കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുമായി ഊര്‍ജ സഹകരണം; ജര്‍മനിക്കെതിരേ പൊട്ടിത്തെറിച്ച് ട്രംപ്

  • By Desk
Google Oneindia Malayalam News

ബ്രസല്‍സ്: റഷ്യയില്‍ നിന്ന് എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന ജര്‍മന്‍ നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ ഉച്ചകോടിയുടെ മുന്നോടിയായി സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടെന്‍ബെര്‍ഗുമായി നടത്തിയ ചര്‍ച്ചയിലാണ് ജര്‍മനിക്കെതിരേ ട്രംപ് രംഗത്തെത്തിയത്. റഷ്യയുടെ തടവറയിലാണ് ജര്‍മനിയെന്നും റഷ്യയുമായുള്ള ജര്‍മനിയുടെ ഊര്‍ജ സഹകരണം അനുചിതമാണെന്നും അദ്ദേഹം തുറന്നടിച്ചു.

നാറ്റോ അംഗരാജ്യമായ ജര്‍മനി റഷ്യയില്‍ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ എണ്ണയും വാതകവും വാങ്ങുമ്പോള്‍ റഷ്യയില്‍ നിന്ന് യൂറോപ്പിനെ പ്രതിരോധിക്കാന്‍ അമേരിക്ക പണം ചെലവിടുന്നതിന്റെ യുക്തിയെന്താണെന്നാണ് ട്രംപിന്റെ ചോദ്യം. നാറ്റോയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന രാജ്യമാണ് അമേരിക്ക.

news

ജര്‍മനിയും റഷ്യയും തമ്മിലുള്ള ഊര്‍ജ സഹകരണത്തെ കുറിച്ച് നാറ്റോ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചര്‍ച്ചയ്ക്കു ശേഷം നാറ്റോ സെക്രട്ടറി ജനറല്‍ സമ്മതിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്ന് ബാള്‍ട്ടിക് സമുദ്രത്തിലൂടെ റഷ്യയില്‍ നിന്ന് ജര്‍മനിയിലേക്ക് രണ്ടാമതൊരു വാതക പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം നിലനില്‍ക്കുന്നത്. പദ്ധതി മുന്നോട്ടുപോവുകയാണെന്നും ഉപരോധമേല്‍പ്പെടുത്തുമെന്ന് അമേരിക്ക നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, പദ്ധതിയെക്കുറിച്ച് തീരുമാനമെടുക്കുകയെന്നത് നാറ്റോയുടെ അധികാരപരിധിയില്‍ പെട്ട കാര്യമല്ലെന്നും സ്‌റ്റോള്‍ട്ടെന്‍ബെര്‍ഗ് പറഞ്ഞു. ജര്‍മനിയുടെ ദേശീയ തീരുമാനമാണത്. അതില്‍ ഇടപെടാന്‍ നാറ്റോയ്ക്ക് സാധ്യമല്ല- അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നടപടി ജര്‍മനിയുടെ സ്വതന്ത്രമായ തീരുമാനത്തിന്റെ ഭാഗമാണെന്ന് ജര്‍മന്‍ ചാന്‍സ്ലര്‍ ആംഗേലാ മെര്‍ക്കല്‍ തുറന്നടിച്ചു. ട്രംപ് പറയുന്നതു പോലെ ജര്‍മനി റഷ്യയുടെ നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് സ്വതന്ത്രമായ നയങ്ങളും തീരുമാനങ്ങളുമുണ്ട്. നാറ്റോയ്ക്ക് വേണ്ടി ജര്‍മനിയും ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

English summary
US President Donald Trump has told NATO Secretary-General Jens Stoltenberg that Germany is
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X