കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 വയസ്സുകാരിക്ക് അപൂർവ്വമായ 'ട്രീ സിൻഡ്രോം' !!! ശസ്ത്രക്രിയ ഉടൻ വേണമെന്ന് ഡോക്ടർമാർ...!!!

ബംഗ്ലാദേശി സ്വദേശിയായ സഹാന ഖാത്തൂനിനാണ് രോഗം ബാധിച്ചത്

  • By Deepa
Google Oneindia Malayalam News

ധാക്ക: ശരീരാവയവങ്ങള്‍ മരക്കൊമ്പ് പോലം ഉറച്ച് വളര്‍ന്ന് വികൃതമാകുന്ന രോഗം ബാധിച്ച യുവാവിനെ ഓര്‍ക്കുന്നില്ലെ. ബംഗ്ലാദേശ് സ്വദേശിയായ അബുല്‍ ബജന്ദാര്‍ എന്ന യുവാവിന്‌റെ കയ്യിലെയും കാലിലെയും ഭാഗങ്ങള്‍ വളര്‍ന്ന് വികൃതമായെങ്കിലും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ബംഗ്ലാദേശി സ്വദേശിയായി പെണ്‍കുട്ടിയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് പെണ്‍കുട്ടികളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്താണ് ട്രീമാന്‍ സിന്‍ഡ്രോം...?

മരക്കൊമ്പ് പോലം ശരീരാവയവങ്ങള്‍ രൂപാന്തരം പ്രാപിക്കുന്ന അത്യപൂര്‍വ്വ രോഗമാണിത്. ശരീരത്തിലെ ഒരു തരം അരിമ്പാറയുടെ അമിതമായ വളര്‍ച്ചയാണ് ട്രീമാന്‍ സിന്‍ട്രോമിന് കാരണം.

ആദ്യമായാണ് സ്ത്രീയില്‍

ബംഗ്ലാദേശിലെ സഹാന ഖാത്തൂന്‍ എന്ന പത്ത് വയസ്സുകാരിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ പുരുഷന്മാരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ത്രീകളില്‍ ആദ്യമായാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

അരിമ്പാറ വളര്‍ച്ച

ഏതാനും മാസം മുമ്പ് സഹാനയുടെ മുഖത്ത് അരിമ്പാറകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ബന്ധുക്കള്‍ അത് അത്ര കാര്‌യമാക്കി എടുത്തില്ല. പിന്നീട് ഇവ കട്ടികൂടി മുഖത്തിന്‌റെ മറ്റ് ഭാഗത്തേക്കും പടരുകയായിരുന്നു.

'മര മനുഷ്യന്‍'

ട്രീ സിന്‍ഡ്രോം ബാധിച്ച ബംഗ്ലാദേശ് സ്വദേശിയായ അബുല്‍ ബജന്ദാര്‍ ആണ് മരമനുഷ്യന്‍ എന്ന് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്‌റെ കൈ കാലുകള്‍ മരത്തിന്‌റെ വേരു പോലെ വളര്‍ന്നിരുന്നു.

ശസ്ത്രക്രിയ

16 ശസ്ത്രക്രിയയ്ക്ക് ശേഷം അബുല്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. മുഖത്തെ അരിമ്പാറകള്‍ വ്യാപിക്കുന്നതിന് മുമ്പ് സഹാനയെയും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു.

English summary
Now doctors fear Sahana may be the first female to ever be afflicted by so-called "tree man syndrome".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X