കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളില്‍ തന്നെക്കുറിച്ച് തെരയുമ്പോള്‍ ലഭിക്കുന്നത് മോശം വാര്‍ത്തകള്‍ മാത്രമെന്ന് ട്രംപ്; നടപടിയെടുക്കുമെന്ന് ഭീഷണി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗൂഗിളിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി | Oneindia Malayalam

വാഷിങ്ടണ്‍: ഗൂഗിള്‍ ഉള്‍പ്പെടെ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഗൂഗിളില്‍ തന്നെ കുറിച്ച് തെരയുമ്പോള്‍ താനുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളും മോശം റിപ്പോര്‍ട്ടുകളുമാണ് ആദ്യം ലഭിക്കുന്നതെന്നും ഇതിന്റെ പിന്നില്‍ ഗൂഗിളിന്റെ കളിയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. സെര്‍ച്ച് റിസര്‍ട്ടായി ഗൂഗ്ള്‍ നല്‍കുന്നത് വ്യക്തിവിരോധവും രാഷ്ട്രീയവിരോധവും പ്രതിഫലിക്കുന്ന വിവരങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റിപ്പബ്ലിക്കന്‍-യാഥാസ്ഥിതിക വിഭാഗങ്ങളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുകയാണ്. അതേസമയം അവരുമായി ബന്ധപ്പെട്ട തെറ്റായതും മോശമായതുമായ വാര്‍ത്തകള്‍ക്ക് വന്‍ പ്രചാരണം നല്‍കുകയും ചെയ്യുന്നു- ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ഗൂഗിളില്‍ ട്രംപ് ന്യൂസ് എന്ന് സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന 96 ശതമാനം വാര്‍ത്തകളും ഇടതുപക്ഷ മാധ്യമങ്ങളില്‍ നിന്നുള്ളതാണ്. ഇത് അപകടകരമായ പ്രവണതയാണ്. നാം എന്തു കാണമെന്നും എന്തു കാണരുതെന്നും തീരുമാനിക്കുന്നത് അവരാണ്. ഇത് അടിയന്തരമായി പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണെന്നും ട്രംപ് വ്യക്തമാക്കി. ഗൂഗിളിനും മറ്റുമെതിരേ ഇക്കാരണത്താല്‍ ഫെഡറല്‍ നിയമലംഘനത്തിന്റെ പേരില്‍ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചന നല്‍കി.

pic


അതേസമയം, തങ്ങള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ രാഷ്ട്രീയവും വ്യക്തിവിരോധവും കലര്‍ത്താറില്ലെന്നു ഗൂഗിള്‍ വ്യക്തമാക്കി. ഗുഗിള്‍ സെര്‍ച്ചില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉടനടി ശരിയായ ഉത്തരം ലഭ്യമാക്കുകയെന്നതില്‍ മാത്രമാണു തങ്ങള്‍ക്കു ശ്രദ്ധയെന്നും ഗൂഗിള്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും പ്രശസ്തമായ വിവരങ്ങളാണ് സേര്‍ച്ച് എഞ്ചിന്‍ ആദ്യം നല്‍കുക. ട്രംപിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും ഗൂഗ്ള്‍ വിശദീകരിച്ചു.

English summary
It isn't uncommon for President Donald Trump to take aim at political opponents in his Twitter feed. On Tuesday, he had a new target: Google
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X