കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ് ഭാര്യമാര്‍: 19 റഷ്യന്‍ വനിതകളടക്കം 29 പേര്‍ക്ക് ജീവപര്യന്തം

  • By Desk
Google Oneindia Malayalam News

ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് ഇറാഖിലെത്തിയെന്ന കുറ്റത്തിന് പിടിക്കപ്പെട്ട ഐഎസ്സുകാരുടെ ഭാര്യമാര്‍ക്ക് ഇറാഖ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 19 റഷ്യന്‍ വിധവകള്‍ ഉള്‍പ്പെടെ 29 പേര്‍ക്കാണ് സെന്‍ട്രല്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഐ.എസ്സില്‍ ചേരുകയും അവരെ പിന്തുണയ്ക്കുകയും ചെയ്തതിനാണ് ശിക്ഷയെന്ന് കോടതി വ്യക്തമാക്കി. റഷ്യക്കാര്‍ക്കു പുറമെ ആറ് അസര്‍ബൈജാന്‍ സ്വദേശികള്‍ക്കും നാല് താജികിസ്താന്‍ സ്വദേശികള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മക്കളോടൊത്തായിരുന്നു വിധവകള്‍ കോടതിയിലെത്തിയത്. ബദ്ഗാദ് യൂനിവേഴ്‌സിറ്റിയിലെ റഷ്യന്‍ ഭാഷാവിഭാഗം പ്രഫസറുടെ സഹായത്തോടെയാണ് റഷ്യന്‍ വനിതകള്‍ കോടതിയില്‍ സംസാരിച്ചത്. തങ്ങള്‍ തുര്‍ക്കിയിലേക്ക് ഒഴിവുദിനങ്ങള്‍ ചെലവഴിക്കാനാണ് ഭര്‍ത്താവിനൊപ്പം വന്നതെന്നും ബഗ്ദാദിലേക്ക് യുദ്ധം ചെയ്യുന്നതിനാണെന്ന് അവിടെ എത്തിയപ്പോഴാണ് അറിഞ്ഞതെന്നുമാണ് മിക്ക സ്ത്രീകളും പറഞ്ഞത്.

is-wives

2014ലായിരുന്നു ഇറാഖിനു നേരെ ഐ.എസ് ആക്രമണമുണ്ടായത്. സിറിയന്‍ അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് കടന്ന ഭീകരര്‍ മിന്നല്‍വേഗത്തില്‍ ഇറാഖിന്റെ വിവിധ ഭാഗങ്ങളിലേക്ക് മുന്നേറ്റം നടത്തുകയും രണ്ടാമത്തെ വലിയ നഗരമായ മൗസില്‍ അടക്കമുള്ള ഇറാഖിന്റെ മൂന്നിലൊന്ന് ഭാഗം സൈന്യത്തില്‍ നിന്ന് പിടിച്ചെടുക്കുകയുമായിരുന്നു. 2017ലാണ് ഇറാഖ് ഈ പ്രദേശങ്ങളില്‍ ഐ.എസ്സില്‍ നിന്ന് തിരിച്ചുപിടിച്ചത്. ഈ വേളയില്‍ ഐ.എസ് പോരാളികള്‍ക്കൊപ്പമോ അല്ലാതെയോ 560ലേറെ സ്ത്രീകളെയും 600ലേറെ കുട്ടികളെയും ഇറാഖ് സൈന്യം പിടികൂടിയിരുന്നു. ഇവരുടെ വിചാരണ ഇറാഖില്‍ നടന്നുവരികയാണ്.

ഈ മാസം ആദ്യത്തില്‍ ഫ്രഞ്ച് വനിത ജമീല ബുത്തൂത്തയെ ഇറാഖ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. തന്റെ ഭര്‍ത്താവ് ജിഹാദിസ്റ്റാണെന്ന് തനിക്ക് അറിവില്ലായിരുന്നുവെന്നും ഒഴിവുദിവസം ചെലവിടാനായി യാത്രപുറപ്പെട്ടതായിരുന്നുവെന്നുമാണ് അവര്‍ കോടതിയില്‍ പറഞ്ഞത്. അവരുടെ ഭര്‍ത്താവും മകനും മൗസിലില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു ശേഷം കുര്‍ദ് സൈന്യമായ പേഷ്‌മെര്‍ഗയ്ക്ക് മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഐ.എസ് ബന്ധത്തിന്റെ പേരില്‍ ഇറാഖില്‍ 20,000ത്തിലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ 300ലേറെ പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

English summary
A court in Baghdad sentenced 19 Russian women to life in prison for joining Islamic State of Iraq and the Levant (ISIL) fighters in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X