Get Updates
Get notified of breaking news, exclusive insights, and must-see stories!

തടിയനൊപ്പം യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റു, വിമാനക്കന്പനിക്കെതിരെ കേസ്, നഷ്ടപരിഹാരം 1 കോടി?

സിഡ്‌നി: പൊണ്ണത്തടിയനൊപ്പം യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റുവെന്ന് ആരോപിച്ച് പ്രമുഖ എയര്‍വേസ് കമ്പനിയായ ഇത്തിഹാദിനെതിരെ യുവാവിന്റെ പരാതി. ബ്രിസ്‌ബോന്‍ സ്വജദേശിയായ ബാസോസ് (38) ആണ് ഇത്തിഹാദിനെതിരെ കേസ് കൊടു്തതത്. ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിയ്ക്കുന്നത് .

പൊണ്ണത്തടിയനായ ആള്‍ക്കൊപ്പം ഓരേ സീറ്റിലിരുന്ന് യാത്ര ചെയ്തത് മൂലം തനിയ്ക്ക് പരിക്കേറ്റുവെന്നാണ് യുവാവിന്റെ വാദം . 2010ലാണ് സംഭവം നടന്നത്. ഇത്തിഹാദ് എയര്‍വേസില്‍ അബുദാബിയില്‍ നിന്നും സിഡ്‌നിയിലേയ്ക്ക് വരികയായിരുന്നു ബാസോസ് . തടിയന്‍ തന്റെ സീറ്റില്‍ പകുതി കൂടി ഇരിയ്ക്കാനായി ഉപയോഗിച്ചുവെന്നും അതിനാല്‍ അഞ്ച് മണിയ്ക്കൂറോളം തനിയ്ക്ക് ഞെരുങ്ങി ഇരിയ്‌ക്കേണ്ടി വന്നെന്നും ബാബോസ് പറഞ്ഞു. തുടര്‍ച്ചയായി ചുമച്ച് തുപ്പല്‍ തെറിപ്പിച്ചാണ് തടിയന്‍ ഇരുന്നത് .

Crime

സീറ്റ് വേറെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിമാനത്തിലെ ജീവനക്കാര്‍ തയ്യാറായില്ലെന്നും അവസാനം കാബിന്‍ ക്രൂവിന്റെ സീറ്റ് ഉപയോഗിയ്ക്കാന്‍ അനുവാദം നല്‍കുകയായിരുന്നുവെന്നും യുവാവ് പറയുന്നു. കേസ് തള്ളണെന്ന വിമാന കമ്പനിയുടെ ആവശ്യം കോടതി തള്ളി. യുവാവിനോട് വൈദ്യപരിശോധന ഫലം കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+