കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിള്‍ കമ്പനിക്ക് തീവ്രവാദ ബന്ധമുണ്ടോ? ആപ്പിള്‍ ഉത്പന്നം നിരോധിക്കണമെന്ന് ട്രംപ്

  • By Sruthi K M
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ആപ്പിള്‍ കമ്പനി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനോട് എന്താണ് ചെയ്തത്. പറയാന്‍ കാരണം മറ്റൊന്നുമല്ല, ആപ്പിള്‍ കമ്പനിയുടെ ഫോണുകളും മറ്റ് ഉത്പന്നങ്ങളും രാജ്യത്ത് നിരോധിക്കണമെന്ന് ട്രംപ് പറയുന്നു. കാലിഫോര്‍ണിയയിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് ആപ്പിള്‍ കമ്പനിയോട് ട്രംപിന് ശത്രുത വരാന്‍ കാരണം.

ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പ്പാപ്പ, ഒരാളും തന്റെ വിശ്വാസത്തെ ചോദ്യംചെയ്യേണ്ടതില്ലെന്ന് ട്രംപ്ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പ്പാപ്പ, ഒരാളും തന്റെ വിശ്വാസത്തെ ചോദ്യംചെയ്യേണ്ടതില്ലെന്ന് ട്രംപ്

ആവശ്യത്തിന് ഉപകാരപ്രദമാകാത്ത ഒന്നും തന്നെ രാജ്യത്ത് വേണ്ടെന്ന നിലപാടാണ് ട്രംപ് എടുക്കുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ബര്‍ണാഡിനോയില്‍ നടന്ന ആക്രമണത്തിന് ഉത്തരവാദികളായ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിള്‍ കമ്പനി സര്‍ക്കാരുമായി സഹകരിച്ചിരുന്നില്ല. ഇതാണ് ട്രംപ് ചൂണ്ടിക്കാട്ടുന്നത്.

തീവ്രവാദ ബന്ധമുണ്ടോ?

തീവ്രവാദ ബന്ധമുണ്ടോ?

കാലിഫോണ്‍ണിയയില്‍ നടന്ന വെടിവെയ്പ്പിന് ഉത്തരവാദികളായ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ആപ്പിള്‍ കമ്പനി സര്‍ക്കാരുമായി സഹകരിച്ചില്ല. ആപ്പിള്‍ കമ്പനിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നാണ് ചോദ്യം.

നിരോധിക്കണം

നിരോധിക്കണം

ആവശ്യത്തിന് ഉപകാരപ്രദമാകാത്ത ഒന്നും തന്നെ രാജ്യത്ത് വേണ്ടെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. രാജ്യത്തിന് അത്യാവശ്യമുള്ള സമയത്ത് സഹായിക്കാന്‍ കഴിയാത്തകമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വെടിവെയ്പ്പ്

വെടിവെയ്പ്പ്

കാലിഫോര്‍ണിയയില്‍ നടന്ന വെടിവെയ്പ്പില്‍ 14 പേരാണ് കൊല്ലപ്പെട്ടത്. കമ്പനി നയത്തിന് എതിരാണ് എന്ന കാരണത്തിലാണ് ഇവരുടെ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സര്‍ക്കാരിന്റെ ആവശ്യം ആപ്പിള്‍ നിരസിച്ചത്.

വിവാദ പരാമര്‍ശങ്ങള്‍

വിവാദ പരാമര്‍ശങ്ങള്‍

വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് ട്രംപ് എപ്പോഴും ചര്‍ച്ചാ വിഷയമാണ്. മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്ന ട്രംപിനെ പോലുള്ളവര്‍ ക്രിസ്ത്യാനികളല്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ ദിവസം പറഞ്ഞത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Donald Trump called for a boycott against Apple until the technology giant helps the FBI break into the iPhone of one of the San Bernardino shooters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X