കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് ചാക്കില്‍ക്കെട്ടി തല്ലിക്കൊന്നു..!!കുറ്റം സ്വവര്‍ഗ ലൈംഗികത

  • By അനാമിക
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ അടക്കമുള്ള മിക്ക മുസ്ലീം രാഷ്ട്രങ്ങളിലേയും നിയമങ്ങള്‍ കണ്ണില്ലാത്തതാണ്. ഭിന്നലിംഗക്കാരെയും സ്വവര്‍ഗ ലൈംഗികത ഉള്ളവരേയുമെല്ലാം രാജ്യങ്ങള്‍ ഉള്‍ക്കൊണ്ടു തുടങ്ങിയിട്ടും ഗള്‍ഫ് രാജ്യങ്ങളില്‍ ഇതൊക്കൊ കൊടും കുറ്റകൃത്യമാണ്.

Read Also: എല്ലാ സ്ത്രീകള്‍ക്കും രണ്ട് ബൂബ്‌സും ഒരു ലൈംഗികാവയവുമല്ലേ ഉള്ളൂ..പിന്നെന്തിനാ നഗ്നഫോട്ടോയെ പേടി ??

Read Also: നടിയെ മൃഗീയമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പലരുടെയും കയ്യില്‍..!! ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കി..!!

Read Also: മറ്റൊരു നടിക്ക് നേരെയും പീഡനശ്രമം..!! അതും ഡ്രൈവര്‍ തന്നെ...!! പത്മപ്രിയയുടെ വെളിപ്പെടുത്തല്‍ !!

സൗദിയില്‍ രണ്ട് പാക് സ്വദേശികളായ ഭിന്നലിംഗക്കാരെ പോലീസ് മര്‍ദിച്ചു കൊന്നുവെന്നത് എത്ര ഭീകരമാണ് ഭരണകൂടത്തിന്റെ കാഴ്ചപ്പാട് എന്ന് വ്യക്തമാക്കുന്നതാണ്. വടികൊണ്ട് അതിക്രൂരമായി മര്‍ദിച്ചാണ് ഇവരെ കൊന്നത്.

ചാക്കിൽക്കെട്ടി തല്ലിക്കൊന്നു

ഭിന്നലിംഗക്കാരായ പാക് സ്വദേശികളെ ചാക്കില്‍ കെട്ടിയാണ് പോലീസ് വടികൊണ്ട് തല്ലിക്കൊന്നത്. മുപ്പത്തിയഞ്ച് വയസ്സുള്ള അംമ്‌ന, ഇരുപത്താറു വയസ്സുള്ള മീനോ എന്നിവരാണ് കൊല്ലപ്പെട്ടത്.

പൊലീസ് റെയ്ഡ്

ഇരുവരെയും സൗദി പൊലീസ് കൊലപ്പെടുത്തിയ വിവരം മനുഷ്യാവകാശ പ്രവര്‍ത്തകരാണ് പുറത്ത് വിട്ടത്. സൗദിയിലെ ഇവര്‍ താമസിക്കുന്ന വീട് റെയ്ഡ് ചെയ്ത ശേഷമാണ് പോലീസ് ഇവരെ കൊലപ്പെടുത്തിയത്.

നിരവധി പേർ അറസ്റ്റിൽ

ഭിന്നലിംഗക്കാരുടെ സമൂഹം അവരുടെ ഗുരുവിനെ തെരഞ്ഞെടുക്കുന്ന ചടങ്ങ് ആഘോഷിക്കുന്നതിനിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. 35 ഭിന്നലിംഗക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പിഴയടച്ച് രക്ഷപ്പെട്ടു

സ്വവര്‍ഗ ലൈംഗികതയും ക്രോസ് ഡ്രസ്സിംഗും ആരോപിച്ചാണ് പോലീസിന്റെ ഈ ക്രൂരത. അറസ്റ്റിലായവരില്‍ പതിനൊന്ന് പേര്‍ പിഴ അടച്ച് ശിക്ഷയില്‍ നിന്നൊഴിവായി.

22 പേർ ഇപ്പോഴും കസ്റ്റഡിയിൽ

ഒരു ലക്ഷത്തി അന്‍പതിനായിരം റിയാല്‍ പിഴയായി നല്‍കിയതിനാലാണ് പതിനൊന്ന് പേരെ പോലീസ് വിട്ടയച്ചത്. 22 പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

ഭിന്നലിംഗ സമൂഹം ഭീതിയിൽ

സംഭവത്തെ തുടര്‍ന്ന സൗദിയിലെ ഭിന്നലിംഗക്കാരുടെ സമൂഹം ഭീതിയിലാണ്. സംഭവത്തില്‍ സൗദി അറേബ്യയില്‍ നിന്നും പാകിസ്താന്‍ വിശദീകരണം തേടിയിട്ടുണ്ട്.

പോലീസ് ക്രൂരത

വലിയ ആശയക്കുഴപ്പമാണ് സംഭവം ഉണ്ടാക്കിയിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ നസീം പറയുന്നു. സൗദിയിലെ ക്രിമിനല്‍ നിയമപ്രകാരം പോലുമല്ല അവരെ പോലീസ് കൈകാര്യം ചെയ്തത്.

English summary
Two transgenders were tortured to death in Saudi Arabia by Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X