കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്‍റെ അടുത്ത പണി ഭിന്നലിംഗക്കാര്‍ക്ക്: യുഎസ് സൈന്യത്തില്‍ വിലക്ക്, സൈനികരെ പുറത്താക്കും!!

പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരിക്കെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിച്ചയാളായിരുന്നു ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ചയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്‍റെ യാഥാസ്ഥിതിക രാഷ്ട്രീയാടിത്തറ യുഎസ് സൈന്യത്തില്‍ സേവമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഭിന്നലിംഗക്കാരുടെ ഭാവിയാണ് തുലാസിലാക്കുക.

പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരിക്കെ ട്വിറ്ററില്‍ ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍ ​എന്നീ ലൈംഗിക ന്യൂനപക്ഷത്തിന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയിട്ടുള്ള ട്രംപില്‍നിന്നാണ് പരസ്പര വിരുദ്ധമായ നിലപാടുണ്ടാവുന്നത് എന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. രാജ്യത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്കുള്ളിലും മറ്റും ഭിന്നലിംഗക്കാരോട് നിലനിന്ന വിവേചനത്തിനെതിരെയും ട്രംപ് നിലകൊണ്ടിരുന്നു.

donald-trump

നിലവില്‍ യുഎസ് സൈന്യത്തില്‍ സേവനമനുഷ്ടിച്ച് വരുന്ന ഭിന്നലിംഗക്കാരെ ട്രംപ് ഭരണകൂടം നിര്‍ണിയിച്ചിട്ടില്ല, എന്നാല്‍ ഭിന്നലിംഗക്കാരെ സൈന്യത്തില്‍ നിന്ന് നീക്കാനാണ് പെന്‍റഗണ്‍ നീക്കം നടത്തുന്നതെന്ന് ട്രംപിന്‍റെ വക്താവ് സാറ സാന്‍ഡേഴ്സ് വ്യക്തമാക്കി. ഭിന്നലിംഗക്കാര്‍ക്കെതിരെ മുന്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ സ്വീകരിച്ചിരുന്ന നിലപാടുകള്‍ക്ക് വിപരീതമായാണ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകള്‍.

ലിംഗത്തിന്‍റെ പേരില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്നതില്‍ നിന്ന് വ്യക്തികളെ വിലക്കാനാവില്ലെന്നാണ് ഒബാമ സ്വീകരിച്ച നിലപാട്. വിഷയത്തില്‍ സൈനിക വിദഗ്ദരുടെ ഉപദേശം സ്വീകരിച്ച ഒബാമ ഇവരുടെ പേര് പരാമര്‍ശിക്കാതെയാണ് ഭിന്നലിംഗക്കാരെ സൈന്യത്തില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കേണ്ടെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി. ഈ തീരുമാനം സംബന്ധിച്ച് ദേശീയ സുരക്ഷാ സംഘവുമായും പ്രതിരോധ സെക്രട്ടറി ജിം മാട്ടിസുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ട്രംപിന്‍റെ വക്താവ്.

English summary
President Donald Trump said on Wednesday he would ban transgender people from the US military, a move appealing to some in his conservative political base but creating uncertainty about the fate of thousands of transgender service members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X