കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി വാഗ്ദാനം നൽകി വിദേശത്തെത്തിച്ചു: പീഡനത്തിനിരയായ യുവതികളെ രക്ഷിച്ചു, മലയാളി വനിതകളും?

Google Oneindia Malayalam News

ദുബായ്: ഫുജൈറയിൽ ഹോട്ടലുകളിൽ പീഡനത്തിനിരയായ ഒമ്പത് ഇന്ത്യൻ യുവതികളെ രക്ഷപ്പെടുത്തി. ദുബായ് പോലീസിന്റെ സഹായത്തോടെ ഇന്ത്യൻ കോൺസുലേറ്റാണ് മലയാളികൾ ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയത്. ഒമ്പത് പേരിൽ 4 പേർ ഇതിനകം തന്നെ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുമുണ്ട്. ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം ട്വീറ്റിൽ അറിയിച്ചത്.

ദുബായിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്ന് യുവാവ്; മലയാളികളുള്‍പ്പടെ നിരവധി ഇരകള്‍ദുബായിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് കടന്ന് യുവാവ്; മലയാളികളുള്‍പ്പടെ നിരവധി ഇരകള്‍

ആറ് മാസം മുമ്പ് ജോലി തേടി യുഎഇയിലെത്തിയ കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന,ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളാണ് പീഡനത്തിന് ഇരയായത്. ബെംഗളൂരുവിലെ അനധികൃത റിക്രൂട്ടിംഗ് ഏജന്റായ ബസവരാജ് എന്നയാൾക്ക് വൻതുക നൽകിയാണ് യുവതികൾ യുഎഇയിലേക്ക് എത്തുന്നത്. ഡാൻസ് ബാർ നർത്തകിമാരായും ഇവന്റ്സ് മാനേജർമാരായും ജോലി വാഗ്ധാനം ചെയ്താണ് ഏജന്റ് ഇവരിൽ നിന്ന് പണം തട്ടിയത്. മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ ലഭിക്കുമെന്നാണ് ഏജന്റിന്റെ വാഗ്ധാനം. സന്ദർശക വിസയിൽ യുഎഇയിൽ എത്തിയ ഇവരെ ഫുജൈറയിലെ ഹോട്ടലിൽ വെച്ച് ശാരീരിക- മാനസിക പീഡനത്തിന് ഇരയാവുകയായിരുന്നു.

 women-1

തമിഴ്നാട് സ്വദേശിയായ യുവതി അയച്ച സന്ദേശത്തിലൂടെ വിവരമറിഞ്ഞ നാഷണൽ ഡൊമസ്റ്റിക് വർക്കേഴ്സ്- മൈഗ്രന്റ് കോ ഓർഡിനേറ്ററാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമയാണ് കർണാടക ഡിജിപിയ്ക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നൽകിയത്. അനധികൃത ഏജന്റിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും പോലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇതോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവരമറിയിച്ചതോടെയാണ് ഇന്ത്യക്കാരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. ഫുജൈറല പോലീസിന്റെ സഹായത്തോടെ ഹോട്ടലുകൾ കണ്ടെത്തിയ ശേഷം യുവതികളെ രക്ഷപ്പെടുത്തി നാല് പേരെ ഇന്ത്യയിലേക്ക് അയയ്ക്കുകയായിരുന്നു.

English summary
Trapped Indian ladies rescues from hotels in Fujaira
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X