കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂളുകളിലെ വെടിവെയ്പ്പ് തടയാന്‍ ട്രംപിന്‍റെ പുതിയ നീക്കം....അധ്യാപകര്‍ക്ക് ആയുധങ്ങള്‍ നല്‍കും

  • By Desk
Google Oneindia Malayalam News

ഫ്ളോറിഡയിലെ സ്കൂളില്‍ നടന്ന വെടിവെയ്പ്പിന്‍റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് ആയുധങ്ങള്‍ നല്‍കാന്‍ ട്രംപ് ഭരണകുടം ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ സ്കൂളില്‍ നടന്ന വെടിവെയ്പ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായും സ്കൂള്‍ അധികൃതരുമായുമുള്ള ചര്‍ച്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

trump2

നീരവ് മോദി ബെല്‍ജിയത്തിലേക്ക് കടന്നു... അമ്മാവന്‍ ചോക്സി ദുബൈയിലുംനീരവ് മോദി ബെല്‍ജിയത്തിലേക്ക് കടന്നു... അമ്മാവന്‍ ചോക്സി ദുബൈയിലും

സ്കൂളിലെ 20 ശതമാനം അധ്യപാകര്‍ക്ക് ആയുധങ്ങള്‍ നല്‍കാനാണ് ഭരണകുടം ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ആയുധങ്ങള്‍ ഉപയോഗിക്കാനറിയുന്ന അധ്യാപകര്‍ ഉണ്ടെങ്കില്‍ ഇത്തരം ശ്രമങ്ങളെ ചെറുക്കാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു.ഒരു പക്ഷെ തന്‍റെ തിരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയേക്കാം. സ്കൂളുകളിലേക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നത് എളുപ്പമാകില്ലെന്നത് കൊണ്ടാണ് ഇത്തരം ഒരു തിരുമാനം മുന്നോട്ട് വെയ്ക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഫ്ളോറിഡ പര്‍ക്ക് ലാന്‍ഡ് സിറ്റിയിലെ മാര്‍ജൊറി സ്റ്റോന്‍മാന്‍ ഡഗ്ളസ് ഹൈസ്‌കൂളില്‍ ഫെബ്രുവരി 14നാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 17 പേര്‍ മരിച്ചിരുന്നു. സ്കൂളില്‍ നിന്നും അച്ചടക്കമില്ലായ്മയുടെ പേരില്‍ പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ് എന്ന വിദ്യാര്‍ത്ഥിയാണ് വെടിവെച്ചത്.

സാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർസാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർ

ഹാദിയ കേസിൽ അശോകന് തിരിച്ചടി! ബലാത്സംഗ കേസല്ലെന്ന് സുപ്രീംകോടതി; രാഹുൽ ഈശ്വറിനെതിരായ ആരോപണം നീക്കിഹാദിയ കേസിൽ അശോകന് തിരിച്ചടി! ബലാത്സംഗ കേസല്ലെന്ന് സുപ്രീംകോടതി; രാഹുൽ ഈശ്വറിനെതിരായ ആരോപണം നീക്കി

English summary
President Donald Trump suggested Wednesday that arming 20 percent of teaching staff could be a solution to preventing further school shootings in the wake of last week’s massacre at a Florida high school that led to the deaths of 17 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X