Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കില്ല; തീരുമാനത്തിൽ നിന്ന് പിൻമാറി പാകിസ്താൻ

കറാച്ചി; ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കാനുള്ള സാമ്പത്തികകാര്യ സമിതിയുടെ തീരുമാനം തള്ളി പാക് മന്ത്രിസഭ. പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാമെന്ന കോർഡിനേഷൻ കമ്മിറ്റി നിർദ്ദേശമാണ് പാകിസ്താൻ തള്ളിയത്. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ വ്യാപാര ബന്ധം പുനസ്ഥാപിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭ തിരുമാനം.

xxindia-pakistan-159228141

ജമ്മുകാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ കേന്ദ്രസർക്കാർ നടപടിക്ക് പിന്നാലെയായിരുന്നു പാകിസ്താൻ ഇന്ത്യയുമായുുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചത്. എന്നാൽ ജനതാത്പര്യം പരിഗണിച്ച് വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഇറക്കുമതി ഭാഗികമായി പുനരാരംഭിക്കാൻ എകണോമിക് കോ ഓർഡിനേഷൻ കമ്മിറ്റി നിർദ്ദേശിക്കുകയായിരുന്നു. ഇതോടെ നടപടിയുമായി മുന്നോട്ട് പോകാനാണ് തിരുമാനമെന്ന് പാക് ധനമന്ത്രി ഹമദ് അസ്ഹർ അറിയിച്ചിരുന്നു.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

എന്നാൽ കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാതെ ഇന്ത്യ-പാക് ബന്ധം സുഗമമാകില്ലെന്ന് മന്ത്രിസഭ വിലയിരുത്തി. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തീരുമാനം മരവിപ്പിക്കുകയാണെന്ന് മന്ത്രിസഭ യോഗഷേഷം ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+