസിഡും മറ്റ് രാസപദാര്‍ത്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ വീര്യം കൂടിയതാണ്. ഇതുപയോഗിച്ച് മൃതദേഹം നശിപ്പിച്ചെന്നാണ് കരുതുന്നത്. ഇതേ വീട്ടിലുള്ള കിണറില്‍ നിന്ന് ലഭിച്ച സാമ്പിളുകള്‍ പരിശോധിച്ചാല്‍ സൗദി ശരിക്കും കുടുങ്ങുമെന്നാണ് വിവരം.

ആസിഡ് തന്നെ.....

ആസിഡ് തന്നെ.....

കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സൗദി അനുവദിച്ചിട്ടില്ല. ഓടയില്‍ നിന്നും ഡ്രെയിനേജ് സംവിധാനങ്ങളില്‍ നിന്നും എടുത്ത സാമ്പിളുകളില്‍ നിന്ന് ആസിഡിന്റെ ഉപയോഗം വ്യക്തമായിട്ടുണ്ട്. അതേസമയം ഇതെല്ലാം മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരം ചെയ്തതാണെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ സൗദി കൂടുതല്‍ കുരുക്കിലേക്കാവും പോകുന്നത്. സൗദി കോണ്‍സുലേറ്റ് ജനറല്‍ രക്ഷപ്പെടുന്നത് നയതന്ത്ര പരിരക്ഷ കൊണ്ട് മാത്രമാണ്.

ചൈനയുടെ സാമ്പത്തിക ഇടനാഴി

ചൈനയുടെ സാമ്പത്തിക ഇടനാഴി

ഏഷ്യയിലെ ശത്രു രാജ്യങ്ങള്‍ ഒന്നിക്കുന്നത് ചൈനയുടെ സാമ്പത്തി ഇടനാഴി വഴിയായിരിക്കും. ഇതില്‍ സൗദിക്കുള്ള പങ്ക് ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്. സൗദിയുടെ ഇടപെടല്‍ കുറയ്ക്കാനാണ് നീക്കം നടക്കുന്നത്. മറ്റൊന്ന് പാകിസ്താനാണ്. ഇവരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ തയ്യാറല്ല. പക്ഷേ പാകിസ്താന്‍ സൗദിക്കൊപ്പമാണ്. ഈ സാഹചര്യത്തില്‍ അവരെയും ഒഴിവാക്കേണ്ട അവസ്ഥയാണ്. ഇറാനും ഇന്ത്യയും പാകിസ്താനെതിരെ നടപടിയെടുക്കാന്‍ തയ്യാറാണ്. ഈ സാഹചര്യത്തില്‍ റഷ്യയുടെ ഇടപെടല്‍ നിര്‍ണായകമാകും.

ഇന്ത്യക്ക് നേട്ടം

ഇന്ത്യക്ക് നേട്ടം

ഇന്ത്യക്കാണ് ഈ സഖ്യം കൊണ്ട് ഏറ്റവും നേട്ടമുണ്ടാകുന്നത്. ചബഹാര്‍ തുറമുഖം വഴി ചൈനയുടെ സാമ്പത്തിക ഇടനാഴിയുടെ സ്വാധീനം കുറയ്ക്കാന്‍ ഇന്ത്യക്ക് സാധിക്കും. ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളും ശക്തിപ്പെടുത്താം. സെന്‍ട്രല്‍ ഏഷ്യന്‍, റഷ്യന്‍, യൂറോപ്പ്യന്‍ വിപണികളില്‍ ഇന്ത്യക്ക് എളുപ്പത്തില്‍ ഇടപെടുകയും ചെയ്യാം. ഇതോടെ മേഖലയില്‍ ചൈനയുമായും സൗദിയുമായും ഇന്ത്യക്ക് പിടിച്ച് നില്‍ക്കാം. ഇന്ത്യയുടെ വളര്‍ച്ചയോടെ മേഖലയില്‍ അടിമുടി മാറ്റമുണ്ടാകുമെന്നും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനോട് അനുകൂല നിലപാടാണ് റഷ്യക്കുള്ളത്. ചൈനയുടെ നിലപാട് എന്താവുമെന്നാണ് ഇനി അറിയാനുള്ളത്.

അഞ്ച് നഗരങ്ങള്‍, 36 സീറ്റുകള്‍.... മധ്യപ്രദേശില്‍ വിജയം നിര്‍ണയിക്കുക ഈ മണ്ഡലങ്ങള്‍അഞ്ച് നഗരങ്ങള്‍, 36 സീറ്റുകള്‍.... മധ്യപ്രദേശില്‍ വിജയം നിര്‍ണയിക്കുക ഈ മണ്ഡലങ്ങള്‍

കെ എം ഷാജി എംഎല്‍എയുടെ അയോഗ്യത.. ചുട്ട മറുപടിയുമായി വിടി ബല്‍റാംകെ എം ഷാജി എംഎല്‍എയുടെ അയോഗ്യത.. ചുട്ട മറുപടിയുമായി വിടി ബല്‍റാം

English summary
traces of acid found at saudi cousul generals home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X