• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബ്രിട്ടന്റെ കണ്ണീരായി മലയാളി ഡോക്ടര്‍... കോവിഡ് പോരാട്ടത്തില്‍ മരണം, മറക്കാതെ ബ്രിട്ടീഷ് ജനത!!

ലണ്ടന്‍: ബ്രിട്ടന്‍ ഒരു ഡോക്ടര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന തിരക്കിലാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ തന്നെ ത്യജിച്ചിരിക്കുകയാണ് ഡോ പൂര്‍ണിമ നായര്‍. സ്‌കോട്‌ലന്‍ഡിലെ ദര്‍ഹമിന് സമീപമുള്ള ബിഷപ്പ് ഓക്‌ലന്‍ഡിലെ സ്റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്ററില്‍ ജിപി ആയിരുന്നു പൂര്‍ണിമ. സര്‍വവും മറന്നുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഒടുവില്‍ കോവിഡ് അവരെയും ബാധിക്കുകയായിരുന്നു. സ്റ്റോക്ടണ്‍ ഓണ്‍ ടീസിലെ ആശുപത്രിയില്‍ ഇവര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഒടുവില്‍ മരണം അവരെയും തട്ടിയെടുക്കുകയായിരുന്നു. ബ്രിട്ടനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതലായി കോവിഡിനെതിരായ പോരാട്ടത്തില്‍ മരിച്ച് വീണിട്ടുണ്ട്. അതിനും എത്രയോ മുകളിലാണ് ഇവരുടെ സേവനമെന്ന് പലരും നിസ്സംശയം പറയുന്നു.

ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ വനിതാ ഡോക്ടറാണ് ഇവര്‍. തന്റെ ജീവിതം ഇവരാണ് രക്ഷിച്ചതെന്ന് ഒരു രോഗി വെളിപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 20നായിരുന്നു പൂര്‍ണിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് അവര്‍ക്ക് വെന്റിലേറ്റര്‍ സഹായം ലഭിച്ചു. മെയ് 12നായിരുന്നു മരണം. ബ്രിട്ടനില്‍ നിരവധി ഇന്ത്യക്കാര്‍ മരിച്ച് വീണിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഏഷ്യക്കാരിലും കറുത്ത വര്‍ഗക്കാരിലും മരണനിരക്ക് വളരെ കൂടുതലാണെന്ന് നേരത്തെ ദേശീയ ആരോഗ്യ സമിതി കണ്ടെത്തിയിരുന്നു. ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് പൂര്‍ണിമയുടെ മരണം കൂടി വന്നത്.

മലയാളി വേരുകളുള്ള ഡോക്ടറാണ് പൂര്‍ണിമ നായര്‍. 1994ല്‍ ഇവര്‍ കുടുംബത്തോടെ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. ആദ്യം ഗൈനക്കോളജി വിഭാഗത്തിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചത്. സഹപ്രവര്‍ത്തകര്‍ അവരുടെ വിയോഗത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ്. യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും പൂര്‍ണിമയ്ക്കുണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഫില്‍ ഗ്രഹാം എന്നയാള്‍ക്ക് അപൂര്‍വം രോഗം ബാധിച്ചിരുന്നു. നേരെ നില്‍ക്കാന്‍ പോലും ഇയാള്‍ക്കാവില്ലായിരുന്നു. ഇതോടെ നടക്കാന്‍ പോലും പറ്റാതായി. ഈ രോഗം അദ്ദേഹത്തിന്റെ ശരീരത്തെ പൂര്‍ണമായും കീഴ്‌പ്പെടുത്തുന്ന സമയത്താണ് ഇവര്‍ പൂര്‍ണിമയുടെ അടുത്തെത്തിയത്. തന്റെ ജീവന്‍ അവരാണ് രക്ഷിച്ചതെന്ന് ഗ്രഹാം പറയുന്നു.

അവര്‍ മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഗ്രഹാം പറയുന്നു. അവര്‍ അന്ന് നടത്തിയ ഇടപെടലുകളാണ് എന്റെ ജീവിതം രക്ഷിച്ചത്. കൃത്യമായ സ്‌കാനിംഗുകളും ആ സമയത്ത് അവര്‍ നടത്തിയത്. പല ഡോക്ടര്‍മാര്‍ക്കും തന്റെ രോഗത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് തെറ്റായ ചികിത്സകളാണ് ലഭിക്കാറുള്ളത്. അവര്‍ മരിക്കുകയുമാണ് പതിവെന്ന് ഗ്രഹാം പറഞ്ഞു. പത്ത് മാസമാണ് താന്‍ ആശുപത്രിയില്‍ ചെലവിട്ടത്. ഒടുവില്‍ വീല്‍ചെയറില്‍ പുറത്തേക്കിറങ്ങുമ്പോള്‍ വലിയ ആശ്വാസമായിരുന്നു. അവര്‍ കൃത്യമായ ചികിത്സയാണ് നല്‍കിയത്. എനിക്ക് മാത്രമല്ല, അവര്‍ എല്ലാവര്‍ക്കും നല്ല ചികിത്സയാണ് നല്‍കിയിരുന്നത്. എല്ലാവരും അവരെ ഇഷ്ടപ്പെട്ടിരുന്നുവെന്ന് ഗ്രഹാം പറഞ്ഞു.

cmsvideo
  കേരളം ഞെട്ടിച്ചെന്ന് ബ്രിട്ടീഷ് ദമ്പതികള്‍ | Oneindia Malayalam

  എന്റെ സ്‌നേഹമുള്ള അമ്മയായിരുന്നു പൂര്‍ണിമയെന്ന് മകന്‍ വരുണ്‍ പറയുന്നു. എല്ലാവരില്‍ പോസിറ്റീവായ കാര്യങ്ങള്‍ നിറയ്ക്കാനാണ് അമ്മ ആഗ്രഹിച്ചിരുന്നത്. കുടുംബത്തെ കളങ്കമില്ലാതെ സ്‌നേഹിച്ചു. ആരോഗ്യമേഖലയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ 26 വര്‍ഷം അവര്‍ ജീവിച്ചതെന്നും വരുണ്‍ പറഞ്ഞു. ഇവര്‍ക്ക് നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാരും ഡോക്ടര്‍മാരും അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടനിലെ എന്‍എച്ച്എസ്സിന്റെ എല്ലാം ഇന്ത്യന്‍ ഡോക്ടര്‍മാരാണെന്ന് ഇതിലൂടെ തെളിയുകയാണ്. പ്രദേശത്ത് എംപി ദെഹന്ന ഡേവിസണ്‍ ഇവരുടെ നഷ്ടത്തെ നികത്താനാവത്തത് എന്നാണ് വിശേഷിപ്പിച്ചത്. ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരും ഇത് തന്നെയാണ് പറയുന്നത്.

  ചൗഹാന് അടിമുടി പ്രശ്‌നങ്ങള്‍, എട്ടിന്റെ പണിയുമായി സിന്ധ്യ, കമല്‍നാഥിനെ പൂട്ടാന്‍ നീക്കം, ത്രില്ലര്‍!

  മഹാരാഷ്ട്ര ബിജെപിയില്‍ പൊട്ടിത്തെറി, വാളെടുത്ത് ഖഡ്‌സെ, പിന്നില്‍ ഫട്നാവിസ്,നോട്ടമിട്ട് കോണ്‍ഗ്രസ്!!

  English summary
  tributes pouring for kerala doctor poornima nair who died in britain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X