ഈ പെണ്‍കുട്ടിയ്ക്ക് 50 ലക്ഷം രൂപ വേണം, എന്തിനെന്നോ...?
പുരുഷനില്‍ നിന്ന് പൂര്‍ണമായി സ്ത്രീ ആയി മാറാന്‍ ശസ്ത്രക്രിയയ്ക്ക് പണം തേടി യുവതി.
സ്റ്റഫോര്‍ഡ്: ബ്രിട്ടീഷുകാരിയായ കേറ്റ് കോച്ചിന് കുറച്ച് അധികം പണം വേണം. അറുപതിനായിരം ഡോളർ, ഏകദേശം 50 ലക്ഷത്തോളം രൂപ. എന്തിനെന്നോ, അറിയപ്പെടുന്ന കേശാലങ്കാര വിദഗ്ദ്ധയായ കേറ്റ് ട്രാൻസ് ജൻഡർ ആണ്. ശസ്ത്രക്രിയ പൂർത്തിയാക്കാനാണ് ഈ പണം.

ആണ്‍കുട്ടിയായാണ് കേറ്റ് ജനിച്ചത്. പക്ഷേ ഏഴാം വയസ്സില്‍ അവന്‍ ആ സത്യം തിരിച്ചറിഞ്ഞു. 'തനിക്ക് പെണ്‍കുട്ടി ആവണം.'. തന്‌റെ തീരുമാനം തുടക്കത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്ന് കേറ്റ് പറയുന്നു. ഇതേ തുടര്‍ന്ന് അച്ഛനും അമ്മയും ബന്ധം വേര്‍പ്പെടുത്തുക പോലും ചെയ്തു.

ഹൈസ്‌ക്കൂള്‍ പൂര്‍ത്തിയാക്കിയ ഉടനെ കോസ്മറ്റിക് സര്‍ജറി വഴി കേറ്റ് പെണ്‍കുട്ടിയായി. മുടി നീട്ടി വളര്‍ത്തി, രോമം മുഴുവന്‍ വടിച്ച് കളഞ്ഞു, പുരികം ത്രഡ് ചെയ്തു, ഹീല്‍ ചെരുപ്പ് ഇട്ടു പക്ഷേ, പൂര്‍ണമായും സ്ത്രീ ആയി മാറാന്‍ ചില ശസ്ത്രക്രിയകള്‍ കൂടി നടത്തണമെന്ന് കേറ്റ് പറയുന്നു

50 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ട്രാന്‍സ്ജന്‍ഡറായ കേറ്റിന് ഇത് വരെ ഒരു സ്ഥിര വരുമാനം ആയിട്ടില്ല. അച്ഛന്‍ ഉപേക്ഷിച്ച് പോയശേഷം, അമ്മയ്ക്കും അനിയനും ഒപ്പമാണ് താമസം. എന്നാല്‍ 50 ലക്ഷം രൂപയുടെ ചികിത്സാ ചെലവ് ഈ കുടുംബത്തിന് താങ്ങാനാവുന്നതല്ല

തന്‌റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സുഹൃത്തുക്കളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കേറ്റ്. ഇതിനായി കേറ്റിന്‌റെ ഫേസ്ബുക്ക് പേജില്‍ ഒരു അഭ്യര്‍ത്ഥനയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പണം തന്ന് സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേറ്റുമായി ബന്ധപ്പെടാം. ശസ്ത്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞ് മോഡലിംഗു മറ്റും ചെയ്തു പണം സ്വരൂപിച്ച് കടം വീട്ടാന്‍ ശ്രമിക്കുമെന്നും കേറ്റ് പറയുന്നു.












Click it and Unblock the Notifications