കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടിക്കാരെ വേണ്ട: നഴ്സുമാരും ഡോക്ടർമാരും മതി, കൊറോണയെ നേരിടാൻ കൂടുതൽ വിദേശികൾക്ക് ഗ്രീൻകാർഡ്

Google Oneindia Malayalam News

വാഷിംഗ്ടൺ: രാജ്യത്തെ വിഴുങ്ങിക്കഴിഞ്ഞ കൊറോണ വൈറസ് പ്രതസന്ധി നേരിടാൻ അമേരിക്ക ഒരുങ്ങുന്നതായി സൂചന. വിദേശത്തുനിന്ന് ഡോക്ടർമാരെയും നഴ്സമാരെയും രാജ്യത്തേക്ക് എത്തിക്കാൻ ഉപയോഗിക്കാതെ കിടക്കുന്ന 40000 വരുന്ന ഗ്രീൻ കാർഡുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിർമാതാക്കൾ യുഎസ് കോൺഗ്രസിൽ ഒരു പ്രമേയം അവതരിപ്പിച്ചു. കൊറോണ വൈറസ് ഭീഷണി തുടരുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ രംഗത്ത് മികച്ച സേവനം ഉറപ്പാക്കുന്നതിനായി വിദേശകാര്യങ്ങളിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ എത്തിക്കുകയാണ് ലക്ഷ്യം.

 കൊവിഡ് കെയർ സെന്റർ തുറക്കാൻ വൈകി: ആലപ്പുഴയിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ കൊവിഡ് കെയർ സെന്റർ തുറക്കാൻ വൈകി: ആലപ്പുഴയിൽ വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

 ഗ്രീൻകാർഡുകൾക്ക് അനുമതി

ഗ്രീൻകാർഡുകൾക്ക് അനുമതി


അമേരിക്കയിൽ 1, 284, 000 പേർക്കാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 77,000 പേർ ഇതിനകം രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ഹെൽത്ത്കെയർ വർക്ഫോഴ്സ് റെസിലിയൻസ് ആക്ടാണ് ഇത്തരത്തിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ഗ്രീൻ കാർഡുകൾ ഉപയോഗിക്കാനാണ് യുഎസ് കോൺഗ്രസ് അനുമതി നൽകിയിട്ടുണ്ട്. ഇത് ആയിരക്കണക്കിന് മെഡിക്കൽ പ്രൊഫഷണലുകളെ അധികമായി സ്ഥിരമായി ജോലി ചെയ്യാൻ ഇത് അനുവദിക്കും.

 ഗ്രീൻകാർഡുകൾക്ക് അനുമതി

ഗ്രീൻകാർഡുകൾക്ക് അനുമതി


യുഎസ് നിയമനിർമാണ സഭ 25,0000 നഴ്സുമാർക്കും 15,000 ഡോക്ടർമാർക്കും കൊറോണ വൈറസ് വ്യാപനത്തിനിടെ രോഗികളെ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും മീഡിയ റിലീസ് പറയുന്നു. ഈ നീക്കം എച്ച്1ബി അല്ലെങ്കിൽ ജെ2 വിസകൾക്കായി ശ്രമിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് അനുകൂലമായ നീക്കമാണ് അമേരിക്ക നടത്തിയത്.

നഴ്സുമാർക്കും ഡോക്ടർമാർക്കും ഗ്രീൻകാർഡ്?

നഴ്സുമാർക്കും ഡോക്ടർമാർക്കും ഗ്രീൻകാർഡ്?

യുഎസ് നിയമനിർമാണ സഭ 25,0000 നഴ്സുമാർക്കും 15,000 ഡോക്ടർമാർക്കും കൊറോണ വൈറസ് വ്യാപനത്തിനിടെ രോഗികളെ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും മീഡിയ റിലീസ് പറയുന്നു. ഈ നീക്കം എച്ച്1ബി അല്ലെങ്കിൽ ജെ2 വിസകൾക്കായി ശ്രമിക്കുന്ന നിരവധി ഇന്ത്യക്കാർക്ക് അനുകൂലമായ നീക്കമാണ് അമേരിക്ക നടത്തിയത്.

എച്ച്1ബി വിസ

എച്ച്1ബി വിസ

വൈദഗ്ദ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന വിസയാണ് എച്ച്1ബി വിസ. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള നിരവധി പേരാണ് ഓരോ വർഷവും എച്ച് 1ബി വിസയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ കമ്പനികൾ ജോലിക്ക് നിയോഗിക്കുന്നത്. എന്നാൽ നോൺ ഇമ്മിഗ്രന്റ് വിഭാഗത്തിൽപ്പെടുന്നതാണ് എച്ച്1ബി വിസ. അഞ്ച് ലക്ഷത്തോളം കുടിയേറ്റ ജീവനക്കാരാണ് രാജ്യത്ത് എച്ച്1ബി വിസയ്ക്ക് കീഴിൽ ജോലിചെയ്തുുവരുന്നത്.

