അമേരിക്ക-ചൈന വ്യാപാര യുദ്ധം അവസാനിക്കുന്നു; നിര്‍ണായക തീരുമാനം, പുതിയ നികുതിയില്ല
ബെയ്ജിങ്: അമേരിക്കയും ചൈനയും തമ്മില്‍ ഏറെ നാളായി തുടരുന്ന വ്യാപാര യുദ്ധം അവസാനിക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ട്രംപും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും ജി 20 ഉച്ചകോടിക്കിടെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്തിടെ ഏര്‍പ്പെടുത്തിയ നികുതികള്‍ ഈടാക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യും.

പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്ന് ട്രംപ് സമ്മതിച്ചുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ധാരണയായി. പരസ്പര ബഹുമാനത്തോടെ വ്യാപാര ചര്‍ച്ച പുനരാരംഭിക്കാനാണ് തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സഹകരണം വഴി ഇരുരാജ്യങ്ങള്‍ക്കും വിജയിക്കാന്‍ സാധിക്കുമെന്നും സംഘര്‍ഷമുണ്ടായാല്‍ ഇരുരാജ്യങ്ങള്‍ക്കും നഷ്ടമാകുമെന്നും സി ജിന്‍പിങ് അമേരിക്കന്‍ പ്രസിഡന്റിനോട് ചര്‍ച്ചക്കിടെ ഉണര്‍ത്തി.
ഇരുരാജ്യങ്ങള്‍ ചരക്കുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ തുടങ്ങിയതോടെ 36000 കോടി ഡോളറിന്റെ വ്യാപാരത്തെയാണ് ബാധിച്ചിരുന്നത്. ഇതാകട്ടെ ലോക വിപണിയില്‍ അസ്ഥിരതയ്ക്ക് കാരണമായിരുന്നു. മാത്രമല്ല ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയും നേരിട്ടിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമ്പോള്‍ നികുതി ചുമത്തുന്നതാണ് വിവാദം. ഇതോടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും നികുതി ചുമത്താന്‍ തീരുമാനിച്ചു. ഈ പ്രശ്നങ്ങള്‍ക്കാണ് നേതാക്കളുടെ ചര്‍ച്ചയില്‍ പരിഹാരമായത്.
സമാനമായ തര്‍ക്കം അമേരിക്കയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഏറെ കാലമായി നല്കി വരുന്ന നികുതി ഇളവ് അവസാനിപ്പിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഇന്ത്യ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഒഴിവാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
-
"ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു" മോദിക്ക് ട്രംപിന്റെ സർപ്രൈസ് സന്ദേശം! -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി












Click it and Unblock the Notifications