കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ് വിധവകളുടെ വിചാരണ തുടങ്ങി; ഒരാള്‍ക്ക് വധശിക്ഷ, 11 പേര്‍ക്ക് ജീവപര്യന്തം

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ വിധവകളായ വിദേശ വനിതകള്‍ക്കെതിരായ വിചാരണ ഇറാഖില്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഒരു തുര്‍ക്കി സ്ത്രീക്ക് വധശിക്ഷയും മറ്റു 11 പേര്‍ക്ക് ജീവപര്യന്തവും നല്‍കാന്‍ കോടതി വിധിച്ചു. ഇവരില്‍ 10 പേര്‍ തുര്‍ക്കി വംശജരും ഒരാള്‍ അസര്‍ബൈജാന്‍കാരിയുമാണ്. 20നും 50നും ഇടയില്‍ പ്രായമുള്ള വിധവകള്‍ കഴിഞ്ഞവര്‍ഷം ഇറാഖിലെ മൊസൂള്‍, താല്‍ അഫാര്‍ എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായവരാണ്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ ഒളിച്ചോടിപ്പോവുകയോ ഇറാഖി സൈന്യത്തിന്റെ പിടിയിലാവുകയോ ചെയ്തവരാണ്.

അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു! വ്യോമാക്രമണത്തില്‍ പരിക്കേറ്റെന്ന് മാധ്യമങ്ങള്‍, യുഎസിന് വിവരം!
ഇവര്‍ അബദ്ധത്തില്‍ ഇറാഖില്‍ എത്തിപ്പെട്ടതാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇറാഖ് ഭീകരവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ ശിക്ഷ വിധിച്ചിരിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പ്രേരണ നല്‍കുകയോ ആസൂത്രണം ചെയ്യുകയോ സഹായിക്കുകയോ ചെയ്തു, അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

isis

തന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഇറാഖിലേക്ക് വന്നതെന്ന് കോടതിയില്‍ സമ്മതിച്ച തുര്‍ക്കി വിധവയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. തന്റെ ഭര്‍ത്താവ് തുര്‍ക്കിയില്‍ പിടികിട്ടാപ്പുള്ളിയായി കഴിയുകയായിരുന്നുവെന്നും ഇസ്ലാമിക ശരീഅത്ത് നിലവിലുള്ള രാജ്യത്ത് ജീവിക്കാനുള്ള തീരുമാനം താനും അംഗീകരിക്കുകയായിരുന്നുവെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. 48കാരിയായ ഇവരുടെ ഭര്‍ത്താവും രണ്ട് മക്കളും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലേക്ക് വന്നതില്‍ താനിപ്പോള്‍ ഖേദിക്കുന്നുവെന്നും അവര്‍ കോടതിയില്‍ ബോധിപ്പിച്ചു.

300 തുര്‍ക്കി വനിതകളടക്കം അഞ്ഞൂറിലേറെ ഐ.എസ് വിധവകള്‍ ഇറാഖി സൈന്യത്തിന്റെ പിടിയിലുണ്ടെന്നാണ് കണക്ക്. ഇവരോടൊപ്പം എണ്ണൂറിലേറെ കുട്ടികളുമുണ്ട്. ഇവരുടെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
A Turkish woman was sentenced to death and 11 other foreign widows to life in jail by an Iraqi court, for their involvement with the Islamic State of Iraq and the Levant (ISIL, also known as ISIS)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X