കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ്- പുടിന്‍ കൂടിക്കാഴ്ചയില്‍ ചിരിപടര്‍ത്തിയ ചോദ്യം... റഷ്യയോടുളള ട്രംപിന്റ പതിവു താല്പ്പര്യം വ്യക്തമാക്കി കൂടിക്കാഴ്ച, ആ ചോദ്യം ഇതാണ്....

  • By Desk
Google Oneindia Malayalam News

ഒസാക്ക: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന പഴയ വിവാദം ട്രംപ്- പുട്ടിന്‍ കൂടിക്കാഴ്ചയില്‍് വീണ്ടും ഉയര്‍ന്നു വന്നു. ഡൊണള്‍ഡ് ട്രംപും വ്‌ളാടിമര്‍ പുചിനും ജി-20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ കണ്ടുമുട്ടിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉയര്‍ത്തിയത്. തമാശ കേട്ടതു പോലെയാണ് ട്രംപ് പ്രതികരിച്ചത്. ട്രംപിന്റെ ജയത്തിനു കാരണമായതും റഷ്യന്‍ ഉടപെടല്‍ ആയിരുന്നു എന്ന് വിമര്‍ശ്ശനം ഉയര്‍ത്തിരുന്നു. ട്രംപ് റഷ്യയുടെ ആരാധകന്‍ ആയിരുന്നു എന്നത് പല പഴയ പ്രസ്താവനകളില്‍ നിന്നുംവ്യക്തവുമാണ്.

<strong>ജേക്കബ് തോമസിന്‍റെ ആര്‍എസ്എസ് പ്രകീര്‍ത്തനം; ബിജെപിയില്‍ എത്താനുള്ള നീക്കമെന്ന് കടകംപള്ളി</strong>ജേക്കബ് തോമസിന്‍റെ ആര്‍എസ്എസ് പ്രകീര്‍ത്തനം; ബിജെപിയില്‍ എത്താനുള്ള നീക്കമെന്ന് കടകംപള്ളി

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു എന്ന, റോബര്‍ട്ട് എസ് മുളളറിന്റെ റിപ്പോര്‍ട്ടാണ് വിവാദമായത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യന്‍ ഇടപെടല്‍ നടന്നുവെന്നയിരുന്നു മ റിപ്പോര്‍ട്ട്. അടുത്ത മാസത്തോടെ, മുളളര്‍ തന്റെ കണ്ടെത്തലുകള്‍ ഹൗസ് ഓഫ് ഡെമോക്രാറ്റുകള്‍ക്ക് മുമ്പില്‍ വിശദമാക്കാന്‍ പോകുന്നു എന്നിരിക്കെയാണ് ട്രംപിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഇപ്പോഴത്തെ ട്രംപിന്റെ പരാമര്‍ശ്ശത്തിലൂടെ വിഷയംസജീവമായിരിക്കുകയാണ്. ഒരു തരത്തിലൂം വിമര്‍ശ്ശനം ഉണ്ടാക്കുന്ന പ്രതികരണം ട്രംപ് നടത്തിയതുമില്ല. അടക്കി ചിരിയോടെ പുടിനും വിഷയത്തെ ലഘൂകരിച്ചു.

Trump anbd Putin

തന്റെ തിരഞ്ഞെടുക്കല്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുളള വിവാദത്തെ ട്രംപ് നേരത്തെ തന്നെ തളളിക്കളഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണവും നടക്കുകയാണ്. റഷ്യയുമായളള ബന്ധത്തില്‍ പോലും അകല്‍ച്ച പാലിക്കേണ്ട അവസ്ഥയും ട്രംപിനുണ്ടായി. എന്നാല്‍, ജി-20 സമ്മേളനത്തില്‍, പഴയ ചങ്ങാതിമാര്‍ കണ്ടുമുട്ടുമ്പോള്‍ ഉണ്ടാവുന്ന അടുപ്പവും ഇടപെടലൂം ഇരു നേതാക്കള്‍ക്കിടയിലും വ്യക്തമായിരുന്നു. പുടിനോട് വലിയ ആരാധന പുലര്‍ത്തുന്ന സമീപനമാണ് പലപ്പോഴും ട്രംപ് പുലര്‍ത്തിയിരുന്നത്.

സമ്മേളന സഥലത്ത് സംഭാഷത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യവുമായി ഇരുവരെയും സമീപിച്ചത്. റഷ്യ, അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടിരുന്നില്ല എന്ന് പറയാന്‍ കഴിയുമോ? ചോദ്യം ട്രംപിനോടാണ് ചോദിച്ചത്. തീര്‍ച്ചയായും പറയും എന്നായിരുന്നു മറുപടി. തിരിഞ്ഞ് പുടിനോടായി, ഗൗരവം ഭാവിച്ചു കൊണ്ട് തമാശയായി തിരഞ്ഞെടുപ്പില്‍ ഇടപെട്ടിരുന്നില്ലല്ലോ? എന്നും ട്രംപ് ചോദിച്ചു. ഇതാണ് ചിരി പടര്‍ത്തിയത്. തുടര്‍ന്ന്, റഷ്യന്‍ ഉദ്യോഗസ്ഥനോട്, ഇലക്ഷനില്‍ ഇടപെടരുത് എന്നും തമാശയായി പറഞ്ഞു.

English summary
Trump and Putin share joke About election meddling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X