ട്രംപ് 'ഇത്രയേ' ചെയ്തുള്ളൂ... ഒരു 'ചിന്ന' ട്വീറ്റ്; മാര്‍ട്ടിന് കിട്ടിയത് കിടിലന്‍ പണി, പോയത് 23,000

അമേരിക്കന്‍ പ്രതിരോധ വിഭാഗവും ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയും തമ്മിലുള്ള കരാറിനെതിരേ നിയുക്ത അമേരിക്കന്‍ പ്രസിന്‍റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതോടെ കമ്പനിയുടെ മാര്‍ക്കറ്റ് ഷെയറില്‍ വന്‍ ഇടിവുണ്ടായ

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്‍പ് ഡൊണാള്‍ഡ് ട്രംപ് വാചകക്കസര്‍ത്തുകളിലൂടെയും വിവാദങ്ങളിലൂടെയും പ്രസിദ്ധനായിരുന്നു. അക്കാലത്ത് ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ ട്രംപിനെതിരേ രംഗത്തു വന്നതു നിരവധി പേരായിരുന്നു.

പക്ഷേ ഇപ്പോള്‍ കളി മാറി. ട്രംപ് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റാണ്. ലോക പോലീസിന്‍റെ നിയുക്ത മേധാവിയാണ്. അതിനാല്‍ത്തന്നെ ട്രംപിനെ വിമര്‍ശിക്കുന്നത് ഒന്നു ചിന്തിച്ചിട്ടൊക്കെ മതി.

എന്നാല്‍ ട്രംപ് ഇങ്ങോട്ടു വിമര്‍ശിച്ചാലോ ? ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. വിമര്‍ശനാത്മകമായ ട്രംപിന്‍റെ ഒറ്റ ട്വീറ്റ് കാരണം പണി കിട്ടിയിരിക്കുകയാണ് അമേരിക്കന്‍ പ്രതിരോധ രംഗത്തെ ഭീമന്മാരായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനി.

കിലുക്കം സിനിമയിലെ രേവതിയുടെ ഡയലോഗുപോലെയാണു കാര്യങ്ങള്‍. ലോക്ഹീഡ് മാര്‍ട്ടിന്‍ ഉത്പാദിപ്പിക്കുന്ന എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനു ചെലവു കൂടുതലാണെന്നും ഇത്തരം ചെലവുകള്‍ ജനുവരി 20നു ശേഷം പുനഃപരിശോധിക്കും എന്നും മാത്രമേ ട്രംപ് ട്വീറ്റില്‍ പറഞ്ഞുള്ളൂ. പക്ഷേ നിയുക്ത പ്രസിഡന്‍റിന്‍റെ വാക്കുകള്‍ രാജ്യത്തിന്‍റെ വരുംകാല നിലപാടുകളാണല്ലോ ?

മാര്‍ട്ടിനു കിട്ടിയത് എട്ടിന്‍റെ പണി

ചില്ലറ പണിയൊന്നുമല്ല ട്രംപിന്‍റെ ട്വീറ്റ് മൂലം ലോക്ഹീഡ് മാര്‍ട്ടിനു കിട്ടിയത്. കമ്പനിയുടെ വിപണി മൂല്യത്തില്‍ 350 കോടി ഡോളറിന്‍റെ കുറവാണത്രേ ഉണ്ടായത്. ഫോബ്സും ഫോര്‍ച്യൂണും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ അക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തു. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 23,600 കോടിയുടെ ഇടിവാണ് ലോക്ഹീല്‍ഡ് മാര്‍ട്ടിനുണ്ടായത്.

പണികിട്ടാനിരിക്കുന്നതേയുള്ളൂ

ലോക്ഹീഡ് മാര്‍ട്ടിന്‍ അക്കമുള്ള കമ്പനികള്‍ക്കു പണികിട്ടാനിരിക്കുന്നതേയുള്ളൂ എന്നാണു വിദഗ്ധര്‍ പറയുന്നത്. നിയുക്ത പ്രസിഡന്‍റിന്‍റെ നിലപാട് ഭാവിയില്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെതന്നെ പ്രതികൂലമായി ബാധിക്കും. പ്രസിഡന്‍റിന്‍റെ നിലപാടുകള്‍ക്കനുസരിച്ചു നിര്‍മാണച്ചെലവു ചുരുക്കേണ്ടിവരും. ചെലവ് 70 ശതമാനത്തില്‍ നിന്ന് 60 ആയി കുറയ്ക്കാന്‍ നിക്ഷേപം ആരംഭിച്ചിട്ടുണ്ടെന്നു ലോക്ഹീഡ് മാര്‍ട്ടിന്‍ വക്താവ് ബില്‍ ഫെല്‍പ്സ് പറഞ്ഞതായി ഫോബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോപണം ആദ്യമല്ല

ലോക്ഹീഡ് മാര്‍ട്ടിനുമായി ഉണ്ടാക്കിയ കരാറിനെതിരേ ട്രംപ് ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ല. കഴി‍ഞ്ഞ തിങ്കളാഴ്ചയാണ് ട്രംപിന്‍റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇതിന്‍റെ തലേദിവസം ഞായറാഴ്ച ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലും കരാറിന്‍റെ ചെലവു കൂടുതലാണെന്നു ട്രംപ് തുറന്നടിച്ചിരുന്നു.

എന്താണു കരാര്‍ ?

കഴിഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് ലോക്ക്ഹീഡ് മാര്‍ട്ടിനുമായി എഫ് 35 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം കരാറൊപ്പിട്ടത്. സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനായി 2400ഓളം എഫ് 35 വിമാനങ്ങള്‍ വങ്ങാനാണു തയാറെടുക്കുന്നത്. 2037ഓടികൂടി വിമനങ്ങളുടെ വിതരണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

മാര്‍ട്ടിനിത് ലോട്ടറി

ലോക്ഹീഡ് മാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ പ്രതിരോധ മന്ത്രാലയവുമായുണ്ടാക്കിയ കരാര്‍ വളരെ പ്രധാനമാണ്. കാരണം, കമ്പനിയുടെ ഒരു വര്‍ഷത്തെ വരുമാനത്തിന്‍റെ 50 ശതമാനത്തെക്കാളേറെയാണ് കരാര്‍ തുക. നിലവില്‍ ലോക്ഹീഡ് മാര്‍ട്ടിന്‍റെ മൊത്തം ബിസിനസിന്‍റെ 21 ശതമാനവും എഫ്35 യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ടതാണ്.

പരാതികളേറെ...

എഫ് 35 യുദ്ധവിമാനങ്ങളുമായി ബന്ധപ്പെട്ടു മുന്‍പും പരാതികളുണ്ടായിട്ടുണ്ടെന്നും ഫോബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമെരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധക്കരാറാണിത്. അതിനാല്‍ത്തന്നെ ഗവണ്‍മെന്‍റിനകത്തും പുറത്തും വിമര്‍ശനങ്ങളുണ്ടായിരുന്നു.വിമാനങ്ങളുടെ രൂപകല്‍പനയില്‍ നിരവധി പോരായ്മകളുണ്ടെന്നും അത് അധികച്ചെലവിനു വഴിവയ്ക്കുമെന്നുമായിരുന്നു വിമര്‍ശനം. വിമാനത്തിന്‍റെ പോരായ്മകള്‍ എന്തൊക്കെ എന്നു തിരിച്ചറിയുന്നതിനു മുന്‍പുതന്നെ ഉത്പാദനം ആരംഭിച്ചതിനെതിരേയും വിമര്‍ശനമുയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+