കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും യമണ്ടൻ മണ്ടത്തരം വിളമ്പി ട്രംപ്; കാട്ടുതീയ്ക്ക് കാരണം മരങ്ങൾ 'പൊട്ടിത്തെറിക്കുന്നത്'

Google Oneindia Malayalam News

വാഷിങ്ടൺ; യുഎസിന്റെ പടിഞ്ഞാറൻ തീരമേഖലയിൽ പടരുന്ന കാട്ടുതീയിൽ 50 ലക്ഷം ഏക്കർ പ്രദേശമാണ് കഴിഞ്ഞ ദിവസം കത്തി നശിച്ചത്. 33 ഓളം പേരാണ് മരിച്ചത്. കാലിഫോർണിയ, ഒറിഗൻ, വാഷിങ്ടൺ സംസ്ഥാനങ്ങളിലാണ് നാശമേറെയും റിപ്പോർട്ട് ചെയ്തത്.

Recommended Video

cmsvideo
'Trees explode', is the reason for wild fire ,more trees to be cut down says trump

'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആർഎസ്എസ് സർവ്വേ ആയുധമാക്കി കോൺഗ്രസ്'മധ്യപ്രദേശിൽ 27 ൽ 22 സീറ്റും കോൺഗ്രസിനെന്ന്, ആർഎസ്എസ് സർവ്വേ ആയുധമാക്കി കോൺഗ്രസ്

ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായി കാട്ടുതീ പടരുമ്പോഴും ഇതിനെ കുറിച്ച് പ്രതികരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. ആഴ്ചകളോളം നീണ്ട് നിന്ന മൗനത്തിന് ശേഷം വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ട്രംപ്. കാട്ടുതീ കനത്ത നാശം വിതച്ച കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.

''ഒരാൾ കിടപ്പുമുറിയിൽ വീണ് കിടക്കുന്നു''; കാമുകനെ കൊലപ്പെടുത്തിയ രശ്മി, പോലീസ് ചുരുളഴിച്ചത് ഇങ്ങനെ''ഒരാൾ കിടപ്പുമുറിയിൽ വീണ് കിടക്കുന്നു''; കാമുകനെ കൊലപ്പെടുത്തിയ രശ്മി, പോലീസ് ചുരുളഴിച്ചത് ഇങ്ങനെ

മരങ്ങൾ പൊട്ടിത്തെറിക്കുന്നത്

മരങ്ങൾ പൊട്ടിത്തെറിക്കുന്നത്

പതിവ് പോലെ തന്നെ ശാസ്ത്രവിരുദ്ധ നിലപാടാണ് ട്രംപ് ആവർത്തിച്ചത്. കാലാവസ്ഥാ മാറ്റമാണ് അടിക്കടിയുണ്ടാകുന്ന തീപിടുത്തത്തിന് കാരണമെന്ന ശാസ്ത്രജ്ഞരുടെ വാദത്തെ തള്ളിയ ട്രംപ് 'മരങ്ങൾ പൊട്ടിത്തെറിക്കുന്നതാണ്' കാട്ടുതീയ്ക്ക് കാരണമെന്നായിരുന്നു പ്രതികരിച്ചത്. മോശം വനപാലമാണ് കാട്ടുതീയ്ക്ക് കാരണമെന്നും മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്നും ട്രംപ് പറഞ്ഞു.

കാത്തിരുന്ന് കണ്ടോളൂ

കാത്തിരുന്ന് കണ്ടോളൂ

കാട്ടിലെ മരങ്ങളെ സംബന്ധിച്ചെടുത്തോളം അതിന്റെ കാലം കഴിഞ്ഞ് അവ വീണ് കഴിഞ്ഞാൽ ഏകദേശം 18 മാസത്തിനുള്ളിൽ വളരെ വരണ്ടതായി മാറും. പിന്നീട് ഒരു മാച്ച് സ്റ്റിക്ക് (തീപ്പെട്ടി കൊള്ളി) പോലെയാകും അവ, ഏത് നിമിഷവും പൊട്ടിത്തെറിക്കും, എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. വരും ദിവസങ്ങളിൽ ഇത് കുറയും, നിങ്ങൾ കാത്തിരുന്ന് കണ്ടോളൂവെന്നും ട്രംപ് പറഞ്ഞു.

ശാസ്ത്രിന് അറിയില്ലെന്ന്

ശാസ്ത്രിന് അറിയില്ലെന്ന്

കാലാവസ്ഥയെക്കുറിച്ചോ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചോ ശാസ്ത്രത്തിന് എന്തെങ്കിലും അറിയുമെന്ന് താന്‍ കരുതുന്നില്ലെന്നും സംസ്ഥാന അധികൃതരുമായി നടത്തിയ സംഭാഷണത്തിൽ ട്രംപ്‌ പറഞ്ഞു. കാട്ടുതീയെ തുടർന്ന് ആയിരക്കണക്കിന് ആളുകളേയാണ് മാറ്റി പാർപ്പിച്ചത്. കാട്ടുതീയിൽ സംഭവിച്ച മരണങ്ങളിൽ ഏറെയും കാലിഫോർണിയ, ഒറിഗോൺ മേഖലയിലാണ്. ഇവിടെ 20,000 അഗ്നിശമനസേനാംഗങ്ങളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ടത്.

ട്രംപിന് അധികാര തുടർച്ച നൽകിയാൽ

ട്രംപിന് അധികാര തുടർച്ച നൽകിയാൽ

അതേസമയം ട്രംപിന്റെ പ്രതികരണത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ രംഗത്തെത്തി. ട്രംപിന് നാല് വർഷം കൂടി നൽകിയാൽ അമേരിക്കയിൽ കൂടുതൽ പ്രദേശങ്ങളിൽ കാട്ടുതീ ഉണ്ടാകുമെന്ന കാര്യത്തിൽ ആശ്ചര്യപെടാൻ ഒന്നുമില്ലെന്ന് ബൈഡൻ പറഞ്ഞു.

നയപ്രഖ്യാപനം നടത്തും

നയപ്രഖ്യാപനം നടത്തും

ട്രംപ് തുടർന്നാൽ എത്ര പ്രദേശങ്ങളിൽ കൊടുങ്കാറ്റ് വീശിയടിക്കും, എത്ര പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്നും ബൈഡൻ ചോദിച്ചു. അധികാരത്തിലേറിയാൻ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് സുപ്രധാന നയപ്രഖ്യാപനം നടത്തുമെന്നും ബെയ്ഡൻ പറഞ്ഞു.

'ചോദ്യം ചോദിക്കാൻ അനുവദിക്കാത്ത പ്രത്യേകതരം ജനാധിപത്യ രാജ്യമായി ഇന്ത്യ';കേന്ദ്രത്തിനെതിരെ ചിദംബരം'ചോദ്യം ചോദിക്കാൻ അനുവദിക്കാത്ത പ്രത്യേകതരം ജനാധിപത്യ രാജ്യമായി ഇന്ത്യ';കേന്ദ്രത്തിനെതിരെ ചിദംബരം

ഇന്ത്യയില്‍ 50 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 90123 രോഗികള്‍; കനത്ത ആശങ്കഇന്ത്യയില്‍ 50 ലക്ഷം കടന്ന് കൊവിഡ് രോഗികള്‍; ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 90123 രോഗികള്‍; കനത്ത ആശങ്ക

ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍

English summary
'Trees explode', is the reason for wild fire ,more trees to be cut down says trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X