കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മ്യാൻമാർ ഭൂപടത്തിൽ റോഹിങ്ക്യകളില്ല; പകരം പുക മൂടിക്കിടക്കുന്ന ഭൂവിഭാഗങ്ങൾ, സാറ്റലൈറ്റ് ദൃശ്യം

സൈനിക ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാലു ലക്ഷത്തോളം അഭയാർഥികളാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

യാംഗോൺ: നൂറ്റാണ്ടുകളായി മ്യാൻമാറിനെ മാത്യരാജ്യമായാണ് റോഹിങ്ക്യൻ മുസ്ലീങ്ങൾ കണക്കാക്കുന്നത്. എന്നാൽ മ്യാൻമാർ സർക്കാർ ഒരു ജനതയെ തന്നെ തങ്ങളുടെ ഭൂപടത്തിൽ നിന്ന് മായ്ച്ച് കളഞ്ഞിരിക്കുകയാണ്. ഇതു സംബന്ധമായ സാറ്റലൈറ്റ് റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്.

mynmar

മെഡിക്കൽ പ്രവേശനം ലഭിച്ചില്ല; ഭർത്താവ് ഭാര്യയോട് ചെയ്തത് കൊടും ക്രൂരതമെഡിക്കൽ പ്രവേശനം ലഭിച്ചില്ല; ഭർത്താവ് ഭാര്യയോട് ചെയ്തത് കൊടും ക്രൂരത

കഴിഞ്ഞ കുറച്ചു നാളുകളായി മ്യാൻമാറിൽ തുടരുന്ന സൈനിക ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാലു ലക്ഷത്തോളം അഭയാർഥികളാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്.

വീടുകൾ അഗ്നിക്കിരയാക്കി

വീടുകൾ അഗ്നിക്കിരയാക്കി

മാസങ്ങളായായി തുടർന്ന് വരുന്ന സൈനിക ആതിക്രമത്തിൽ ഘട്ടം ഘട്ടമായി റാഖെയിലെ ആയിരത്തോളം വീടുകളാണ് സൈന്യം അഗ്നിക്കിരയാക്കിയത്.

വംശനാശഭീഷണി

വംശനാശഭീഷണി

റോഹിങ്ക്യകളെ കൂട്ടത്തോടെ നശിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവർ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. കൂടാതെ വംശനാശം സംഭവിക്കുമെന്നുള്ള ഭയവും ഇവർക്കുണ്ട്.

ജീവൻ പണയംവെച്ചുള്ള രക്ഷപ്പെടൽ

ജീവൻ പണയംവെച്ചുള്ള രക്ഷപ്പെടൽ

മൺസൂൺ വില്ലനാകുന്ന പശ്ചാത്തലത്തിലും കടലിലൂടെ ചെറു മരബോട്ടുകളിലായാണിവർ ജീവൻ പണയംവെച്ച് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുന്നത്. എന്നാൽ എന്നെങ്കിലും തങ്ങളുടെ മാതൃരാജ്യത്തിലേയ്ക്ക് തിരിച്ചു വരാൻ കഴിയുമെന്നുള്ള പ്രതീക്ഷയും അവർക്കില്ല

ഗ്രാമങ്ങളില്ല

ഗ്രാമങ്ങളില്ല

റോഹിങ്ക്യൻ മുസ്ലീം ജനങ്ങൾ വളരെ അപകടകരമായ സന്ദർഭത്തിലൂടെയാണ് കടന്നു പോകുന്നത്. സുരക്ഷ സേന ഇവർ തമാസിച്ചിരുന്ന വീടുകളും ഗ്രാമങ്ങളും ഇല്ലാതാക്കി. റാഖൈനെയെ തന്നെ ഘട്ടംഘട്ടമായി അവർ ഇല്ലാതാക്കുകയായിരുന്നു.

 ഭൂപടത്തിലില്ല

ഭൂപടത്തിലില്ല

റോഹിങ്ക്യൻ ജനങ്ങൾ താമസിച്ചിരുന്ന റാഖൈനിയിലെ മുഴുവൻ പ്രദേശങ്ങളും ഇപ്പോൾ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ആംനസ്റ്റി ഇന്‍റർനാഷണലും ഹ്യൂമൻ റൈറ്റ്സ് വാച്ചും പുറത്തുവിട്ട അപൂർവം ചില സാറ്റലൈറ്റ് ദൃശ്യങ്ങളിൽ പുക മൂടിക്കുന്ന ഭൂവിഭാഗങ്ങൾ മാത്രമാണ് കാണാനാവുക.

എതിർത്ത് സർക്കാർ

എതിർത്ത് സർക്കാർ

മ്യാൻമാറിൽ സൈന്യത്തിന്റെ ആക്രമണത്തിൽ 1000 ത്തോളം നാട്ടുകാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു യുഎൻ പറയുമ്പോൾ 400 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സർക്കാർ വാദം. ഇവരിൽ ഭൂരിഭാഗം പേരും ഭീകരരായിരുന്നവെന്നും 30 പേർ മാത്രമാണ് സാധാരണ നാട്ടുകാരെന്നും സൈന്യം പറയുന്നുണ്ട്.

English summary
For generations, Rohingya Muslims have called Myanmar home. Now, in what appears to be a systematic purge, they are, quite literally, being wiped off the map.After a series of attacks by Muslim militants last month, security forces and allied mobs retaliated by burning down thousands of homes in the enclaves of the predominantly Buddhist nation where the Rohingya live.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X