കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്ന് മലേറിയ മരുന്ന് വാങ്ങാന്‍ യുഎസ്.... മോദിയോട് ആവശ്യപ്പെട്ടെന്ന് ട്രംപ്, മറുപടി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണയ്‌ക്കെതിരുള്ള പോരാട്ടത്തില്‍ വിറച്ച് നില്‍ക്കുന്ന അമേരിക്ക ഇന്ത്യയുടെ സഹായം തേടുന്നു. മലേറിയക്കുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്‌ളോകിന്‍ അമേരിക്കയ്ക്ക് നല്‍കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ട്രംപ് തന്നെ സ്ഥിരീകരിച്ചു. ഇന്ത്യ മലേറിയ മരുന്നിന്റെ കയറ്റുമതി തല്‍ക്കാലത്തേക്ക് നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപ് ഇന്ത്യയുമായുള്ള സൗഹൃദം വെച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. മലേറിയ മരുന്ന് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഗെയിം ചേഞ്ചറാവുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഈ മരുന്ന് ഇതുവരെ കൊറോണയ്‌ക്കെതിരെ വിജയകരമാണെന്ന് കണ്ടെത്തിയിട്ടില്ല.

1

ഇന്നലെ മോദിയുമായി മലേറിയ മരുന്നിന്റെ കാര്യം സംസാരിച്ചെന്നും, അമേരിക്കയ്ക്ക് മാത്രം വിട്ടുവീഴ്ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. ഇന്ത്യ വലിയ തോതില്‍ മലേറിയ മരുന്ന് ഉണ്ടാക്കുന്നുണ്ട്. യുഎസിന്റെ ആവശ്യം പരിഗണിക്കാമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. മാര്‍ച്ച് 25നാണ് ഇന്ത്യ മലേറിയ മരുന്നിന്റെ കയറ്റുമതി നിരോധിച്ചത്. അതേസമയം മാനുഷിക പരിഗണന വെച്ച് ചില രാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് പ്രശ്‌നമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. യുഎസ്സിന് ഇത് ഗുണം ചെയ്യുമെന്നാണ് സൂചന. കൊറോണയില്‍ നിത്യേന മരണം വര്‍ധിച്ച് വരുന്നവ രാജ്യങ്ങളുടെ കൂട്ടത്തിലാണ് അമേരിക്ക. ഇതുവരെ രോഗത്തെ നിയന്ത്രിക്കാനും അവര്‍ക്ക് സാധിച്ചിട്ടില്ല.

അതേസമയം അമേരിക്ക കൊറോണയ്‌ക്കെതിരെ മരുന്ന് കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. പക്ഷേ ഇപ്പോള്‍ മലേറിയക്കെതിരെയുള്ള മരുന്നാണ് അവര്‍ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍ കിയിരുന്നു. ചില മരുന്നുകളുമായി ചേര്‍ന്ന് ശരീരത്തിലെത്തിയാല്‍ മാത്രമേ ഇത് ഗുണകരമാകൂ. നേരത്തെ ഇതേ മരുന്ന് ഉപയോഗിച്ച് ഒരാള്‍ യുഎസ്സില്‍ ഗുരുതരാവസ്ഥയിലായിരുന്നു. മലേറിയ മരുന്ന് പോസിറ്റീവ് ഫലങ്ങളാണ് ഉണ്ടാക്കുന്നതെന്നും, ഇത് വിജയിച്ചാല്‍ വലിയ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. വേണ്ടി വന്നാല്‍ താന്‍ തന്നെ ഈ മരുന്ന് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലേറിയ മരുന്ന് ഉപയോഗിച്ചവരുള്ള രാജ്യങ്ങളില്‍ കൊറോണ വ്യാപനം കുറവാണെന്നും ട്രംപ് പറഞ്ഞു. അതേസമയം യുഎസ്സില്‍ സ്ഥിതി അതിഗുരുതരമാണ്. മൂന്ന് ലക്ഷം പേരിലധികം രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. എട്ടായിരം പേര്‍ ഇതിനോടകം മരിച്ചുവീണം. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 3500 പേരാണ് മരിച്ചത്. ഒരു ദിവസം ന്യൂയോര്‍ക്കില്‍ മാത്രം 630 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള കണക്കാണ്. കഴിഞ്ഞ ദിവസം തന്നെ സ്വകാര്യ ആശുപത്രികളിലെ ഉപയോഗിക്കാതെ കിടക്കുന്ന മെഡിക്കല്‍ കിറ്റുകള്‍ ഏറ്റെടുക്കാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുവോമോ തീരുമാനിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ഇതുവരെ 1,13704 കേസുകളാണ് രേഖപ്പെടുത്തിയത്.

English summary
trump calls modi ask him to approve malaria drug import
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X