Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈന്യത്തിന് കൈയടി, ട്രംപിന് കൂവല്‍; അയാളെ തുറുങ്കിലടയ്ക്കണമെന്ന് കാണികള്‍

വാഷിങ്ടണില്‍ ബേസ്‌ബോള്‍ മത്സരം കാണാനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ ആരാധകരുടെ കൂവി വിളി. നാഷണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വാഷിങ്ടണ്‍ നാഷണല്‍സും ഹൂസ്റ്റണ്‍ ആസ്‌ട്രോസും തമ്മിലുള്ള മത്

വാഷിങ്ടണില്‍ ബേസ്‌ബോള്‍ മത്സരം കാണാനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ ആരാധകരുടെ കൂവി വിളി. നാഷണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വാഷിങ്ടണ്‍ നാഷണല്‍സും ഹൂസ്റ്റണ്‍ ആസ്‌ട്രോസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു പ്രസിഡന്റിനെതിരെ പ്രതിഷേധമുയര്‍ന്നത്.

1

മത്സരത്തിനിടെ സ്റ്റേഡിയത്തിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍ ഗ്യാലറിയിലുണ്ടായിരുന്ന സൈനികരെ കാണിച്ചപ്പോള്‍ ആഹ്ലാദം പ്രകടിപ്പിച്ച കാണികള്‍ പിന്നാലെ ട്രംപിനെ കാണിച്ചപ്പോള്‍ കൂവുകയായിരുന്നു.

കൂവിയതിന് പുറമെ 'അയാളെ തുറുങ്കിലടയ്ക്കൂ' എന്നും സ്‌റ്റേഡിയത്തില്‍ നിന്ന് കാണികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. പണ്ട് ട്രംപ് അനുകൂല റാലികളില്‍ ഹിലരിക്ലിന്റനെതിരെ ഉയര്‍ന്നിരുന്ന മുദ്രാവാക്യാമായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ട്രംപിനെതിരെയും പ്രതിഷേധ സൂചകമായി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഐസിസ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ട്രംപ് പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് ട്രംപ് മത്സരം കാണാനെത്തിയത്. അഭിമാനകരമായ നേട്ടമുണ്ടായിട്ടും ട്രംപിന്റെ ജനപ്രീതി വര്‍ധിച്ചിട്ടില്ലെന്ന സൂചനയായിട്ടാണ് സ്റ്റേഡിയത്തിലെ കാണികളുടെ പ്രതികരണം വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+