Get Updates
Get notified of breaking news, exclusive insights, and must-see stories!

34 കുറ്റങ്ങളിലും നിരപരാധിയെന്ന് ട്രംപ്; ഇന്നത്തെ വാദം പൂര്‍ത്തിയായി, കോടതിയില്‍ നിന്ന് മടക്കം

ന്യൂയോര്‍ക്ക്: അവിഹിതം മറച്ചുവയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിചാരണ 2024 ജനുവരിയില്‍ നടന്നേക്കും. 34 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ പ്രതി 1,30,000 ഡോളര്‍ നിയമിവിരുദ്ധമായി പോണ്‍ താരം സ്‌റ്റോമി ഡാനിയേലിന് നല്‍കിയെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചതിന് ശേഷം താന്‍ നിരപരാധിയാണെന്ന് ട്രംപ് പറഞ്ഞു. തനിക്ക് മേല്‍ ചുമത്തിയ 34 കുറ്റങ്ങളും അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. അമേരിക്കന്‍ സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ട്രംപ് കോടതിയില്‍ ഹാജരായത്. മണിക്കൂറുകള്‍ക്ക് ശേഷം നീണ്ട വാദവും നടപടി ക്രമങ്ങളും പൂര്‍ത്തിയായതിന് ശേഷം ട്രംപ് കോടതിയില്‍ നിന്ന് മടങ്ങി.

trump

കേസില്‍ അടുത്ത വാദം ഡിസംബറിലാണ് കേള്‍ക്കുക. വിചാരണ 2024 ജനുവരിയില്‍ ആരംഭിക്കുമെന്നും കോടതി അറിയിച്ചു. ഇതാദ്യമായാണ് ഒരു മുന്‍ യു എസ് പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത്. 1.30 ലക്ഷം യു എസ് ഡോളറാണ് സ്റ്റോമി ഡാനിയല്‍സിന് നല്‍കിയത്. ഇത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്.

2006ല്‍ താനും ട്രംപും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ഡാനിയല്‍സ് വെളിപ്പെടുത്തിയിരുന്നു. കാലിഫോര്‍ണിയയ്ക്കും നെവാഡയ്ക്കും ഇടയിലുള്ള ലേക് താഹോയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കാര്യവും സ്റ്റോമി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്റ്റോമി ഡാനിയേലിന് പണം നല്‍കിയിട്ടുണ്ടെന്നും ആരോപണം മൂടിവയ്ക്കാനല്ലെന്നുമാണ് ട്രംപ് പറഞ്ഞത്.

ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്‍പ് ഇത് ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് പണം കൈമാറിയതെന്നായിരുന്നു കേസ്. ക്രിമിനല്‍ കേസില്‍ കുറ്റവിചാരണ നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റ് കൂടിയാണ് ട്രംപ്.

അതേസമയം, 2024 പ്രസിഡന്റ ്തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഏറെ സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. ഇപ്പോഴത്തെ കേസും വിവാദവും ട്രംപിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കേസ് ട്രംപിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ കാപിറ്റോള്‍ കലാപ കേസിലും ട്രംപിനെതിരെ കുരുക്ക് മുറുകുകയാണ്.

ട്രംപ് കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് ആയിരക്കണക്കിന് അനുയായികള്‍ കോടതി പരിസരത്ത് എത്തിയിരുന്നു. വന്‍ സുരക്ഷയാണ് പൊലീസ് ഇവിടെ ഒരിക്കിയത്. ഇന്ന് മാത്രം നഗരത്തില്‍ 36,000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. കാപ്പിറ്റോള്‍ കലാപത്തിന്റെ ഓര്‍മ്മയിലാണ് ഇന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+