കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ മാറ്റത്തിന് സമയമായി; പ്രക്ഷോഭത്തെ സ്വാഗതം ചെയ്ത് ട്രംപ്

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: വിലക്കയറ്റത്തിനെതിരായ പ്രതിഷേധവുമായി ഇറാനില്‍ തെരുവിലിറങ്ങിയ പ്രക്ഷോഭകരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. ഇറാന്‍ ഭരണകൂടത്തിനെതിരേ ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും സുരക്ഷാ ഏജന്‍സികളുടെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സമരക്കാര്‍ക്ക് പിന്തുണയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഇറാനിലെ പൗരോഹിത്യ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ജനങ്ങള്‍ക്കിതെരായ അടിച്ചമര്‍ത്തല്‍ ഭരണകൂടം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഫലസ്തീന്‍ കുട്ടി ആക്ടിവിസ്റ്റ് അഹദ് തമീമിക്കെതിരേ ഇസ്രായേല്‍ ചുമത്തിയത് 12 കുറ്റങ്ങള്‍

ഇത് മാറ്റത്തിന്റെ സമയം

ഇത് മാറ്റത്തിന്റെ സമയം

ഇത് മാറ്റത്തിന്റെ സമയമാണ്- ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഒബാമ ഭരണകൂടവുമായി ഉണ്ടാക്കിയ ഭീകരകരാറിനു ശേഷവും ഇറാന്‍ ഭരണകൂടം എല്ലാ തലങ്ങളിലും പൂര്‍ണപരാജയമായി മാറിയിരിക്കുന്നു. വര്‍ഷങ്ങളായി അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരാവുകയാണ് മഹത്തായ ഇറാനിയന്‍ ജനത. അവര്‍ക്ക് വിശക്കുന്നത് ഭക്ഷണത്തിനു വേണ്ടി മാത്രമല്ല, സ്വാതന്ത്ര്യത്തിനു വേണ്ടി കൂടിയാണ്. മനുഷ്യാവകാശങ്ങള്‍ക്കൊപ്പം അവരുടെ സമ്പത്തും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു- ട്രംപിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു

സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു

ഇറാനില്‍ പ്രക്ഷോഭം രൂക്ഷമായതോടെ സൈനിക കേന്ദ്രങ്ങളും പോലിസ് സ്‌റ്റേഷനുകളും ബാങ്കുകളും അക്രമിക്കപ്പെടുന്നതായി ഇറാനിയന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. അഗ്നിക്കിരയാക്കപ്പെട്ട വാഹനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങളും ടി.വി കാണിച്ചു. ഇറാനിലെ സൈനിക കേന്ദ്രത്തിനെതിരേ സായുധ പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തെ സൈന്യം ചെറുത്തുനിന്നതായി ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എവിടെയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടില്ല.

12 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

12 പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറാന്‍ ഇറാനിലെ ദൊറൂദില്‍ ശനിയാഴ്ച രണ്ട് പേര്‍ കൊല്ലപ്പെട്ടതിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 പേര്‍ കൂടി കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹമദാന്‍ പ്രവിശ്യയിലെ ടിസെര്‍ക്കാനില്‍ ആറും ഇസ്ഫഹാന്‍ പ്രവിശ്യയിലെ ഷഹീന്‍ ശെഹറില്‍ മൂന്നും ഇസ്സയില്‍ ഒരാളുമാണ് അതിനു ശേഷം കൊല്ലപ്പെട്ടത്. എന്നാല്‍ ഇവരുടെ മരണകാരണം എന്തെന്ന് വ്യക്തമല്ല. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഞ്ഞൂറോളം പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് റൂഹാനി

പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് റൂഹാനി

അതേസമയം, ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ പ്രതിഷേധം അക്രമാസക്തമാകരുതെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രക്ഷോഭം തുടങ്ങിയതിന് ശേഷമുള്ള പ്രസിഡന്റിന്റെ ആദ്യ പ്രസ്താവനയാണിത്. 'സ്വാതന്ത്ര്യമുള്ള ജനതയാണ് നമ്മളെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാജ്യത്തിന്റെ ഭരണഘടനയും പൗരാവകാശവും അനുസരിച്ച് ആര്‍ക്കും വിമര്‍ശിക്കാനും പ്രതിഷേധിക്കാനും അധികാരമുണ്ട്. എന്നാല്‍ അതിന്റെ രീതി എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. രാജ്യത്തെയും ജനങ്ങളെയും പുരോഗതിയിലേക്ക് നയിക്കുന്ന രീതിയില്‍ മാത്രമേ പ്രതിഷേധവും വിമര്‍ശനവും പാടുള്ളൂ' എന്നും ടെലിവിഷനിലൂടെ നല്‍കിയ സന്ദേശത്തില്‍ റൂഹാനി വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണി ഉയര്‍ത്തുന്ന രീതിയിലാവരുത് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

English summary
trump blasts iranian regime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X