ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഏറെ പ്രധാനപ്പെട്ടത്: ജയശങ്കറും മാർക്ക് റൂബിയോയും കൂടിക്കാഴ്ച നടത്തി
അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തിങ്കളാഴ്ച ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയുടെ 80 സെഷന്‍ നടന്ന് കൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു ജയശങ്കർ-റൂബിയോ കൂടിക്കാഴ്ച. ട്രേഡ്, പ്രതിരോധം, ഊർജം, ഫാർമസ്യൂട്ടിക്കൽസ്, നിർണായക ധാതുക്കൾ തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തിയതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതിന് ശേഷം ജയശങ്കറും റൂബിയോയും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. വ്യാപാര ചർച്ചകള്‍ക്കായി കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും അമേരിക്കയിലുണ്ട്. യുഎന്‍ ജനറല്‍ അസംബ്ലി സെഷനിടെ എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ച് മാർക്ക് റൂബിയോ എക്സിലും കുറിച്ചു.

"ഇന്ത്യയിലും അമേരിക്കയിലും സമ്പത്ത് വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ചർച്ച. രണ്ട് രാജ്യങ്ങളുടേയും ബന്ധത്തിന്റെ പ്രധാന മേഖലകളായ ട്രേഡ്, ഊർജം, ഫാർമസ്യൂട്ടിക്കൽസ്, നിർണായക ധാതുക്കൾ എന്നിവയും മറ്റ് കാര്യങ്ങളും ചർച്ച ചെയ്തു, ഇത് ഇന്ത്യയിലും യുഎസിലും സമ്പത്ത് സൃഷ്ടിക്കും," മാർക്ക് റൂബിയോ എക്സില്‍ കുറിച്ചു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക പ്രസ്താവനയിൽ, ഇന്ത്യ യുഎസിന് നിർണായക പ്രാധാന്യമുള്ള ഒരു ബന്ധമാണെന്നും വ്യക്തമാക്കുന്നു.
പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ ഇന്ത്യയുടെ തുടർച്ചയായ ഇടപെടലിനെ അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. യുഎസും ഇന്ത്യയും ക്വാഡ് വഴി ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസിഫിക് പ്രദേശം പ്രോത്സാഹിപ്പിക്കാൻ സഹകരിക്കുമെന്നും പ്രസ്താവന സൂചിപ്പിക്കുന്നു. "സെക്രട്ടറി റുബിയോയും വിദേശകാര്യ മന്ത്രി ജയശങ്കറും യുഎസും ഇന്ത്യയും ക്വാഡ് വഴി ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസിഫിക് പ്രദേശം പ്രോത്സാഹിപ്പിക്കാൻ സഹകരിക്കും," വിദേശകാര്യ മന്ത്രാലയും വ്യക്തമാക്കുന്നു.
ഈ കൂടിക്കാഴ്ച നിർണ്ണായകമാണെന്ന് എസ് ജയശങ്കറും കുറിച്ചു. "ന്യൂയോർക്കിൽ വെച്ച് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയെ കണ്ടത് സന്തോഷകരമായ കാര്യമായിരുന്നു. ഞങ്ങളുടെ സംഭാഷണം ദ്വിപക്ഷ, അന്താരാഷ്ട്ര വിഷയങ്ങൾ എന്നിവയെക്കുറിച്ച് വിശാലമായിരുന്നു. മുൻഗണനാ മേഖലകളിലെ പുരോഗതിക്കായി തുടർച്ചയായ ഇടപെടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഞങ്ങൾ തുടർന്നും ബന്ധപ്പെടും," എന്ന് പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്നതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ ഉയർന്ന ടാരിഫുകൾ ഏർപ്പെടുത്തിയതിനെ തുടർന്നുള്ള വ്യാപാര സംഘർഷങ്ങള്‍ക്കിടെ നടക്കുന് കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായി കാണപ്പെടുന്നു. സമീപകാല വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും, ബന്ധങ്ങൾ വീണ്ടെടുക്കുന്നതിനുള്ള സൂചനകൾ പ്രകടമാണ്.
-
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications