ഇങ്ങനെ തര്‍ക്കിക്കല്ലേ...
ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയുമെന്നൊക്കെയിരിക്കും. ഭാര്യാ ഭര്ത്താക്കന്മാര്ക്കിടയില് തര്‍ക്കങ്ങള്‍ സാധാരണയാണ്. എന്നാല്‍ ദേഷ്യം മൂക്കിന് തുമ്പത്തുളള ദമ്പതിമാര്‍ക്ക് ഒരു മുന്നറിയിപ്പ്. വഴക്കും തര്‍ക്കങ്ങളും അമിതവണ്ണം എന്ന രോഗത്തിന് കാരണമായേക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
കലഹങ്ങള്‍ വിഷാദത്തിലേക്കെത്തുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് ദഹനത്തെ തടസ്സപ്പെടുത്തും. ഭക്ഷണത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പൊണ്ണത്തടിയിലേക്ക് നയിക്കുമെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരക്കാര്‍ക്ക് പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും വരാന്‍ സാധ്യതയേറെയാണ്.

24നും 61നും ഇടയില്‍ പ്രായമുളള ദമ്പതികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഭക്ഷണം നല്കിയ ശേഷം ഇവരുടെ സ്ഥിരം തര്ക്കവിഷയത്തെക്കുറിച്ച് പരസ്പരം പറയാന്‍ ആവശ്യപ്പെട്ടു. ഇത് പലരെയും കലഹത്തിലെത്തിച്ചു. തുടര്‍ന്ന് ഇവരുടെ പെരുമാറ്റം വീഡിയോയില്‍ പകര്‍ത്തി. ഭക്ഷണശേഷം എത്ര കലോറി ഊര്‍ജം ചെലവഴിച്ചെന്ന് രേഖപ്പെടുത്തി. സന്തോഷത്തോടെ സമയം ചെലവഴിച്ചവരെക്കാള് 31 കലോറിയെങ്കിലും കുറവ് ഊര്‍ജമേ കലഹിച്ചവര്‍ ചെലവഴിച്ചുളളൂവെന്ന് കണ്ടെത്തി. ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവ്യറല്‍ മെഡിസിന് റിസര്‍ച്ച് ഡയറക്ടര്‍ ജാന്‍ ഗ്ലേസറിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications