അഞ്ച് ലക്ഷം ഇന്ത്യക്കാരെ നാടുകടത്താന്‍ അമേരിക്ക; ട്രംപ് ഭരണകൂടം നടപടി തുടങ്ങി
Recommended Video

വാഷിങ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്യുന്ന അഞ്ച് ലക്ഷം ഇന്ത്യക്കാരെ ഉടന്‍ തിരിച്ചയച്ചേക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അമേരിക്കന്‍ പൗരന്മാര്ക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടികള്‍.

വിദേശരാജ്യങ്ങളില്‍ നിന്ന് ജോലിക്കെത്തുന്ന വിദഗ്ധര്‍ക്ക് അമേരിക്കയില്‍ അനുവദിക്കുന്ന വിസയാണ് എച്ച്-1ബി വിസ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഈ വിസയുടെ പരിധി ഇനി നീട്ടേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശം. ഇതു നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വിഭാഗം അറിയിച്ചു.
2016ല്‍ തിരഞ്ഞെടുപ്പ് വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയ്ക്ക് നല്കിയ വാഗ്ദാനത്തിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഈ വിസയില്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. പുതിയ നിര്‍ദേശം നടപ്പാക്കിയാല്‍ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിക്കേണ്ടി വരും.
വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷം കാലാവധിയിലാണ് എച്ച്-1 വിസ അനുവദിക്കുന്നത്. പിന്നീട് മൂന്ന് വര്‍ഷം കൂടി പരിധി നീട്ടുകയും ചെയ്യാം. ഇങ്ങനെ ആറ് വര്‍ഷം അമേരിക്കയില്‍ താമസിക്കാന്‍ സാധിക്കും. ഈ വേളയില്‍ സ്ഥിര താമസത്തിന് അപേക്ഷ നല്‍കുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ താമസം വീണ്ടും തുടരാം. സ്ഥിരതാമസ അപേക്ഷയില്‍ നടപടികള്‍ പൂര്‍ത്തിയാകുംവരെ എച്ച്-1 ബി വിസയില്‍ താമസിക്കാമെന്ന് ചുരുക്കം. ഈ നിയമത്തിലാണിപ്പോള്‍ ട്രംപ് ഉടക്കിട്ടിരിക്കുന്നത്. ഇനി ഇത്തരത്തില്‍ സമയ പരിധി നീട്ടി നല്‍കില്ല. പകരം എച്ച്-1 ബി വിസയില്‍ മൂന്ന് വര്‍ഷം മാത്രമേ അമേരിക്കയില്‍ താമസിക്കാന്‍ സാധിക്കൂ. കൂടുതല്‍ ഇത്തരം വിസകള്‍ വിദേശികള്‍ക്ക് അനുവദിച്ചേക്കില്ലെന്നും സൂചനകളുണ്ട്.
ഒരു തവണ എച്ച്-1ബി വിസയില്‍ അമേരിക്കയിലെത്തുന്നവര്‍ 10-12 വര്‍ഷത്തോളം അവിടെ താമസിക്കുന്ന അവസ്ഥയാണുള്ളത്. അതില്ലാതാക്കുകയാണ് ട്രംപിന്റെ നീക്കം. സ്ഥിരം താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡുകള്‍ക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെങ്കിലും എച്ച്-1 ബി വിസയുടെ കാലാവധി കഴിഞ്ഞാല്‍ അമേരിക്കക്ക് പുറത്തുപോകേണ്ടി വരും. ഗ്രീന്‍കാര്‍ഡ് അപേക്ഷയുടെ നടപടികള്‍ തീരുന്നത് വരെ അമേരിക്കയില്‍ നില്‍ക്കാമെന്ന മുന്‍ ഇളവ് ഇനിയുണ്ടാകില്ല.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications