സ്റ്റേജില്‍ രാജവെന്പാലയുടെ കടിയേറ്റ ഗായികയ്ക്ക് കാണികളുടെ മുന്നില്‍ ദാരുണ അന്ത്യം, വീഡിയോ
ജക്കാര്‍ത്ത: സംഗീത പരിപാടിയ്ക്കിടെ പാമ്പുകടിയേറ്റ് പോപ്പ് ഗായികയ്ക്ക് ദാരുണ അന്ത്യം. ഇന്തൊനേഷ്യക്കാരിയായ പോപ് ഗായിക ഇര്‍മ ബ്യൂല്‍ ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകള്‍ക്കൊപ്പം വേദിയില്‍ ഗാനം ആലപിയ്ക്കുന്നത് ഇന്തൊനേഷ്യയില്‍ പതിവാണ്. ഇതേ രീതി ഇര്‍മയും പിന്തുടര്‍ന്നു .
ആദ്യത്തെ ഗാനം കഴിഞ്ഞ് രണ്ടാമത്തെ ഗാനം തുടങ്ങിയപ്പോള്‍ ഇര്‍മ അബദ്ധത്തില്‍ ഒരു രാജവെമ്പാലയെ ചവിട്ടി. ചവിട്ടേറ്റ പാമ്പ് ഇര്‍മയുടെ കാലില്‍ കടിച്ചു . പാമ്പ് കടിയേറ്റിട്ടും അതൊന്നും വകവയ്ക്കാതെ 45 മിനിട്ടോളം ഇവര്‍ പരിപാടി അവതരിപ്പിച്ചു. ഒടുവില്‍ ഛര്‍ദ്ദിയ്ക്കുകയും വേദിയില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു .

റിയാറ്റ്‌നി എന്ന് വിളിപ്പേരുള്ള രാജവെമ്പാലയാണ് ഇര്‍മയെ കടിച്ചത്. വെസ്റ്റ് ജാവയിലെ കരവാംഗ് എന്ന ഗ്രാമത്തിലായിരുന്നു ഗായികയുടെ പരിപാടി നടന്നത് . പ്മ്പ് കടിയേറ്റപ്പോള്‍ തന്നെ പരിപാടിയില്‍ നിന്ന് പിന്മാറി വൈദ്യ സഹായം തേടിയെങ്കില്‍ ഇര്‍മയ്ക്ക് ജീവന്‍ തിരിച്ച് കിട്ടിയേനേ എന്ന് പരിപാടി കാണാനെത്തിയ ആളുകള്‍ പറയുന്നു . സംഭവത്തിന്റെ വീഡിയോ യൂ ട്യൂബില്‍ ഉള്‍പ്പടെ പ്രചരിയ്ക്കുന്നുണ്ട് .












Click it and Unblock the Notifications