വിജയ്‌ക്കൊപ്പം തൃഷയും ലണ്ടനില്‍; മുഖം തിരിക്കുന്ന വീഡിയോ വൈറല്‍, നടി എത്തിയത് എന്തിന്?
തമിഴ്‌നാട്ടിലേക്ക് നിക്ഷേപം കണ്ടെത്താന്‍ ലണ്ടനില്‍ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കൊപ്പം നടി തൃഷ നില്‍ക്കുന്ന വീഡിയോ വൈറല്‍. നടന്‍ അജിത് കുമാര്‍ പങ്കെടുത്ത സില്‍വര്‍സ്റ്റോണിലെ ലി മാന്‍സ് കപ്പ് മല്‍സരം വീക്ഷിക്കുന്ന സ്ഥലത്താണ് രണ്ടുപേരും എത്തിയത്. എന്നാല്‍ വിജയിയും തൃഷയും വന്നത് ഒരുമിച്ചല്ല, ലക്ഷ്യങ്ങളും രണ്ടായിരുന്നു.
മല്‍സരത്തില്‍ പങ്കെടുക്കുന്ന അജിതിന് വിജയ് ആശംസ അറിയിക്കുന്നതും ഇരുവരും കെട്ടിപ്പിടിക്കുന്നതുമായ വീഡിയോ വൈറലായ പിന്നാലെയാണ് തൃഷയും ഇവിടെ എത്തിയ വീഡിയോ വന്നത്. ജീന്‍സും ടി ഷര്‍ട്ടുമിട്ട് തൃഷ കാറില്‍ നിന്ന് ഇറങ്ങുന്നതും റേസിങ് സര്‍ക്യൂട്ടിലെ ടെന്റിലേക്ക് കയറിപ്പോകുന്നതുമായ വീഡിയോ ആണ് ആദ്യം പുറത്തുവന്നത്. എന്തിന് തൃഷ ലണ്ടനില്‍ പോയി എന്ന ചോദ്യമാണ് വീഡിയോ പങ്കുവച്ച് പലരും സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.

തൃഷ മല്‍സരം വീക്ഷിക്കുന്നതിനിടെ തല പുറത്തേക്കിട്ട് നോക്കുന്ന വേളയില്‍ വിജയ് മുഖം തിരിക്കുന്ന വീഡിയോ ആണ് വൈറലായതില്‍ ഒന്ന്. വിജയ്, തൃഷ എന്നിവര്‍ക്കൊപ്പം തമിഴ്‌നാട് കായിക മന്ത്രി ആധവ് അര്‍ജുനയും ഇവിടെ ഉണ്ടായിരുന്നു. എന്തിനാണ് വിജയ് മുഖം തിരിച്ചത് എന്ന് നിരവധി പേര്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഈ വീഡിയോക്ക് മുമ്പ് തൃഷയുടെ മറ്റൊരു വീഡിയോയും വൈറലായിട്ടുണ്ട്. നടി രാധികയ്‌ക്കൊപ്പം സെല്‍ഫി എടുത്ത വീഡിയോ ആണിത്. രാധിക ശരത്കുമാറും തൃഷയും സിനിമ ഷൂട്ടിങിന്റെ ഭാഗമായിട്ടാണ് ലണ്ടനില്‍ എത്തിയത്. ഈ വേളയിലാണ് അജിത്ത് പങ്കെടുക്കുന്ന മല്‍സരം നടക്കുന്ന സ്ഥലത്തേക്ക് അവര്‍ വന്നത്. മല്‍സരത്തിന് മുമ്പ് രാധികയും അജിത്തുമായി സംസാരിച്ചു.
വിജയുടെ പ്രധാന ചടങ്ങുകളിലും സന്ദര്‍ശന വേളയിലും നടി തൃഷയുടെ സാന്നിധ്യമുള്ളതാണ് മിക്ക തമിഴ് മാധ്യമങ്ങളും വാര്‍ത്തയാക്കിയത്. തിരഞ്ഞെടുപ്പ് ഫലം വന്ന വേളയില്‍ വിജയിയെ അഭിനന്ദിക്കാന്‍ തൃഷ വീട്ടില്‍ എത്തിയിരുന്നു. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിലും തൃഷയുടെ സാന്നിധ്യം ചര്‍ച്ചയായി. അര്‍ധരാത്രി വിജയുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രം തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
സ്വാതന്ത്ര്യ ദിനത്തില്‍ വിജയ് സല്യൂട്ട് സ്വീകരിക്കുന്ന വേളയില്‍ വിജയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു തൃഷ ഇരുന്നിരുന്നത്. വിജയുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജി നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയെ സംശയകരമായി സൂചിപ്പിച്ചത് തൃഷയെ കുറിച്ചാണ് എന്ന പ്രചാരണവുമുണ്ടായി.
സംഗീതയും ലണ്ടനിലാണുള്ളത്. വിജയുമായി അകന്ന ശേഷം അവരും മക്കളും ലണ്ടനിലാണ്. കുടുംബ പ്രശ്‌നങ്ങള്‍ രമ്യതയിലെത്തി എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ബ്രിട്ടനിലെ പ്രമുഖരായ വ്യവസായികളുമായുള്ള ചര്‍ച്ചയ്ക്കാണ് വിജയ് ലണ്ടനില്‍ എത്തിയത്. ഈ വേളയില്‍ ഭാര്യ സംഗീതയെയും മകള്‍ സാഷയെയും കാണുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ പുറത്തുവന്നിട്ടില്ല.
CM Vijay, actress Trisha, and Minister Aadhav Arjuna watching the car race.. pic.twitter.com/jfwtHPRZoz
— Pokkiri_Victor (@Pokkiri_Victor) September 12, 2026





Click it and Unblock the Notifications
