കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്‍താരത്തിന് കൈക്കൂലി.. അവിഹിത ബന്ധമില്ല, കിടപ്പറ കഥയുമില്ല, ട്രംപിന്‍റെ കുറ്റസമ്മതം, എല്ലാം സത്യം

പോണ്‍താരത്തിന് പണം നല്‍കിയെന്ന് ട്രംപ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പോണ്‍താരം സ്‌റ്റോമി ഡാനിയല്‍സുമായുള്ള കിടപ്പറക്കഥകളും അതുമായി ബന്ധപ്പെട്ടുണ്ടായ കേസിലും പുതിയ ട്വിസ്്റ്റ്. താന്‍ ട്രംപുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇത് പുറത്തുപറയാതിരിക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ തനിക്ക് 1,30000 ഡോളര്‍ കൈക്കൂലി തന്നെന്നുമായിരുന്നു പോണ്‍താരത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് ട്രംപ് തുടര്‍ച്ചയായി തള്ളിയിരുന്ന കാര്യമാണ്.

ഇപ്പോഴിതാ ഈ ബന്ധം സ്ഥിരീകരിച്ചിരിക്കുകയാണ് ട്രംപ്. എന്നാല്‍ സ്റ്റോമിക്ക് പണം നല്‍കിയെന്ന് മാത്രമാണ് ട്രംപ് പറയുന്നത്. ഒരു തരത്തിലുള്ള അവിഹിത ബന്ധങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ട്രംപിന്റെ ട്വീറ്റിന് ഇതുവരെ സ്റ്റോമി മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ പണം നല്‍കിയത് എന്തിനാണെന്ന് അദ്ദേഹം വിശദീകരിക്കേണ്ടി വരും.

ആദ്യം പറഞ്ഞത് അറ്റോര്‍ണി

ആദ്യം പറഞ്ഞത് അറ്റോര്‍ണി

ട്രംപിന്റെ പേഴ്‌സണല്‍ അറ്റോര്‍ണിയായ റൂഡി ജിയൂലിയാനിയാണ് ആദ്യം വെടിപ്പൊട്ടിച്ചത്. സ്റ്റോമിക്ക് മൈക്കല്‍ കോഹന്‍ വഴി പണം നല്‍കിയെന്നായിരുന്നു ജിയൂലിയാനിയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ട്വീറ്റുകളിലൂടെ ഇക്കാര്യം ട്രംപ് സമ്മതിക്കുകയും ചെയ്തു. അതേസമയം താനും സ്‌റ്റോമിയും തമ്മില്‍ ഒരിക്കല്‍ പോലും ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. എന്നാല്‍ നേരത്തെ പണം നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച പറഞ്ഞ ട്രംപിന്റെ മനസ് മാറ്റിയത് ജിയൂലിയാനി ആണെന്നാണ് സൂചന.

വെറും നുണകള്‍.....

വെറും നുണകള്‍.....

പോണ്‍താരവുമായി കരാറുണ്ടാക്കിയത് ചുമ്മാതല്ലെന്ന് ട്രംപ് പറയുന്നു. അവര്‍ തന്നെ കുറിച്ച് മോശം കാര്യങ്ങളാണ് പ്രചരിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് അത് തന്റെ പ്രതിച്ഛായക്ക് ദോഷം ചെയ്യും. താന്‍ അവരുമായി ബന്ധപ്പെട്ടു എന്നുള്ള കാര്യങ്ങളൊക്കെ ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ്. വെറും നുണകള്‍ കൊണ്ട് തന്നെ വ്യക്തിഹത്യ നടത്താനാണ് അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ് അങ്ങനെയൊരു കരാര്‍ രഹസ്യമായി ഉണ്ടാക്കിയത്. ഇക്കാര്യങ്ങള്‍ അതുകൊണ്ട് തന്നെ അവര്‍ക്ക് പുറത്തുപറയാനായില്ലെന്നും ട്രംപ് പറയുന്നു.

ഇതൊക്കെ സാധാരണം

ഇതൊക്കെ സാധാരണം

പണം കൊടുത്ത കരാറുണ്ടാക്കിയത് ഇത്രയൊക്കെ പ്രശ്‌നമാക്കുന്നതെന്തിനാണെന്ന് ട്രംപ് ചോദിക്കുന്നത്. ഇതൊക്കെ സാധാരണ വിഷയമാണ്. പണക്കാരും അതിപ്രശസ്തരും പണം കൊടുത്ത് ഇത്തരം കരാറുകള്‍ ഉണ്ടാക്കാറുണ്ട്. കാരണം അവരുടെ പ്രതിച്ഛായയെ ബാധിക്കുന്ന അനാവശ്യ കാര്യങ്ങളെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ്. അതൊക്കെ വെറും സാധാരണമാണ്. ഇവിടെയും സ്റ്റോമി ഡാനിയല്‍സ് തന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ് ശ്രമിച്ചത്. അതും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കൊണ്ട്. അപ്പോള്‍ അതിനെ തടയാന്‍ തനിക്ക് ബാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

ക്യാംപയിനിനുള്ള പണമല്ല

ക്യാംപയിനിനുള്ള പണമല്ല

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കേണ്ട പണം വകമാറ്റി സ്റ്റോമി ഡാനിയല്‍സിന് നല്‍കിയെന്ന വാദവും ട്രംപ് തള്ളിയിട്ടുണ്ട്. ആ പണമൊക്കെ കൃത്യമായ രീതിയിലാണ് ഉപയോഗിച്ചത്. പോണ്‍ താരത്തിന് നല്‍കിയ പണം സ്വന്തം കൈയില്‍ നിന്നാണ് നല്‍കിയത്. അതിന് മറ്റ് അര്‍ത്ഥങ്ങളൊന്നും കാണേണ്ടതില്ലെന്നും ട്രംപ് പറയുന്നു. അതേസമയം സ്റ്റോമി ഇനിയെങ്കിലും കള്ളക്കഥകള്‍ നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കോടതിയില്‍ കടുത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്നും ട്രംപ് പറഞ്ഞു. ഇത്തരം നുണ പ്രചാരണങ്ങള്‍ തന്റെ കുടുംബം ഒരിക്കലും വിശ്വസിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

കടം വാങ്ങി.....

കടം വാങ്ങി.....

പണക്കാരനാണെങ്കിലും പോണ്‍താരത്തിനുള്ള പണം താന്‍ കടം വാങ്ങുകയായിരുന്നു. തന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന്‍ സ്വന്തം കൈയ്യില്‍ നിന്നാണ് ഈ പണം നല്‍കിയത്. തുടര്‍ന്ന് ഈ തുക താന്‍ അദ്ദേഹത്തിന് തിരിച്ച് നല്‍കുകയായിരുന്നു. മാസം തോറുമുള്ള തിരിച്ചടിവിലൂടെയാണ് താന്‍ കടം വീട്ടിയതെന്നും ട്രംപ് പറയുന്നു. നേരത്തെ കോഹന്‍ പണം നല്‍കിയ കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. അദ്ദേഹവും പോണ്‍താരവുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന കാര്യം തനിക്കെങ്ങനെ അറിയാന്‍ സാധിക്കുമെന്നാണ് ട്രംപ് ചോദിച്ചിരുന്നത്.

ശാരീരിക ബന്ധം

ശാരീരിക ബന്ധം

ട്രംപുമായി 2006ലാണ് ബന്ധപ്പെടുന്നതെന്ന് സ്റ്റോമി നേരത്തെ പറഞ്ഞിരുന്നു. പലപ്പോഴും തങ്ങള്‍ ഒരുമിച്ച കാണാറുണ്ടായിരുന്നു. ഈ ബന്ധം 2007 വരെ തുടര്‍ന്നിരുന്നു. പലപ്പോഴും തങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിന് ഈ ബന്ധത്തെ കുറിച്ച് അറിയില്ലായിരുന്നു. കുടുംബ ബന്ധം തകരരുതെന്ന് കരുതിയാണ് ഇത് പുറത്തുപറയാതിരുന്നത്. പക്ഷേ ട്രംപ് ഈ ബന്ധത്തിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് താന്‍ പുറത്തുപറയും എന്ന് തോന്നിയപ്പോള്‍ മുതലാണ് അദ്ദേഹം തന്നോട് മോശമായി പെരുമാറി തുടങ്ങിയതെന്ന് സ്റ്റോമി പറയുന്നു.

മൈക്കല്‍ കോഹന്‍....

മൈക്കല്‍ കോഹന്‍....

ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കല്‍ കോഹന്‍ ട്രംപിന് നല്‍കിയ തുകയ്ക്ക് സമാനമായ തുക അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കൊണ്ടുപോയെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ട്രംപ് തള്ളിയിരുന്നില്ല. കഴിഞ്ഞ ദിവസം കോഹനെ എഫ്ബിഐ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നുണ്ട്. കോഹന്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നെന്നാണ് അന്വേഷണസംഘം പറയുന്നത്. ബാങ്ക് തട്ടിപ്പ്, പ്രചരാണത്തിനിടെയുള്ള സാമ്പത്തിക നിയമലംഘനം തുടങ്ങിയ കേസുകളില്‍ കോഹന്‍ കുടുങ്ങുമെന്നാണ് സൂചന. അതേസമയം ട്രംപ് പ്രചാരണ തുക വകമാറ്റി ചിലവഴിച്ചു എന്ന് തന്നെയാണ് അന്വേഷണ സംഘം കരുതുന്നത്.

ട്രംപിനെ വിടാതെ പോണ്‍താരം!! കൊല്ലുമെന്ന് പറഞ്ഞയാളുടെ ചിത്രം പുറത്തുവിട്ടു, പ്രസിഡന്റ് കുടുങ്ങുമോ?ട്രംപിനെ വിടാതെ പോണ്‍താരം!! കൊല്ലുമെന്ന് പറഞ്ഞയാളുടെ ചിത്രം പുറത്തുവിട്ടു, പ്രസിഡന്റ് കുടുങ്ങുമോ?

മോദി പറഞ്ഞതല്ല.. അതുക്കും മേലെ, സമ്പൂര്‍ണ വൈദ്യുതീകരണം സൂപ്പര്‍, ലോക ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റ്!!മോദി പറഞ്ഞതല്ല.. അതുക്കും മേലെ, സമ്പൂര്‍ണ വൈദ്യുതീകരണം സൂപ്പര്‍, ലോക ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റ്!!

English summary
Donald Trump acknowledges Stormy Daniels payment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X