ഇറുകിയ പാന്റ്‌സ് ധരിച്ച പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി
ലണ്ടന്‍: പുതിയ സ്‌കൂള്‍ ദിനത്തില്‍ ഇറുകിയ പാന്റ്‌സ് ധരിച്ചെന്ന കുറ്റത്തിന് പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ബ്രിട്ടനിലെ ട്രെന്‍ത്ഹം ഹൈസ്‌കൂളിലെ ഹാരിയറ്റ് ഡേല്‍ ആണ് പുറത്താക്കപ്പെട്ടത്. ഇറുകാത്ത യൂണിഫോം ധരിച്ച് ക്ലാസില്‍ കയറിയാല്‍ മതിയെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശമെന്ന് പെണ്‍കുട്ടി പറഞ്ഞു.
പതിനൊന്നാം ക്ലാസിലെ ആദ്യദിനം തന്നെയായിരുന്നു പെണ്‍കുട്ടിക്ക് മോശം അനുഭവം ഉണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേ സ്‌കൂളില്‍ നിന്നും ഇറക്കം കുറഞ്ഞ ഉടുപ്പുകള്‍ നിരോധിച്ചിരുന്നു. കാലുകള്‍ കാണിച്ചെത്തുന്ന പെണ്‍കുട്ടികള്‍ പുരുഷ അധ്യാപകരുടെ ശ്രദ്ധ തെറ്റിക്കുന്നു എന്ന കാരണത്തിലായിരുന്നു സ്‌കൂള്‍ ഉടുപ്പുകള്‍ നിരോധിച്ചത്.

തൊട്ടടുത്തവര്‍ഷവും യൂണിഫോമിന്റെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ കര്‍ശന നിലപാട് സ്വീകരിച്ചതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ രംഗത്തെത്തി. മകളെ സ്‌കൂളില്‍ നിന്നും തിരിച്ചയച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. ആരും കണ്ടാല്‍ തെറ്റുപറയാത്ത വസ്ത്രം തന്നെയാണ് മകള്‍ ധരിച്ചതെന്നും സ്‌കൂള്‍ അധികൃതരുടെ തീരുമാനം തന്നെ കോപാകുലയാക്കിയെന്നും അവര്‍ പറഞ്ഞു.
മറ്റു സ്‌കൂളുകളിലൊന്നും കേട്ടുകേള്‍വിയില്ലാ നിയമമാണ് അവര്‍ നടപ്പാക്കുന്നത്. വസ്ത്രത്തിന്റെ കാര്യത്തില്‍ ആദ്യദിനം തന്നെ തിരിച്ചയക്കപ്പെട്ടത് മകളുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചു. മകളുടെ പഠനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമാണിത്. ഇത്തരം ഒരു അവസരത്തില്‍ സ്‌കൂളിന്റെ ഭാഗത്തുനിന്നുതന്നെ മോശം അനുഭവം ഉണ്ടായത് ചോദ്യം ചെയ്യുമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications