കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീര്‍ ട്രംപുമായി ഫോണില്‍ സംസാരിച്ചു; ഏപ്രിലില്‍ കൂടിക്കാഴ്ച

  • By Desk
Google Oneindia Malayalam News

ദോഹ/വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ടെലഫോണ്‍ സംഭാഷണം നടത്തി. ഇരുവരും മേഖലയിലെ സുപ്രധാന വിഷയങ്ങളും ഉഭയകക്ഷി ബന്ധവും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പ് അറിയിച്ചു. അതേസമയം അടുത്ത ഏപ്രിലില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന യോഗത്തില്‍ ഖത്തര്‍ അമീര്‍ അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഖത്തര്‍ ഭരണകൂടം വ്യക്തമാക്കി. ഫോണ്‍ സംഭാഷണത്തിനിടെയാണ് ഖത്തര്‍ അമീറിനെ അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചത്. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജിസിസി രാജ്യങ്ങളുടെ പരസ്പര സഹകരണം അനിവാര്യമാണെന്ന് ഇരുനേതാക്കളും സമ്മതിച്ചു.

ശ്രീദേവിയുടെ മരണത്തെ ട്രോളി നടി കസ്തൂരി.. മരിച്ച് കിടക്കുന്ന ആളെ എങ്ങനെ പരിഹസിക്കാന്‍ കഴിയുന്നെന്ന്
അതേസമയം, മാസങ്ങളായി തുടരുന്ന ഖത്തര്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖത്തര്‍, സൗദി, യു.എ.ഇ നേതാക്കള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് മുന്‍കൈയെടുത്താണ് കൂടിക്കാഴ്ചകള്‍ക്ക് കളമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.

 qatar-


സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യു.എ.ഇയെ പ്രതിനിധീകരിച്ച് അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി എന്നിവരുമായാണ് ട്രംപ് പ്രതിസന്ധി പരിഹരിക്കാനുള്ള വഴികളെ കുറിച്ച് ആലോചിക്കുക. ജി.സി.സി ഉച്ചകോടി വിളിച്ചുചേര്‍ക്കല്‍, ഇറാന്റെ മേഖലയിലെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചകളില്‍ മുഖ്യവിഷയമാവുമെന്നും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഖത്തറിനെതിരേ ഉപരോധം ആരംഭിച്ചത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും കടല്‍-കര-വ്യോമ മാര്‍ഗങ്ങള്‍ വഴിയുള്ള യാത്രകള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുകയുമായിരുന്നു. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം.

എന്നാല്‍ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച ഖത്തര്‍, ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ ഉപരോധ രാജ്യങ്ങളുമായി ചര്‍ച്ചയാവാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. അമേരിക്കയും യൂറോപ്യന്‍ യൂനിയനും ചര്‍ച്ചയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. ഉപരോധ രാഷ്ട്രങ്ങള്‍ സമീപനം മാറ്റാന്‍ തയ്യാറായാല്‍ അമേരിക്ക വിളിച്ചു ചേര്‍ക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാമെന്ന് ഖത്തര്‍ സമ്മതിച്ചിരുന്നു. 2017 മെയിലാണ് അവസാനമായി ഉച്ചകോടി ചേര്‍ന്നത്.

സൗദി യുവതി പറന്നടിച്ചു; ഷൂ ഏറ്, ഹോട്ടല്‍ ബോയിക്ക് അടിവയറ്റിന് ചവിട്ട്!! വീഡിയോ വൈറല്‍സൗദി യുവതി പറന്നടിച്ചു; ഷൂ ഏറ്, ഹോട്ടല്‍ ബോയിക്ക് അടിവയറ്റിന് ചവിട്ട്!! വീഡിയോ വൈറല്‍

സൗദിയില്‍ ആയിരത്തിലേറെ മിനിബസ്സുകള്‍ നിര്‍ത്തലാക്കുന്നുസൗദിയില്‍ ആയിരത്തിലേറെ മിനിബസ്സുകള്‍ നിര്‍ത്തലാക്കുന്നു

English summary
The Qatari government has announced that Emir Tamim bin Hamad Al Thani will attend an April meeting in Washington, DC, with US President Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X