കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റക്കാരെ കുടിയിറക്കാന്‍ ട്രംപിന്റെ ഉത്തരവ്,ഇന്ത്യക്കാര്‍ക്ക് ഭീഷണി!! മെക്‌സിക്കോയ്ക്കും പണി

11 മില്യണ്‍ വിദേശികളെ നാടുകടത്തുന്നതിനുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അനധികൃത അമേരിക്കയില്‍ നിന്ന് നാടുകടത്താനുള്ള ശുദ്ധികലശത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് അനധികൃതമായി കഴിയുന്ന 11 മില്യണ്‍ വിദേശികളെ നാടുകടത്തുന്നതിനുള്ള ഉത്തരവിലാണ് ട്രംപ് ചൊവ്വാഴ്ച ഒപ്പുവച്ചത്. അമേരിക്കയില്‍ കഴിയുന്ന കുടിയേറ്റ ജനതയ്ക്ക് ഭീഷണിയാവുന്ന ഉത്തരവ് മെക്‌സിക്കോയില്‍ നിന്നും സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നുമുള്ളവര്‍ക്കും കനത്ത വെല്ലുവിളിയാണ്.

മെക്‌സിക്കോ- അമേരിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ വരവ് തടയുന്നതിന് വേണ്ടി മതില്‍ നിര്‍മ്മിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ട്രംപ് ഇതിനുള്ള നിര്‍ദ്ദേശങ്ങളും പുതിയ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന മെക്‌സിക്കന്‍ പൗരന്മാരെ ഉടന്‍ നാടുകടത്തുന്നതിനും അനുവാദം നല്‍കുന്നതാണ് ട്രംപ് ചൊവ്വാഴ്ച ഒപ്പുവച്ച ഉത്തരവ്.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും

അതിര്‍ത്തിയിലെ പട്രോളിംഗ് ശക്തമാക്കുന്നതിനും അനധികൃത കുടിയേറ്റക്കാരെ ഉടന്‍ തന്നെ നാടുകടത്തുന്നതിനും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം സെക്യൂരിറ്റിയെ ചുമതലപ്പെടുത്തുന്നതാണ് ട്രംപ് ഒപ്പുവച്ച പുതിയ ഉത്തരവ്. എന്നാല്‍ കുട്ടികള്‍ക്ക് മാത്രമാണ് നിയമത്തില്‍ ഇളവ് ലഭിക്കുക.

ഇന്ത്യയ്ക്കാര്‍ക്കും പാര

ഇന്ത്യയ്ക്കാര്‍ക്കും പാര

അമേരിക്കയില്‍ കഴിയുന്ന മൂന്ന് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍- അമേരിക്കക്കാരെ നേരിട്ട് ബാധിക്കുന്നതാണ് ട്രംപിന്റെ ഉത്തരവ്.

മെക്‌സിക്കന്‍ പൗരന്മാര്‍ ഭീഷണിയോ

മെക്‌സിക്കന്‍ പൗരന്മാര്‍ ഭീഷണിയോ

അമേരിക്കയില്‍ അഭയം തേടി കോടതി വിധിയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരെയും യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പിടികൂടി നാടുകടത്തും. എന്നാല്‍ ആവശ്യമായ രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ കഴിയുന്ന മെക്‌സിക്കന്‍ പൗരന്മാരെ ഉടന്‍ പിടികൂടി നാടുകടത്തും.

കുറ്റവാളികളെ ഉടന്‍ നാടുകടത്തും

കുറ്റവാളികളെ ഉടന്‍ നാടുകടത്തും

രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാര്‍ ഏതെങ്കിലും കേസുകളില്‍ കുറ്റവാളിയാക്കപ്പെടുകയോ കേസില്‍ പ്രതിയെന്ന് സംശയിക്കപ്പെടുകയോ ചെയ്താല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടികള്‍ എളുപ്പത്തില്‍ ഉണ്ടാകും. ഇതിന് പുറമേ വിസാ കാലാവധി പൂര്‍ത്തിയായതിന് ശേഷം രാജ്യത്ത് കഴിയുന്നവരെയും ഉടന്‍ നാടുകടത്തും. ബരാക് ഒബാമയുടെ ഭരണകാലത്ത് നിന്നിരുന്ന ഇളവുകളെല്ലാം റദ്ദാക്കിക്കൊണ്ടാണ് ട്രംപിന്റെ പുതിയ ഉത്തരവ്.

മതില്‍ നിര്‍മ്മാണം ഉടന്‍

മതില്‍ നിര്‍മ്മാണം ഉടന്‍

2000 മൈല്‍ ദൈര്‍ഘ്യമുള്ള മെക്‌സിക്കോ- അമേരിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനും ഉത്തരവില്‍ നിര്‍ദേശിയ്ക്കുന്നു. മെക്‌സികോ വഴി അമേരിക്കയിലെത്തിയ മെക്‌സിക്കന്‍ പൗരന്മാരല്ലാത്തവരെ മെക്‌സിക്കോയിലേയ്ക്ക് അയക്കുന്നതിനും ഉത്തരവില്‍ വ്യവസ്ഥകളുണ്ട്.

കൂടുതല്‍ ഉദ്യോഗസ്ഥര്‍

കൂടുതല്‍ ഉദ്യോഗസ്ഥര്‍

പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ നടപ്പില്‍ വരുത്താന്‍ 10,000ലധികം യുഎസ് ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് ഏജന്റുമാരെയും 500 യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റുമാരെ നിയമിക്കുവാനും ഉത്തരവ് ആവശ്യപ്പെടുന്നു. ഇതിന് പുറമേ അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനായി കൂടുതല്‍ പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കാനും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

English summary
The Trump administration launched a sweeping crackdown on illegal immigrants, leaving nearly 11 million undocumented foreigners vulnerable to deportation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X