ട്രെയിനിടിച്ചിട്ടും പരിക്കേല്‍ക്കാത്ത ആഡംബര കാര്‍ ലിമോസിന്റെ ചിത്രം വൈറല്‍
ഇന്ത്യാന: ചീറിപ്പാഞ്ഞുവരുന്ന ട്രെയിനുമുന്നില്‍ ഒരു കാര്‍ കുടുങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ. കാര്‍ പിന്നെ തൂക്കി വില്‍ക്കുകയാവും നല്ലത്. എന്നാല്‍, അത്യാഡംബര കാറായ ലിമോസിന്‍ ട്രെയിനിനു മുന്നല്‍ കുടുങ്ങിയിട്ടും കാര്യമായ പരിക്കൊന്നും ഏല്‍ക്കാതെ നില്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയവഴി ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം അമേരിക്കയിലെ ഇന്ത്യനയിലെ ഒരു നാഗരപ്രാന്ത പ്രദേശത്തായിരുന്നു സംഭവം ഒരു സുഹൃത്തിന്റെ പാര്‍ട്ടി കഴിഞ്ഞ് ആട്ടും പാട്ടുമായി വരികയായിരുന്ന ഒരു സംഘം യുവാക്കളായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാല്‍ കാര്‍ റെയില്‍വെ ലൈന്‍ ക്രോസ് ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി നിന്നു. വീണ്ടും സ്റ്റാര്‍ട് ചെയ്യുമ്പോഴാണ് അലറിയടുത്തുവരുന്ന തീവണ്ടി കണ്ടത്.

ഉടന്‍, യാത്രക്കാരായ ചെറുപ്പക്കാരെല്ലാം ഇറങ്ങി ഓടി. ട്രെയിനാകട്ടെ കാറുമായി മുന്നോട്ടു കുതിക്കുകയും ചെയ്തു. ഏറെ ദൂരം പോയശേഷമാണ് ട്രെയിന്‍ നിന്നത്. യാത്രക്കാരെല്ലാം ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അതേസമയം, കാറിന് കാര്യമായ പരിക്കൊന്നും ഏറ്റില്ലെന്നത് കൗതുകരമായി.
സംഘാംഗങ്ങളില്‍ ഒരാളാണ് കാറിന്റെ ദൃശ്യം പകര്‍ത്തി ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്തത്. ചിത്രം കണ്ടവരെല്ലാം അത്ഭതമെന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. കാര്‍ നേരത്തെ തന്നെ കണ്ടെങ്കിലും ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയാന്‍ അപകടമുണ്ടായേക്കുമെന്നു കരുതിയാണ് നിര്‍ത്താതിരുന്നതെന്നായിരുന്നു ഡ്രൈവര്‍ പിന്നീട് പ്രതികരിച്ചത്.












Click it and Unblock the Notifications