ഡോക്ടർമാർക്ക് ഗ്രീൻകാർഡ് നൽകുമോ

ഡോക്ടർമാർക്ക് ഗ്രീൻകാർഡ് നൽകുമോ

കുടിയേറ്റക്കാർക്ക് സ്ഥിരമായി അമേരിക്കയിൽ താമസിക്കുന്നതിന് നൽകുന്ന രേഖയാണ് ഗ്രീൻകാർഡ്. ഗ്രീൻകാർഡ് ഉടമകൾക്ക് അമേരിക്കയിൽ സ്ഥിരതാമസമാക്കാനും സാധിക്കും. എബി ഫിങ്കനോർ, ബ്രാഡ് ഷ്നെയ്ഡർ, ടോം കോൾ, ഡോൺ ബാക്കോൺ, എന്നിവർ ഉൾപ്പെട്ട യുഎസ് പ്രതിനിധി സഭാംഗങ്ങളാണ് ഉഭയകക്ഷി സെനറ്റ് കമ്പാനിയൻ ബിൽ അവതരിപ്പിക്കുകയും ചെയ്തു. കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാത്തരണം സഹകരണങ്ങളും ഞങ്ങൾക്ക് ആവശ്യമാണെന്ന് കോൺഗ്രസ് അംഗം ഫിങ്കന്യോർ ചൂണ്ടിക്കാണിച്ചു.

 നിയമനിർമാണം

നിയമനിർമാണം

നമുക്കറിയാം ഈ വൈറസ് അത്ഭുതപ്പെടുത്തിക്കൊണ്ട് അപ്രത്യക്ഷമാകില്ലെന്ന്. ഡോ. അന്തോണി ഫോസിയെപ്പോലുള്ളവർ നൽകുന്ന മുന്നറിയിപ്പ് വൈറസിന്റെ രണ്ടാം തരംഗമുണ്ടാകുമെന്നാണ്. പല ജില്ലകളുടേയും ഗ്രാമീണ പ്രദേശങ്ങൾ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ട്. ഇവിടങ്ങളിൽ പരിചയമുള്ള ആരോഗ്യപ്രവർത്തകരുടെ അഭാവവും അനുഭവപ്പെടുന്നുണ്ട്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ, ദി ഹെൽത്ത്കെയർ ലീഡർഷിപ്പ് കൌൺസിൽ, യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, ദി അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ ഹെൽത്ത്കെയർ റിക്രൂട്ട്മെന്റ്, ദി അമേരിക്കൻ ഹോസ്പിറ്റൽ അസോസിയേഷൻ, ദി അമേരിക്കൻ ഓർഗനൈസേഷൻ ഫോർ നഴ്സിംഗ് ലീഡർഷിപ്പ്, ദി ബൈ പാർട്ടിസൻ പോളിസി സെന്റർ, അമേരിക്കാസ് എസൻഷ്യൽ ഹോസ്പിറ്റൽസ് ആൻഡ് ദി ഫിസിഷ്യൻ ഫോർ അമേരിക്കൻ ഹെൽത്ത്കെയർ ആക്സസ് എന്നീ സംഘടനകളാണ് നിയമത്തിന് അംഗീകാരം നൽകിയിട്ടുള്ളത്.

 150000 ഫിസിഷ്യന്മാർക്ക് നിയമനം

150000 ഫിസിഷ്യന്മാർക്ക് നിയമനം


ഹെൽത്ത് കെയർ വർക്ക്ഫോഴ്സ് റിസിലിയന്റ് ആക്ട് അനുസരിച്ച് 150000 മുൻനിര ഫിസിഷ്യന്മാർക്കാണ് അമേരിക്ക ഉപയോഗിക്കാതെ കിടക്കുന്ന കുടിയേറ്റ വിസ അനുവദിക്കുക. ഇതോടെ ജീവനക്കാർ കുറവുള്ള ആശുപത്രികളിൽ ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്ന ഫിസിഷ്യന്മാരുടെ ജോലി എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിയെ മറികടക്കാൻ വിദേശത്ത് നിന്ന് പരിശീലനം ലഭിച്ചിട്ടുള്ള ഡോക്ടർമാരെയും നഴ്സുമാരെയും എത്തിക്കുക എന്നതാണ് പെട്ടെന്ന് നടപ്പിലാക്കേണ്ടതെന്നണ് ദി അമേരിക്കൻ ഹോസ്പിറ്റൽ അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്.

English summary
Trump administration consideing Green card for doctors and nurses from foreign countires
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X