പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു; ട്രെയിൻ റാഞ്ചിയത് ബലൂച് ലിബറേഷൻ ആർമി
പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു. ട്രെയിൻ റാഞ്ചിയത് ബലൂച് ലിബറേഷൻ ആർമി പ്രവർത്തകരാണ്. ഭീകരർ 450 ട്രെയിൻ യാത്രക്കാരെ ബന്ദികളാക്കിയതായാണ് വിവരം. ട്രെയിനിന്റെ നിയന്ത്രണ ഏറ്റെടുത്ത് നൂറ് കണക്കിന് യാത്രക്കാരെ ബന്ദികളാക്കി. ആറ് പാക് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഒമ്പത് ബോഗികളിലായി 400 ൽ അധികം യാത്രക്കാരുമായി ജാഫർ എക്സ്പ്രസ് പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത് എന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞതായാണ് വിവരം.

പാകിസ്ഥാൻ സൈന്യം ഓപ്പറേഷൻ ആരംഭിച്ചാൽ ബന്ദികളെ കൊല്ലുമെന്ന് വക്താവ് ജിയന്ദ് ബലോച്ച് ഒപ്പിട്ട പ്രസ്താവനയിൽ ബലൂച് ലിബറേഷൻ ആർമി പറഞ്ഞു. ബലൂച് ലിബറേഷൻ ആർമി പോരാളികൾ റെയിൽവേ ട്രാക്കുകൾ തകർത്ത് ട്രെയിൻ നിർത്തുകയും ട്രെയിനിൽ കയറുകയുമായിരുന്നു.
" ഏത് സൈനിക നുഴഞ്ഞുകയറ്റവും ശക്തമായി പ്രതികരിക്കും. ഇതുവരെ ആറ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നൂറ്കണക്കിന് യാത്രക്കാർ
ബലൂച് ലിബറേഷൻ ആർമിയുടെ കസ്റ്റഡിയിൽ തുടരുന്നു. ഈ ഓപ്പറേഷന്റെ പൂർണ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുക്കുന്നു, ബലൂച് ലിബറേഷൻ ആർമി വക്താവ് സോഷ്യൽ മീഡിയയിൽ പങ്കിട്ട പ്രസ്താവനയിൽ പറഞ്ഞു.
ബലൂചിസ്ഥാൻ സർക്കാർ അടിയന്തപ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ നേരിടാൻ എല്ലാ സ്ഥാപനങ്ങളും അണിനിരന്നിട്ടുണ്ടെന്നും സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. ബലൂചിസ്ഥാനിലെ വിഘടനവാദ തീവ്രവാദ ഗ്രൂപ്പുകളുടെ പതിറ്റാണ്ടുകളായി നീണ്ടുനിന്ന കലാപം, ധാതു സമ്പന്നമായ വിഭവങ്ങളിൽ ഒരു പങ്ക് ആവശ്യപ്പെട്ട് പാകിസ്ഥാൻ സർക്കാരിനും സൈന്യത്തിനും മേഖലയിലെ ചൈനീസ് താത്പര്യങ്ങൾക്കുമെതിരെ നിരന്തരം ആക്രമണങ്ങൾക്ക് കാരണമായി.
ബലൂചിസ്ഥാനിലെ സമ്പന്നമായ വാതക, ധാതു വിഭവങ്ങൾ അന്യായമായി ചൂഷണം ചെയ്യുന്നുവെന്ന് പറഞ്ഞ് പതിറ്റാണ്ടുകളായി പാകിസ്ഥാൻ സർക്കാരിനെതിരെ പോരാടുന്ന നിരവധി ഗ്രൂപ്പുകളിൽ ഏറ്റവും വലുതാണ് ബലൂച് ലിബറേഷൻ ആർമി .












Click it and Unblock the Notifications