Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന് മനം മാറ്റം; യുഎസ് സൈന്യം സിറിയയില്‍ തുടരും, തീരുമാനം സുരക്ഷാ ഉപദേഷ്ടാക്കളെ കണ്ടതിന് ശേഷം

വാഷിംഗ്ടണ്‍: യുഎസ് സൈന്യം സിറിയയില്‍ തുടരുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് മാറ്റി. സൈന്യം സിറിയയില്‍ തുടരുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ട്രംപിന് മനം മാറ്റമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം തങ്ങള്‍ പൂര്‍ത്തീകരിച്ചതായും സിറിയയില്‍ നിന്ന് ഉടന്‍ പിന്‍മാറാനാണ് അമേരിക്കന്‍ സൈന്യം ഉദ്ദേശിക്കുന്നതെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.

സിറിയയ്ക്ക് വേണ്ടി പലകാര്യങ്ങളും അമേരിക്ക ചെയ്തതായും യുഎസ്സിനെ സംബന്ധിച്ചിടത്തോളം വളരെ ചെലവേറിയ കാര്യമാണതെന്നും ഓഹായോവില്‍ നടന്ന ഒരു പരിപാടിയിലും ട്രംപ് പറഞ്ഞിരുന്നു. അതിന്റെ നേട്ടം അമേരിക്കയെക്കാള്‍ മറ്റു രാജ്യങ്ങള്‍ക്കാണ് ലഭിക്കുന്നതെന്നും ട്രംപ് പറയുകയുണ്ടായി.

Donald Trump

ഇക്കാര്യം തന്നെയാണ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലും ട്രംപ് ആവര്‍ത്തിച്ചത്. മിഡിലീസ്റ്റ് രാജ്യങ്ങളില്‍ കഴിഞ്ഞ 17 വര്‍ഷത്തിനിടയിലെ സൈനിക ഇടപെടല്‍ മൂലം 7 ട്രില്യന്‍ ഡോളറാണ് അമേരിക്കയ്ക്ക് ചെലവായതെന്നും പകരം നാശവും മരണവും മാത്രമാണ് അമേരിക്കയ്ക്ക് ലഭിച്ചതെന്നും ട്രംപ് പറഞ്ഞിരുന്നു.

അമേരിക്കന്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും താല്‍പര്യത്തിന് വിരുദ്ധമായാണ് സിറിയയില്‍ നിന്ന് സൈന്യം ഉടന്‍ പിന്‍മാറണമെന്ന ട്രംപിന്റെ നിലപാട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം താല്‍ക്കാലികമായി വിജയിച്ചുവെങ്കിലും അവര്‍ ഏത് നിമിഷവും തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ യു.എസ് സൈന്യം സിറിയയില്‍ തുടരണമെന്നുമായിരുന്നു പെന്റഗണിന്റെ നിലപാട്. അമേരിക്കന്‍ വിദേശകാര്യമന്ത്രാലയവും ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് ട്രംപ് പൊടുന്നനെ പ്രഖ്യാപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് നടത്തിയ ചര്‍ച്ചയിലാണ് സിറിയയില്‍ കുറച്ചുകാലം കൂടി തുടരാന്‍ അമേരിക്ക തീരുമാനിച്ചത്.

അതിനിടെ, കുറച്ചുകാലത്തേക്ക് കൂടിയെങ്കിലും യു.എസ് സൈനിക സാന്നിധ്യം സിറിയയില്‍ വേണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ ഇറാനിയന്‍ സ്വാധീനം തടുക്കാന്‍ അമേരിക്കന്‍ സൈന്യം അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ലെന്നാണ് സൗദിയുടെ വാദം. ഇതിനുള്ള പ്രതികരണമെന്ന നിലയില്‍ അമേരിക്കന്‍ സൈന്യം സിറിയയില്‍ തങ്ങണമെങ്കില്‍ അതിനുള്ള ചെലവ് സൗദി വഹിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+