കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം മെയില്‍ വരും, തുറക്കുന്നതോടെ ബാങ്ക് അക്കൗണ്ട് കാലിയാകും: ഭയക്കണം ഈ സൈബര്‍ ഭീകരനെ

  • By Gowthamy
Google Oneindia Malayalam News

ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളും മെയില്‍ ഐഡികളും പാക്കിസ്ഥാനിലെ വെബ്‌സൈറ്റുകളില്‍ നിന്ന് വെറും 500 രൂപയ്ക്ക് കിട്ടുമെന്ന വാര്‍ത്തകള്‍ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ഇപ്പോഴിതാ ഉറക്കം കെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി വരികയാണ്. വാര്‍ത്ത മറ്റൊന്നുമല്ല. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന കമ്പ്യൂട്ടര്‍ മാല്‍വെയര്‍ പ്രോഗ്രാം ട്രിക്്‌ബോട്ട് നാല്‍പ്പതോളം രാജ്യങ്ങളില്‍ ഭീഷണിയാകുന്നു.

പണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയായിപ്പോയി!!! ശ്രീശാന്തിനിട്ട് രാജ്യസ്‌നേഹ ട്രോളുകൾ... പാകിസ്താൻ ടീമിലോ!!
ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ലാറ്റിനമേരിക്കയിലെ വിവിധ രാജ്യങ്ങളായ അര്‍ജന്റീന, ചിലി, കൊളംബിയ, പെറു എന്നിവിടങ്ങളില്‍ ഈ മാല്‍വെയര്‍ പണിതുടങ്ങി എന്നാണ് വിവരങ്ങള്‍. വളരെ വേഗത്തില്‍ ഇത് പടര്‍ന്നു പിടിക്കുകയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഭീഷണിയായി ട്രിക്‌ബോട്ട്

ഭീഷണിയായി ട്രിക്‌ബോട്ട്

ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന കമ്പ്യൂട്ടകര്‍ മാല്‍വെയര്‍ പ്രോഗ്രാമാണ് ട്രിക് ബോട്ട്. നാല്‍പ്പതോളം രാജ്യങ്ങള്‍ക്ക് ഇത് ഭീഷണിയായിരിക്കുകയാണെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍. ലാറ്റിനമേരിക്കയിലെ അര്‍ജന്റീന, ചിലി, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പണി തുടങ്ങിയെന്നാണ് സൈബര്‍ വിദഗ്ധര്‍ പറയുന്നത്.

മെയിലുകള്‍ വഴി

മെയിലുകള്‍ വഴി

ബാങ്കുകളില്‍ നിന്നുളള മെയിലുകള്‍ എന്ന വ്യാജേന അയക്കുന്ന സ്പാം മെയിലുകള്‍ വഴിയാണ് ട്രിക്‌ബോട്ട് പടര്‍ന്നുപിടിച്ചത്. ഈ മെയിലുകള്‍ തുറക്കുന്നതോടെ തുറന്നയാളുടെ യൂസര്‍ ഐഡിയും പാസ്വേര്‍ഡും ചോര്‍ത്തും.

പണം പിന്‍വലിക്കുന്നു

പണം പിന്‍വലിക്കുന്നു

ഇതോടെ ഇവര്‍ ലക്ഷം നേടിക്കഴിയുകയാണ്. ഈ പാസ്വേഡും യൂസര്‍ നെയിമുമൊക്കെ ഉപയോഗിച്ചാണ അക്കൗണ്ട് ചോര്‍ത്തുന്നത്. നിരവധി രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിച്ചിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

വളരെ കുറച്ച് കമ്പ്യൂട്ടറുകള്‍

വളരെ കുറച്ച് കമ്പ്യൂട്ടറുകള്‍

ലാറ്റിനമേരിക്കയില്‍ ട്രിക്ക് ബോട്ട് ബാധിത കമ്പ്യൂട്ടറുകളുടെ എണ്ണം കുറവാണ്. എന്നാല്‍ ഇത് സൈബര്‍ ക്രിമിനലുകളുടെ ട്രിക്കാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യഘട്ടത്തിലെ പരീക്ഷണങ്ങള്‍ക്ക് ശേഷം വൈറസ് വളരെ വേഗം പടര്‍ന്നു പിടിക്കുമെന്ന് സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്രിക്‌ബോട്ടിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും ചില രാജ്യങ്ങള്‍ക്കൊപ്പം യുകെ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളെയും ഇത് ആദ്യഘട്ടത്തില്‍ ബാധിച്ചു.

സ്ഥിരീകരിക്കപ്പെട്ടു

സ്ഥിരീകരിക്കപ്പെട്ടു


ഏഷ്യ, യൂറോപ്പ്, ഉത്തര- ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളില്‍ ട്രിക് ബോട്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ലക്ഷ്യം കോര്‍പ്പറേറ്റ് മേഖല

ലക്ഷ്യം കോര്‍പ്പറേറ്റ് മേഖല

കോര്‍പ്പറേറ്റ് മേഖലയെയാണ് ട്രിക്‌ബോട്ടിനു പിന്നിലുള്ളവര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. ബാങ്കിങ് ഇടപാടുകള്‍, പണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കിങ് സേവനങ്ങള്‍ എന്നിവ ട്രിക്‌ബോട്ടിന്റെ ആക്രമണത്തിന് ഇരയാവുന്നു.

രാജ്യാന്തര കണ്ണികള്‍

രാജ്യാന്തര കണ്ണികള്‍

രാജ്യാന്തരതലത്തില്‍ തന്നെ ഇവര്‍ക്ക് കണ്ണികളുണ്ടെന്നാണ് കരുതുന്നത്. പെട്ടെന്ന് തന്നെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇവര്‍ അപ്രത്യക്ഷരാകാനും സാധ്യതയണ്ടെന്നാണ് വിവരങ്ങള്‍.

വനാക്രൈ മോഡല്‍ അല്ല

വനാക്രൈ മോഡല്‍ അല്ല

വനാക്രൈ മാതൃകയില്‍ മോചനആവശ്യപ്പെട്ടുകൊണ്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള വൈറസാണ് ട്രിക്ക് ബോട്ട് എന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ആ രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് സൈബര്‍ വിദഗ്ധര്‍ക്കും അറിയില്ല.

പേടി

പേടി

ഹാക്കിങ് ആശയങ്ങളുടെ പരീക്ഷണങ്ങളാണോ ഇവര്‍ നടത്തുന്നതെന്ന് സംശയിക്കുന്നുണ്ട്. പരമാവധി പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഡിജിറ്റല്‍ കറന്‍സിയിലേക്ക് അക്കൗണ്ടിലെ പണം ഒറ്റയടിക്ക് മാറ്റാനാണോ ഇവര്‍ ശ്രമിക്കുന്നതെന്നാണ് ഭയം.


English summary
trickbot malware hits more 40 countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X