ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ദുബായ്: ബലിപെരുന്നാള്‍ അവധിയും, സ്കൂള്‍ വേനലവധിയും അടുത്തെത്തിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധിയാണ് ഉള്ളത്. കൂടുതല്‍ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു. ജൂണ്‍ 20 മുതല്‍ ജൂലായ് മൂന്നാം തിയതി വരെയുള്ള സമയത്ത് 35 ലക്ഷത്തില്‍ അധികം യാത്രക്കാര്‍ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൊവ്വാഴ്ച്ച ആരംഭിച്ച തിരക്ക് അടുത്ത മാസം മൂന്ന് വരെ നീണ്ടേക്കുമെന്നാണ് കരുതുന്നത്. പെരുന്നാള്‍ അവധിയില്‍ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം രണ്ടര ലക്ഷത്തിന് മുകളിലാവും. ഈ വാരാന്ത്യത്തില്‍ മാത്രം ഏകദേശം ഒരു ലക്ഷം യാത്രക്കാര്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരക്കേറുന്നതിന് അനുസരിച്ച് പ്രത്യേക സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുന്നുണ്ടെങ്കിലും, ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ക്കായുള്ള പ്രത്യേക അറിയിപ്പും കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്. എമിറേറ്റ്സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹോം ചെക്ക് ഇന്‍, ഏര്‍ലി ചെക്ക് ഇന്‍, സെല്‍ഫ് സര്‍വീസസ് ചെക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം.
ദുബായിലും, അജ്മാനിലും, എമിറേറ്റ്സിന് സിറ്റി ചെക് ഇന്‍ സംവിധാനങ്ങളും ഉണ്ട്. ഫ്ളൈ ദുബായ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തേണ്ടതുണ്ടെന്നും നിര്‍ദേശമുണ്ട്.
യുഎസ്, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ പന്ത്രണ്ട് മണിക്കൂര്‍ മുമ്പ് ലഗേജുകള്‍ എത്തിച്ചാല്‍ മതിയാകും. ദുബായ്, ഷാര്‍ജ, എന്നീ എമിറേറ്റുകളിലെ യാത്രക്കാര്‍ക്ക് വീടുകളില്‍ ചെക് ഇന്‍ സേവനം തിരഞ്ഞെടുക്കാം. അതേസമയം പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് കണ്ട്രോള് നടപടികള്‍ എളുപ്പത്തിലാക്കാന്‍ സ്മാര്‍ട്ട് ഗേറ്റുകളും ഉപയോഗിക്കാം.
ആവശ്യമായ രേഖകള്‍ കൈവശം കരുതിയിരിക്കണം. ലഗേജുകള്‍ നേരത്തെ ഭാരം നോക്കി മാത്രം എയര്‍പോര്‍ട്ടില്‍ എത്തിക്കുക. വിമാനത്താവളത്തില്‍ എത്താന്‍ മെട്രോ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്. 2019ന് ശേഷമുള്ള ഏറ്റവും തിരക്കേറിയ യാത്രാ സീസണിനായി തയ്യാറെടുക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ പറയുന്നു. തിരക്ക് മുന്നില്‍ കണ്ട് യാത്ര ക്രമീകരിക്കണമെന്നും യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
-
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications