Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസിറ്റിംഗ് വിസക്കാർ കാലാവധി തിരുന്നതിന് മുമ്പ് രാജ്യം വിടണം: ചട്ടം കടുപ്പിച്ച് സൗദി അറേബ്യ

റിയാദ്: സന്ദർശകവിസയിൽ രാജ്യത്ത് എത്തിയവർക്ക് പുതിയ നിർദേശവുമായി സൗദി അറേബ്യ. വിസയുടെ കാലാവധി അവസാനിക്കുന്നതിന് സൗദിയിൽ നിന്ന് തിരിച്ചുപോകണമെന്നാണ് സൗദി ജവാസാത്ത് അറിയിച്ചു. ഈ നിർദേശം പാലിക്കാത്തവർ മറ്റ് നിയമനടപടികൾ നേരിടേണ്ടതായി വരുമെന്ന് ട്വിറ്ററിലുള്ള ഒരു ചോദ്യത്തിന് ഉത്തരമായി ജവാസാത്താണ് പ്രതികരിച്ചത്. കൊവിഡ് വ്യാപനത്തോടെ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചതോടെ വിദേശികൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ എടുത്ത് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്.

1


ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഫാമിലി സന്ദർശക വിസ മൂന്ന് മാസത്തേക്ക് പുതുക്കാനും പലരും ശ്രമിച്ചെങ്കിലും പലർക്കും രണ്ട് ആഴ്ച കാലയളവിലേക്ക് മാത്രമാണ് പുതുക്കിക്കിട്ടിയത്. രാജ്യത്ത് ഇതിനകം ഒരു വർഷം പൂർത്തിയാക്കിയവർക്കാണ് ഇത്തരത്തിൽ പുതുക്കി ലഭിച്ചിട്ടുള്ളത്. രണ്ടാഴ്ചത്തെ സമയത്തിനുള്ളിൽ രാജ്യം വിട്ട് പോകുമെന്ന് ജവാസാത്തിന് ഉറപ്പുനൽകിയ ശേഷമാണ് വിസ പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത്.

2

കൊവിഡ് വ്യാപനം മൂലം അന്താരാഷ്ട്ര വിമാന സർവീസ് നിർത്തലാക്കിയതോടെ സന്ദർശക വിസയിൽ രാജ്യത്തേക്ക് എത്തിയവർക്ക് ഒരുവർഷം കഴിഞ്ഞ ശേഷവും സൗദി അറേബ്യ പുതുക്കി നൽകിയിരുന്നു. ആറ് മാസത്തേക്ക് വേണ്ടിയോ ഒരു വർഷത്തേക്ക് വേണ്ടിയോ രാജ്യത്തേക്ക് വിസയെടുത്ത് എത്തിയവരാണ് ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിന് ഫീസും ഇൻഷുറൻസുമായി 100 റിയാൽ മാത്രമാണ് ചെലവായി വന്നിരുന്നത്. സൗദി അറേബ്യ
ഇത്തരത്തിലുള്ള സൌകര്യം ഏർപ്പെടുത്തിയത് ഇത് നിരവധി കുടുംബങ്ങൾക്ക് അനുഗ്രഹമായിത്തീർന്നിരുന്നു. ഈ സംവിധാനമാണ് ഇപ്പോൾ നിർത്തലാക്കിയിട്ടുള്ളത്.

3

എത്ര കാലത്തേക്കാണോ സന്ദർശക വിസ എടുക്കുന്നത് അത്രകാലം മാത്രമേ നിൽക്കാൻ സാധിക്കൂ എന്നാണ് സൗദി അറേബ്യ
യിൽ പ്രാബല്യത്തിലുള്ള പുതിയ ചട്ടം. നിലവിൽ ആറ് മാസത്തേക്കോ ഒരു വർഷത്തേക്കോ ആണ് സന്ദർശക വിസ അനുവദിക്കുന്നത്. ഈ കാലാവധി കഴിയുമ്പോൾ ഓൺലൈനായി പുതുക്കുകയും വേണം.

4

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് വരികയും വിദേശരാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സൌദിയും ഇളവുകൾ അനുവദിച്ച് തുടങ്ങിയത്. എന്നാൽ ഇന്ത്യയിൽ നിന്ന് സൌദിയിലേക്ക് സന്ദർശ വിസക്കാർക്ക് നേരിട്ട് എത്താൻ സാധിക്കില്ല. നിലവിൽ സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്താത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷമാണ് രാജ്യത്തേക്ക് എത്താൻ സാധിക്കുക. ഇത്തരത്തിൽ നിരവധി കുടുംബങ്ങൾ ഇന്ത്യയിൽ നിന്നടക്കം സൗദി അറേബ്യ
യിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.

5

ഇതിനിടെ സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്‍റീന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ സ്വീകരിക്കാത്തവരോ സൗദി അംഗീകരിച്ചിട്ടുള്ള കൊവിഡ് വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവരോ രാജ്യത്തേക്ക് മടങ്ങിയെത്തുന്നുവെങ്കിൽ ഇവര്‍ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം കൈവശം കരുതേണ്ടതുണ്ട്.

6

സൗദിയിലെത്തുന്ന വിദേശികൾക്ക് അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയാകും. എന്നാൽ ഇവര്‍ രണ്ട് പിസിആര്‍ പരിശോധനകള്‍ നടത്തണമെന്ന് നിർബന്ധമാണ്. ഇതിൽ ആദ്യത്തേത് സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും രണ്ടാമത്തെ പരിശോധന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീൽ കഴിഞ്ഞ് അഞ്ചാം ദിവസവും നടത്തണം. അഞ്ചാം ദിവസം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്കാണ് ക്വാറന്‍റീന്‍ അവസാനിപ്പിക്കാനുള്ള അനുമതിയുള്ളത്. നേരത്തെ ഏഴു ദിവസമായിരുന്നു സൗദിയില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍ ഏർപ്പെടുത്തിയിട്ടുള്ളത്. സെപ്തംബര്‍ 23 ഉച്ചയ്ക്ക് 12 മണി മുതല്‍ പുതിയ വ്യവസ്ഥ നിലവില്‍ വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+